ഫ്രേസർ ടൗണിലെ റംസാൻ തിരക്കിന് മങ്ങൽ ഏകി നിർമ്മാണ പ്രവർത്തനങ്ങളും നിയന്ത്രണങ്ങളും

ബെംഗളൂരു: നഗരത്തിലെ റംസാൻ ആഘോഷങ്ങളുടെ പ്രധാന കേന്ദ്രമായ ഫ്രേസർ ടൗണിൽ ഇത്തവണ ആവേശം കുറയുന്നു. റോഡ് നിർമ്മാണ പ്രവർത്തനങ്ങളും തിരക്ക് നിയന്ത്രിക്കുന്നതിനായി ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളുമാണ് ഉത്സവ വിപണിയെ ബാധിച്ചിരിക്കുന്നത്. 2025-നെ അപേക്ഷിച്ച് കടകളുടെ എണ്ണത്തിൽ 20 ശതമാനത്തോളം കുറവുണ്ടായതായി പ്രാദേശിക വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.

ഫ്രേസർ ടൗണിലെ മസ്ജിദ് റോഡ്, എം.എം. റോഡ് എന്നിവിടങ്ങളിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളാണ് കച്ചവടത്തിന് വിനയായത്. വൈറ്റ് ടോപ്പിംഗ്, ഫുട്പാത്ത് നവീകരണം, ഭൂഗർഭ പൈപ്പ് ലൈൻ ജോലികൾ എന്നിവ ഒരു വർഷത്തിലേറെയായി തുടരുകയാണ്. നിർമ്മാണ സാമഗ്രികളും അവശിഷ്ടങ്ങളും റോഡരികിൽ കുന്നുകൂട്ടിയിരിക്കുന്നത് പാർക്കിംഗിനെയും കാൽനടയാത്രയെയും തടസ്സപ്പെടുത്തുന്നു.

  ബെംഗളൂരുവിൽ അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസ്: ഒളിവിൽ പോയ അമ്മ പിടിയിൽ

കൂടാതെ മുൻവർഷങ്ങളിലെ അമിതമായ തിരക്കും മാലിന്യപ്രശ്നവും കണക്കിലെടുത്ത്, നിലവിലുള്ള ഹോട്ടലുകൾക്ക് മാത്രമേ പുറത്ത് സ്റ്റാളുകൾ ഇടാൻ അനുമതിയുള്ളൂ. പുറത്തുനിന്നുള്ളവർക്ക് കച്ചവടം നടത്താൻ പോലീസ് അനുമതി നിഷേധിച്ചു. 2024-നെ അപേക്ഷിച്ച് ഇത്തവണ എത്തുന്ന ജനങ്ങളുടെ എണ്ണത്തിലും കുറവുണ്ട്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പുതിയ തട്ടിപ്പുസംഘം രം​ഗത്ത്; ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാർ ജാഗ്രതൈ, വീഡിയോ വൈറൽ, അന്വേഷണം തുടങ്ങി പൊലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുതിർന്ന നടനും പ്രശസ്ത സംവിധായകനുമായ പി. ഭാരതിരാജ അന്തരിച്ചു
[masterslider id="10"]

Related posts