ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസ്സ് ബെംഗളൂരു സൗത്ത് മണ്ഡലത്തിലെ ഇലക്ട്രോണിക് സിറ്റി മേഖലാ യോഗം കെ എം സി സംസ്ഥാന വൈസ് പ്രസിഡന്റ് മോണ്ടി മാത്യുവിന്റെ അധ്യക്ഷതയിൽ കാസ പിക്കാസയിൽ വെച്ച് നടന്നു. യോഗം ദൊഡ്ഡ തൊഗ്ഗുരു പഞ്ചായത്ത് പ്രസിഡന്റ് ബി .കെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയുടെ വിജയത്തിനായി ശക്തമായ പ്രവർത്തനം നടത്തും. കർണാടക സർക്കാരിന്റെ ജനകീയ പദ്ധതികൾ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് വൻ വിജയം നൽകും. കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടികൾമൂലം സാധാരണ ജനങ്ങൾ വളരെ…
Read MoreTag: karnataka
ഇന്നും നാളെയും ജെ.പി. നഡ്ഡ സംസ്ഥാനത്ത്
ബെംഗളൂരു : ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ വടക്കൻ കർണാടകത്തിലെ ബി.ജെ.പി. നേതാക്കളുമായി ദേശീയ പ്രസിഡന്റ് ജെ.പി. നഡ്ഡ ഇന്നും നാളെയും ചർച്ച നടത്തും. തിങ്കളാഴ്ച രാവിലെ എട്ടിന് നഡ്ഡ ബെലഗാവിയിലെത്തും. രാത്രി ബെലഗാവിയിലെ സ്വകാര്യ ഹോട്ടലിലാണ് യോഗം ചേരുക. സംസ്ഥാനപ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര, ബാഗൽകോട്ട്, വിജയപുര, ബെലഗാവി ജില്ലകളിലെ ഭാരവാഹികളും തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളും യോഗത്തിൽ പങ്കെടുക്കും. ജനപ്രതിനിധികളെയും മുതിർന്നനേതാക്കളെയും സീറ്റ് പ്രതീക്ഷിച്ചിരിക്കുന്നവരെയും നഡ്ഡ കാണും. ചൊവ്വാഴ്ച രാവിലെ 11-ന് ചിക്കോടിയിൽ പാർട്ടി പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തും.
Read Moreതലച്ചോറിൽ രക്തസ്രാവം; എംപി രമേഷ് ജിഗജിനാഗി ആശുപത്രിയിൽ
ബെംഗളൂരു : തലച്ചോറിൽ രക്തസ്രാവവും നെഞ്ചുവേദനയെയും തുടർന്ന് വിജയപുര എം.പി.യും ബി.ജെ.പി. നേതാവുമായ രമേഷ് ജിഗജിനാഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെയാണ് അദ്ദേഹത്തെ ബെലഗാവിയിലെ കെ.എൽ.ഇ. ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിൽക്കഴിയുന്ന ജിഗജിനാഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നെഞ്ചുവേദന ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്നല്ലെന്നും തലച്ചോറിലെ രക്തസ്രാവം പരിഹരിക്കാൻ കഴിഞ്ഞതായും അധികൃതർ വ്യക്തമാക്കി. മുതിർന്നനേതാവായ ജിഗജിനാഗി ആറുതവണ എം.പി.യായും നാലുതവണ എം.എൽ.എ.യായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ഇത്തവണ അദ്ദേഹം മത്സരരംഗത്തുണ്ടാവില്ലെന്നാണ് പുറത്ത് വരുന്ന സൂചന.
Read Moreഅറ്റകുറ്റപണി; ട്രെയിനുകൾ റദ്ദാക്കി, അറിയാം വിശദാംശങ്ങൾ
ബെംഗളൂരു : കെങ്കേരി – ഹെജ്ജാല സ്റ്റേഷനുകൾക്കിടയിലെ 15-ാം നമ്പർ ലെവൽ ക്രോസിങ് ഗേറ്റിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചിലതീവണ്ടികൾ പൂർണമായും മറ്റുചിലത് ഭാഗികമായും റദ്ദാക്കിയതായി ദക്ഷിണ പശ്ചിമറെയിൽവേ അറിയിച്ചു. ഈ മാസം ആറിനും 13-നും ഇടയിലുള്ള ദിവസങ്ങളിലാണ് തീവണ്ടികൾ റദ്ദാക്കിയത്. മൈസൂരു – കെ.എസ്.ആർ. ബെംഗളൂരു മെമു സ്പെഷ്യൽ തീവണ്ടിയാണ് മാർച്ച് 7,12 തീയതികളിൽ ചന്നപട്ടണയ്ക്കും കെ.എസ്.ആർ. ബെംഗളൂരു സ്റ്റേഷനുമിടയിൽ ഭാഗികമായി റദ്ദാക്കിയത്. ചില തീവണ്ടികളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. തിരുപ്പതി – ചാമരാജനഗർ എക്സ്പ്രസ് മാർച്ച് ഏഴിന് 30 മിനിറ്റും മുരുഡേശ്വർ –…
Read Moreഎംഡിഎംഎ യുമായി പതിനെട്ടുകാരി ഉൾപ്പെടെ 2 പേർ അറസ്റ്റിൽ
ബെംഗളൂരു: 49 ഗ്രാം എംഡിഎംഎയുമായി പതിനെട്ടുകാരി ഉള്‍പ്പെടെ രണ്ട് പേർ പിടിയില്‍. കോഴിക്കോട് മിംമ്സ് ആശുപത്രിക്ക് സമീപത്തെ ലോഡ്ജില്‍ നിന്നാണ് ഇവരെ പിടികൂടിയത്. നല്ലളം സ്വദേശി ഷംജാദ്, കർണാടക സ്വദേശിനി സഞ്ജന എന്നിവരാണ് അറസ്റ്റിലായവർ. മെഡിക്കല്‍ കോളേജ് പോലീസും നാർകൊടിക് ഷാഡോ സംഘവുമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കർണ്ണാടകയിലാണ് ഷംജാദ് ജോലി ചെയ്യുന്നത്. എംഡിഎംഎ നഗരത്തിൽ നിന്നും കോഴിക്കോടെത്തിച്ച് ചില്ലറ വില്‍പന നടത്തുന്നതാണ് ഇവരുടെ രീതി. ഹോട്ടല്‍ മുറികള്‍ കേന്ദ്രീകരിച്ചായിരുന്നു ഇവര്‍ വില്‍പന നടത്തിയിരുന്നത്.
Read Moreപുരോഹിതൻ വൃദ്ധ ദമ്പതികളെ മർദ്ദിച്ചു; ഇടവക ചുമതലയിൽ നിന്നും മാറ്റി
ബെംഗളൂരു: ദക്ഷിണ കന്നഡയില്‍ ചർചിലെ പുരോഹിതൻ വൃദ്ധ ദമ്പതികളെ മർദിക്കുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ ഇദ്ദേഹത്തെ ഇടവക ചുമതലയില്‍ നിന്ന് മാറ്റി. മംഗളൂരു ബണ്ട് വാള്‍ താലൂകില്‍ പരിയാല്‍തഡ്ക മണേലയിലുള്ള ക്രൈസ്റ്റ് ദി കിംഗ് ഇടവകയിലെ ഇടവക വികാരി ഫാ. നെല്‍സണ്‍ ഒലിവേരയാണ് നീക്കിയത്. ഫെബ്രുവരി 29ന് അനുഗ്രഹിക്കാനായി പുരോഹിതൻ വൃദ്ധ ദമ്പതികളുടെ വീട്ടില്‍ എത്തിയപ്പോഴായിരുന്നു സംഭവം. വൈദികനും വയോധിക ദമ്പതികളും തമ്മില്‍ വഴക്കിടുന്നതും അവരെ കൈയേറ്റം ചെയ്യുന്നതും പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം. ദമ്പതികളും വൈദികനും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായതായും,…
Read Moreപെരുന്നാൾ, വിഷു; ആർടിസി റിസർവേഷൻ അടുത്ത ആഴ്ച ആരംഭിക്കും
ബെംഗളൂരു: ചെറിയ പെരുന്നാൾ, വിഷു ആഘോഷങ്ങൾക്കുള്ള കേരള, കർണാടക ആർടിസി യിലെ ടിക്കറ്റ് റിസർവേഷൻ അടുത്ത ആഴ്ച ആരംഭിക്കും. ഏപ്രിൽ രണ്ടാമത്തെ ആഴ്ച്ചയാണ് ചെറിയ പെരുന്നാൾ. വിഷു 14 നാണെങ്കിലും 11,12 തിയ്യതികളിൽ ആണ് കൂടുതൽ തിരക്ക് പ്രതീക്ഷിക്കുന്നത്. വേനൽ അവധി കൂടെ വരുന്നതോടെ തുടർന്നുള്ള ദിവസങ്ങളിലും നാട്ടിലേക്ക് കാര്യമായ തിരക്ക് ഉണ്ടാകും. കേരളത്തിലേക്കുള്ള പതിവ് ട്രെയിനുകളിലെ ടിക്കറ്റുകൾ നേരത്തെ തന്നെ വിറ്റഴിഞ്ഞിരുന്നു. സ്പെഷ്യൽ ട്രെയിനുകൾ മുൻകൂട്ടി പ്രഖ്യാപിച്ചാൽ സാധാരണക്കാർക്ക് കുറഞ്ഞ ചിലവിൽ നാട്ടിലെത്താൻ സാധിക്കും.
Read Moreമതത്തിൽ രാഷ്ട്രീയം വേണ്ടെന്ന് ഡികെഎസ്
ബെംഗളൂരു: രാഷ്ട്രീയത്തിൽ മതം വേണം, മതത്തിൽ രാഷ്ട്രീയം വേണ്ടെന്ന് ഡിസിഎം ഡി.കെ.ശിവകുമാർ. നഗരത്തിലെ ഗവൺമെൻ്റ് എൻജിനീയറിങ് കോളജ് ഗ്രൗണ്ടിൽ ഗുണഭോക്താക്കളുടെ കൺവെൻഷനും വിവിധ പ്രവൃത്തികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതത്തെ മുന്നിൽ നിർത്തി രാഷ്ട്രീയം പ്രവർത്തിക്കരുത്. പപ്പാ രേവണ്ണ എപ്പോഴും പറയും അമ്പലം, അമ്പലം, രേവണ്ണ ഇത് തന്നോട് പറയണം. ദൈവം അനുഗ്രഹിക്കുകയോ ശപിക്കുകയോ ചെയ്യുന്നില്ല. വർഷത്തിലൊരിക്കൽ നിങ്ങൾ വാതിൽ തുറക്കുമ്പോൾ, ഹാസനാമ്പേയോട് സലാം പറയുക. ഹാസൻ ജില്ലയിലെ ജനങ്ങളിൽ എനിക്ക് വലിയ വിശ്വാസമുണ്ട്. അങ്ങനെ ഞാൻ ഹിമാചൽ പ്രദേശിൽ നിന്ന്…
Read Moreബിജെപി പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു
ബെംഗളൂരു: കലബുറഗി ജില്ലയിൽ ബി.ജെ.പി പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു. ബി.ജെ.പി എം.പി ഡോ. ഉമേഷ് ജാധവിന്റെ അടുത്ത അനുയായിയും അബ്സൽപുർ താലൂക്കിലെ സഗനൂരു സ്വദേശിയുമായ ഗിരീഷ് ചക്രയാണ് (43) കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി പിന്തുടർന്നെത്തിയ അക്രമി ഗിരീഷിന്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞശേഷം വെട്ടുകയായിരുന്നെന്ന് ദൃക്സാക്ഷികൾ ഗംഗപുര പോലീസിനോട് പറഞ്ഞു. ഗിരീഷിന്റെ രാഷ്ട്രീയ വളർച്ചയിൽ അസൂയപൂണ്ട തങ്ങളുടെ സമുദായത്തിലെ ചിലർ വാടകക്കൊലയാളിയെ ഉപയോഗിച്ച് വകവരുത്തിയതാണെന്ന് സഹോദരൻ സദാശിവ ചക്ര പറഞ്ഞു. ഈയിടെയാണ് എം.പിയുടെ ശിപാർശയിൽ ഗിരീഷ് ബി.എസ്.എൻ.എൽ ഉപദേശക സമിതി ഡയറക്ടറായത്. പിന്നിൽ ആരെല്ലാമെന്ന് തനിക്കറിയാം,…
Read Moreട്രക്ക് അപകടത്തിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം
ബെംഗളൂരു: ട്രക്ക് അപകടത്തിൽ തൃശ്ശൂർ പാലയ്ക്കൽ സ്വദേശി അടക്കം രണ്ടുപേർ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. പാലയ്ക്കൽ പാലിശ്ശേരി വടക്കേ മേപ്പുള്ളി പ്രഭാകരന്റെയും സുശീലയുടെയും മകൻ പ്രജിത്ത് (30), ട്രക്ക് ഓടിച്ചിരുന്ന ഡ്രൈവർ പാലക്കാട് കൂടല്ലൂർ സ്വദേശി ഉണ്ണികൃഷ്ണൻ (24) എന്നിവരാണ് മരിച്ചത്. തൃശ്ശൂരിൽ സൈൻ ബോർഡ് നിർമിക്കുന്ന പ്രഭ ഡിജിറ്റലിന്റെ ഉടമയായ പ്രജിത്ത് സൈൻ ബോർഡ് നിർമാണത്തിന്റെ ഭാഗമായി പുണെയിൽ പോകുന്നതിനിടെയായിരുന്നു അപകടം. ബുധനാഴ്ച ഉച്ചയ്ക്കാണ് പുറപ്പെട്ടത്. വ്യാഴാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. ഡിവൈഡറിൽ തട്ടിയാണ് അപകടം ഉണ്ടായതെന്നാണ് പോലീസ് ബന്ധുക്കൾക്ക് നൽകിയ വിവരം.…
Read More