ബെംഗളുരു; ബന്ദിപ്പൂരിൽ ഏറെ വിവാദമായി തീർന്ന കടുവയെ കൊലപ്പെടുത്തിയ സംഭവത്തിൽ വഴിത്തിരിവ്. അഞ്ചു വയസുള്ള ആൺ കടുവയുടെ ജഡമാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ഹൊസഹള്ളി ഗ്രാമത്തിലെ രാജ്പുര ഊരിലെ ചന്ദ്രു എന്നയാളാണ് പോലീസ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് ഇയാൾ കെണിയൊരുക്കി കടുവയെ പിടികൂടിയത്. ഹെദിയാല സബ് ഡിവിഷനിലാണ് 5 വയസോളമുള്ള കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. കെണിയിൽ കുടുങ്ങിയതിനെ തുടർന്നുണ്ടായ മുറിവുകളാണ് കടുവയുടെ മരണകാരണമായതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Read MoreTag: killed
ഭീമൻ ഇരുമ്പ് റാക്ക് വീണ് 3 പേർ കൊല്ലപ്പെട്ടു; അപകടം വൈറ്റ് ഫീൽഡിലെ ഹൊളിസോൾ വയർഹൗസ് ലോജിസ്റ്റിക് ലിമിററഡിൽ
ബെംഗളുരു: ഭാമൻ ഇരുമ്പ് റാക്ക് വീണ് ജീവൻ നഷ്ടമായത് 3 പേർക്ക്. വൈറ്റ്ഫീ്‍ൽഡിൽ വ്വകാര്യ കമ്പനിയിലുണ്ടായ അപകടത്തിൽ 3 പേർ മരിക്കുകയും, 5 പേർക്ക് പരിക്കേൽക്കുകയും , 11 പേരെ അപകടത്തിൽ നിന്ന് രക്ഷപ്പെടുത്തുകയും ചെയ്തു. കഡുഗോഡി നിവാസി ഫറൂക്ക്, ഒഡീഷ സ്വദേശികളായ സുഭാഷ്, ദർശൻ എന്നിവരാണ് കൊല്ലപ്പെട്ടത്.
Read Moreബൈക്കപകടം; മലയാളി യുവാവ് മരിച്ചു
ബെംഗളുരു: ബൈക്കപകടത്തിൽ യുവാവ് മരിച്ചു. തിരുവനന്തപുരം സ്വദേശിയായ ഗോപാല കൃഷ്ണപിള്ളയുടെയും, ശ്രീകലയുടെയും ഏക മകൻ നിഖിൽ കൃഷ്ണൻ ആണ് മരിച്ചത്. ബിടെക് പാസായ നിഖിൽ എംബിഎ പ്രവേശന പരിശീലനത്തിനായാണ് ബെംഗലുരുവിൽ എത്തിയത്. ബൈക്കിൽ പോകവേ കഗലിഗപുരയിൽ വച്ച് എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം കർണാടക മലയാളി കോൺഗ്രസ് പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലെത്തിച്ചു.
Read Moreകൊലപാതകങ്ങൾ വിട്ടൊഴിയാതെ ബെംഗളുരു: വാടകയെ ചൊല്ലിയുള്ള തർക്കം സിനിമാ നിർമ്മാതാവിന്റെ ജീവനെടുത്തു
ബെംഗളുരു: വാടകയെ ചൊല്ലിയുളള തർക്കത്തിൽ സിനിമാ നിർമ്മാതാവ് കൊല്ലപ്പെട്ടു. ആർപിസി ലേ ഒൗട്ട് നിവാസി രമേഷ് കുമാർ (62) ആണ് കൊല്ലപ്പെട്ടത്. കന്നഡ സിനിമാ നിർമ്മാതാവാണ് കൊല്ലപ്പെട്ട രമേഷ്. സംഭവത്തിൽ 6 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു
Read Moreറാഗി പാടത്തിന് കാവൽ കിടന്ന കർഷകന് കാട്ടാനയുടെ ചവിട്ടേറ്റ് ദാരുണ മരണം
ബെംഗളുരു: കാട്ടാനയുടെ ചവിട്ടേറ്റ് കർഷകൻ മരിച്ചു.വന്യമൃഗങ്ങൾ ഇറങ്ങുന്നത് തടയാൻ കാവൽ കിടന്ന കനകപുര താലൂക്കിലെ കർഷകനായ തമ്മഗൗഡയാണ് മരിച്ചത്. റാഗിപാടത്തിന് കാവൽ കിടന്ന തമ്മഗൗഡ ആനയുെട അലർച്ച കേട്ട് ടോർച്ച് അടി്ച്ചതോടെ ആന ഇയാളുടെ നേർക്ക് തിരിയുകയായിരുന്നു, ആനയുടെ ചവിട്ടേറ്റ തമ്മഗൗഡ തൽക്ഷണം മരിച്ചു.
Read Moreജിംനേഷ്യം പരിശീലകൻ അജ്ഞാതരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു
ബെംഗളുരു: ജിംനേഷ്യം പരിശീലകനായ സയ്യിദ് ഇർഫാൻ(30) അജ്ഞാതരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട നിലയിൽ. ശിവാജി നഗറിൽ ജിംനേഷ്യത്തിൽ നിന്ന് രാത്രി മടങ്ങവേ ബൈക്കിലെത്തിയ സംഘം സയ്യിദിനെ കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സയ്യിദ് മൊബൈലിൽ നിന്ന് രക്ഷിതാക്കളെ വിവരം അറിയിച്ചു . എന്നാൽ മാതാപിതാക്കളെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ ശിവാജി നഗർ പോലീസ് കേസെടുത്തു.
Read Moreവീടുവാങ്ങാൻ നൽകിയ പണം നഷ്ടമായി; കുടുംബത്തിലെ 4 പേർ മരിച്ചനിലയിൽ
ബെംഗളുരു: വീടുവാാങ്ങിക്കാനായി നൽകിയ പണം തിരികെ ലഭിക്കാത്തതിൽ മനംനൊന്ത് യുവതി മാതാപിതാക്കളെയും മകളെയും കൊന്ന് ജീവനൊടുക്കി. ദൊഡ്ഡബൊമ്മസാന്ദ്രയിൽ താമസിക്കുന്ന സുധാറാണി(27), മാതാപിതാക്കളായ ജനാർദനൻ(52)), സുമിത്ര(45) എന്നിവരെ ഭക്ഷണത്തിൽവിഷം ചേർത്ത് നൽകിയും മകളായ സോണിക(6) കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു വീട് വാങ്ങാനായി 25 ലക്ഷം വസ്തു ഉടമക്ക് നൽകിയെങ്കിും ഉടമ മരിച്ചതോടെ പണം ഇവർക്ക് തിരികെ ലഭിക്കാതാകുകയായിരുന്നു. സുധാറാണിയുടെ ഭർത്താവ് അർജുൻ മത്തിക്കരയിൽ മെഡിക്കൽ ഷോപ്പ് നടത്തുകയാണ്.
Read Moreദൾ നേതാവ് ആർടി രാജ് ഗോപാലിനെ അഞ്ജാത സംഘം കൊലപ്പെടുത്തി
ബെംഗളുരു: ജനതാദൾ എസ് പട്ടികജാതി മോർച്ചാ വിഭാഗം ജനറൽ സെക്രട്ടറിയെ അഞ്ജാതസംഘം വെട്ടിക്കൊലപ്പെടുത്തി. കനകപുര മണ്ഡലത്തിലെ ആർടി രാജഗോപോലിനെയാണ് (45) കാറിലെത്തിയ നാലംഗസംഘം വെട്ടിക്കൊലപ്പെടുത്തിയത്.
Read Moreകുട്ടികളെ കനാലിൽ എറിഞ്ഞ് അമ്മയും ജീവനൊടുക്കി
രണ്ട് കുഞ്ഞുങ്ങളെ ഹേമാവതി കനാലിലെറിഞ്ഞ് അമ്മയും ജീവനൊടുക്കി. ചന്നരായ പട്ടണതിലെ രാധ(28) മക്കളായ കാന്തരാജു(6), ഭരത് )4) എന്നിവരാണ് മരിച്ചത്. നിരന്തരം സ്ത്രീധനത്തിനായി ഭർത്താവ് സന്തോഷും കുടുംബവും വഴക്കിട്ടതിനെ തുടർന്നാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്ന് അയൽവാസികൾ മൊഴി നൽകി. ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.
Read More