ബെംഗളൂരു: മലയാളികളുടേത് ഉൾപ്പെടെ ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളുള്ള കലാശിപാളയയിൽ നിന്ന് കേരള ആർടിസി സർവീസുകൾ നിർത്തിയിട്ട് 3 വർഷത്തിലേറെയായി. മലബാർ മേഖലയിലേക്ക് 8 സർവീസുകളാണ് കലാശിപാളയയിൽ നിന്ന് നേരത്തേയുണ്ടായിരുന്നത്. കോഴിക്കോട്, കണ്ണൂർ, കാസർകോട്, മലപ്പുറം ഭാഗത്തേക്കുള്ള സ്വകാര്യ ബസുകൾ പുറപ്പെടുന്ന കലാശിപാളയ വ്യാപാരികൾക്കൊപ്പം വിദ്യാർഥികളും ജോലിക്കാരും കൂടുതലായി ആശ്രയിച്ചിരുന്നു. കലാശിപാളയയിലെ ബിഎംടിസി ബസ് ടെർമിനൽ പൊളിച്ചതോടെയാണ് കേരള ആർടിസിയുടെ റിസർവേഷൻ കൗണ്ടറിന്റെ പ്രവർത്തനം നിർത്തിയത്. പുതിയ ബസ് ടെർമിനൽ നിർമാണം നീണ്ടുപോയതോടെ കൗണ്ടർ പുനഃസ്ഥാപിക്കുന്നതും വൈകുകയാണ്. റിസർവേഷൻ കൗണ്ടർ ആരംഭിക്കുന്നത് വൈകുന്ന സാഹചര്യത്തിൽ പിക്കപ്…
Read MoreTag: KSRTC
പ്രത്യേക ഓഫറുകളോടെ കെഎസ്ആർടിസി-സിഫ്റ്റ് സർവ്വീസ് ടിക്കറ്റ് ബുക്കിംഗ് ഇന്ന് മുതൽ; വിശദംശങ്ങൾ ഇവിടെ
തിരുവനന്തപുരം; കേരള സർക്കാർ പുതിയതായി രൂപീകരിച്ച കമ്പനിയായ കെഎസ്ആർടിസി- സിഫ്റ്റിന്റെ ഉടമസ്ഥതയിൽ ഉള്ള ബസുകളുടെ സർവ്വീസുകൾ പ്രഖ്യാപിച്ചു. ഏപ്രിൽ 11 ന് വൈകുന്നേരം 5.30 തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്യുന്നതോടെയാണ് ബസ്സുകൾ സർവ്വീസുകൾ ആരംഭിക്കുന്നത്. കെഎസ്ആർടിസി- സിഫ്റ്റ് ബസിന്റെ സീറ്റ് ബുക്കിംഗ് ഏപ്രിൽ 7 ( നാളെ) വൈകിട്ട് 5 മണി മുതൽ ആരംഭിക്കും. www.online.keralartc.com എന്ന വെബ്സൈറ്റ് വഴിയും enteksrtc എന്ന മൊബൈല്‍ ആപ്പ് വഴിയും ടിക്കറ്റുകൾ ലഭ്യമാകും. ടിക്കറ്റുകളും, അഡീഷണൽ സർവ്വീസ് ടിക്കറ്റുകളും ഓൺ ലൈൻ വഴി…
Read Moreകെഎസ്ആർടിസി, ബിഎംടിസി ബസുകളിൽ എസ്എസ്എൽസി വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര
ബെംഗളൂരു : മാർച്ച് 28 മുതൽ ഏപ്രിൽ 11 വരെ എസ്എസ്എൽസി വിദ്യാർത്ഥികൾക്ക് കെഎസ്ആർടിസി യും ബിഎംടിസി യും സൗജന്യ യാത്ര പ്രഖ്യാപിച്ചു. 2021-22 ൽ നൽകിയ ഹാൾ ടിക്കറ്റ്/വിദ്യാർത്ഥി പാസ് ഹാജരാക്കിയ ശേഷം അവർക്ക് വീട്ടിൽ നിന്ന് പരീക്ഷാ കേന്ദ്രത്തിലേക്ക് സൗജന്യമായി യാത്ര ചെയ്യാം.
Read Moreഡിജിറ്റൽ ആയി ഇനി കെഎസ്ആർടിസിയും
തിരുവനന്തപുരം : ചില്ലറ ഇല്ലെന്ന സ്ഥിരം പരാതികൾക്ക് ഇനി പ്രസക്തി ഇല്ല. കെഎസ് ആർടിസി ബസ്സുകളിൽ ഇനി ഫോൺ പേ സൗകര്യം ഒരുങ്ങുകയാണ്. ബസ് യാത്ര കൂടുതല്‍ സുഗമമാക്കാന്‍ ഫോണ്‍ പേ വഴി ടിക്കറ്റ് പണം നല്‍കാം. ഇതിനായുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. സംവിധാനം ഉടൻ നിലവിൽ വരുമെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാരുടെ പക്കല്‍ പണമില്ലെങ്കില്‍ ഫോണ്‍ പേ വഴി ടിക്കറ്റ് പണം നല്‍കാനാകും. ബസിലും റിസര്‍വേഷന്‍ കൗണ്ടറിലും ഈ സേവനം നടപ്പാക്കും. കണ്ടക്ടര്‍ കാണിക്കുന്ന ക്യൂആര്‍ കോഡ് വഴിയാണ് മൊബൈല്‍ ഫോണിലൂടെ ടിക്കറ്റ് തുക…
Read Moreകെ.എസ്.ആർ.ടി.സി.യിൽ വനിതാദിനാഘോഷം നടത്തി.
കെഎസ്ആർടിസിയുടെ 17 ഡിവിഷനുകളിലായുള്ള 41 വനിതാ ജീവനക്കാർക്ക് (ഒരു വനിതാ കണ്ടക്ടർ, ഒരു വനിതാ മെക്കാനിക്ക്, ഒരു വനിതാ സെക്യൂരിറ്റി ഗാർഡിന്) കെഎസ്ആർടിസി സെൻട്രൽ ഓഫീസിൽ നടന്ന വനിതാ ദിനാചരണത്തിൽ അവാർഡ് നൽകി ആദരിച്ചു. കൂടാതെ ചടങ്ങിൽ പത്മശ്രീ പുരസ്‌കാര ജേതാക്കൾക്കുള്ള സൗജന്യ ലൈഫ് ടൈം ബസ് പാസ് ബഹുമാനപ്പെട്ട ഗതാഗത, പട്ടികവർഗ ക്ഷേമ മന്ത്രി പ്രഖ്യാപിച്ചു. തുടർന്ന് ശ്രീമതി സീതവ്വ ജോഗട്ടി പത്മ. ചടങ്ങിൽ അവാർഡ് ജേതാവിനെ ആദരിക്കുകയും സൗജന്യ ലൈഫ് ടൈം ബസ് പാസ് വിതരണം ചെയ്യുകയും ചെയ്തു. പരിപാടിയിൽ എം…
Read Moreകൂടുതൽ വോൾവോ എസി സ്ലീപ്പർ ബസുകളുമായി കെഎസ്ആർടിസി
ബെംഗളൂരു: കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നതിനായി സംസ്ഥാനാന്തര റൂട്ടുകളിൽ സ്‌ലീപ്പർ ബസുകളുമായി കെഎസ്ആർടിസി. ഇതിനുവേണ്ടി പുതുതായി ആവിഷ്കരിച്ച സ്വിഫ്റ്റ് കമ്പനി 8 വോൾവോ എസി സ്‌ലീപ്പർ ബസുകളാണ് പുറത്തിറക്കുന്നത്. അതിനുമുന്നോടിയായി ആദ്യ ബസ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിച്ചു. കർണാടക ആർടിസിയും സ്വകാര്യ ബസുകളും വർഷങ്ങളായി കേരളത്തിലേക്ക് എസി, നോൺ എസി വിഭാഗങ്ങളിലായി സ്‌ലീപ്പർ ബസ് സർവീസുകൾ നടത്തുന്നുണ്ട്. അംബാരി ഡ്രീം ക്ലാസ് എന്ന പേരിൽ 40 പേർക്ക് കിടന്ന് യാത്ര ചെയ്യാവുന്ന വോൾവോ മൾട്ടി ആക്സിൽ ബസ്സുകളാണ് കർണാടക ആർടിസി ഓടിക്കുന്നത്. ഇവയിൽ 2…
Read Moreകൊച്ചി ഗവ.എംസിഎച്ചിലേക്കുള്ള കെഎസ്ആർടിസി ഷട്ടിൽ സർവീസ് ആരംഭിച്ചു.
കൊച്ചി: കളമശ്ശേരിയിൽ നിന്ന് എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലേക്ക് കെഎസ്ആർടിസിയുടെ ഷട്ടിൽ സർവീസ് ശനിയാഴ്ച മുതൽ ആരംഭിച്ചു. വ്യവസായ മന്ത്രി പി രാജീവിനൊപ്പം ഗതാഗത മന്ത്രി ആന്റണി രാജുവും ചേർന്നാണ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. നഗരസഭ ബസ് പാർക്കിങ് സൗകര്യം ഒരുക്കിയാൽ കളമശേരിയിൽ നിന്ന് സിറ്റി സർക്കുലർ സർവീസ് ആരംഭിക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞു. എച്ച്എംടി ജംഗ്ഷനിൽ കെഎസ്ആർടിസി ഷട്ടിൽ ബസ് സർവീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കെഎസ്ആർടിസിയുടെ ഷട്ടിൽ സർവീസിനായി കളമശേരി മെഡിക്കൽ കോളജ് പിടിഎ ഒരു ലക്ഷം രൂപ…
Read Moreമടിവാളയിൽ നിന്നും നാട്ടിലേക്ക് പോകാൻ കേരള ആർ ടി സി എ.സി സ്‌കാനിയ ബസ്സിൽ ടിക്കറ്റെടുത്തു; ഒടുവിൽ രണ്ടര മണിക്കൂറുകൾക്ക് ശേഷം വന്നത് സാധാ ഡീലക്സ് ബസ്സ്. വിശദമായി വായിക്കാം
ബെംഗളൂരു : ഞായറാഴ്ച്ച രാത്രി മടിവാളയിൽ നിന്ന് കേരളത്തിലേക്കുള്ള കെഎസ്ആർടിസി ബസ് പണി മുടക്കിയതോടെ സ്ത്രികളും കുട്ടികളും ഉൾപ്പടെ നിരവധി യാത്രക്കാർ ബുദ്ധിമുട്ടിലായി. 8 മണിക്ക് പുറപ്പെടേണ്ട കെഎസ്ആര്ടിസി 9 മണിയായിട്ടും കാണാതെ വന്ന യാത്രക്കാർ പരിഭ്രാന്തിയിൽ ആയി, കണ്ടക്ടറെ വിളിക്കാൻ ശ്രമിച്ചു എങ്കിലും ബന്ധപ്പെടാൻ സാധിച്ചില്ല. മണിക്കൂറുകളോളം കാത്തിരുന്ന യാത്രക്കാർക്ക് 10.30 യോടെ ആണ് ബസ് എത്തിയത്. മാത്രമല്ല 760 രൂപ മുടക്കി എസി ബസ് ബുക്ക് ചെയ്ത യാത്രക്കാർക്ക് ലഭിച്ചത് ഓർഡിനറി ബസ് ആണ്. വൈകിയത് ബസ് ബ്രേക്‌ഡൗൺ ആയത് മൂലം…
Read Moreകേരള ആർടിസി ജീവനക്കാരുടെ പണിമുടക്ക്;നഗരത്തിൽ നിന്നുള്ള സർവീസുകളെയും ഭാഗികമായി ബാധിച്ചു.
ബെംഗളൂരു: കേരള ആർടിസി ജീവനക്കാരുടെ പണിമുടക്ക് ബാംഗ്ലൂരിൽ നിന്നുള്ള സർവീസുകളെയും ഭാഗികമായി ബാധിച്ചു. കേരളത്തിൽ നിന്ന് ബസ്സുകൾ എത്താതിരുന്നതിനാലാണ് തിരിച്ചുള്ള സർവീസുകൾക്കും തടസ്സം നേരിട്ടത്. ഇന്നലെ അഞ്ച് സർവിസുകൾ മാത്രമാണ് നടത്തിയത്. കോഴിക്കോടിന് മൂന്നു തിരുവനന്തപുരം (മൈസൂർ വഴി) കണ്ണൂർ എന്നിവിടങ്ങളിലേക്ക് ഓരോ സർവീസുകളുമാണ് നടത്തിയത്. എന്നാൽ കർണാടക ആർടിസി കേരളത്തിലേക്കുള്ള സർവീസുകൾ മുടക്കം കൂടാതെ നടത്തി. നേരത്തെ ടിക്കറ്റെടുത്ത യാത്രക്കാരാണ് ജീവനക്കാരുടെ സമരത്തെ തുടർന്ന് സർവീസുകൾ റദ്ദാക്കിയതോടെ വലഞ്ഞത്. കുടുങ്ങിയവരിൽ കൂടുതലും ദീപാവലി അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് തിരിച്ചു വരാൻ മടക്ക…
Read Moreകേരള – കർണാടക റൂട്ടുകളിൽ കെ.എസ്.ആർ.ടി.സിയുടെ കൂടുതൽ സർവീസുകൾക്ക് സാധ്യത
ബംഗളൂരു: കർണാടകയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് സംസ്ഥാനാന്തര ബസ് സർവീസ് ആരംഭിക്കുന്നതിന്റെ സാധ്യതകൾ തേടി കേരള ആർടിസി. ചുരുങ്ങിയ സമയം കൊണ്ട് നാട്ടിൽ ഹിറ്റായ കേരള ആർ ടി സിയുടെ ടൂർ പാക്കേജുകൾ അധികം വൈകാതെ സംസ്ഥാനാന്തര റൂട്ടുകളിലേക്ക് എത്തിക്കാനാണ് തീരുമാനം. മന്ത്രി ആന്റണി രാജുവിന്റെ നിർദേശത്തെ തുടർന്നു കേരള ആർടിസി എംഡി ബിജുപ്രഭാകറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം കർണാടക ആർടിസി എംഡി ശിവയോഗി സി. കലാസാദുമായി ചർച്ച നടത്തിയത്. രാത്രിയാത്ര നിരോധനം നിലനിൽക്കുന്ന ബന്ദിപ്പൂർ വനത്തിലൂടെ കൂടുതൽബസ് സർവീസുകൾ ആരംഭിക്കുന്നതും ചർച്ചയുടെ ഭാഗമായി, ഇപ്പോൾ…
Read More