ഒടുവിൽ നന്ദിനി ഇഡലി – ദോശ മാവുകൾ പുറത്തിറക്കി കെഎംഎഫ്’; വിലയടക്കമുള്ള വിശദാംശങ്ങൾ അറിയാൻ വായിക്കാം

ബെംഗളൂരു: ബെംഗളൂരുവിൽ നന്ദിനിയുടെ ഇഡലി – ദോശ മാവുകൾ (ബാറ്റർ) വിപണിയിലിറക്കി കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്).

വിധാന സൗധയിൽ വെച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ബാറ്റർ ഉദ്ഘാടനം ചെയ്തത്. ബ്രാൻഡ് വിപുലീകരണത്തിന്റെ ഭാഗമായാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പുതിയ ഉൽപ്പന്നത്തിൽ 5 ശതമാനം പ്രോട്ടീൻ ഉൾപെടുത്തിയിട്ടുണ്ടെന്ന് കെഎംഎഫ് ചെയർമാൻ ഭീമ നായിക് പറഞ്ഞു.

  ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില വർദ്ധിപ്പിച്ചു.

450 ഗ്രാം 40 രൂപയ്ക്കും 900 ഗ്രാം 80 രൂപയ്ക്കുമാണ് ലഭിക്കുക. ബാറ്റർ വ്യാഴാഴ്ച മുതൽ നന്ദിനി സ്റ്റോറുകളിൽ ലഭിക്കും.

ഉദ്ഘാടന ചടങ്ങിൽ മന്ത്രിമാരായ കെ. വെങ്കിടേഷ്, കൃഷ്ണ ബൈരഗൗഡ, ദിനേഷ് ഗുണ്ടു റാവു, കെഎംഎഫ് മാനേജിംഗ് ഡയറക്ടർ ശിവസ്വാമി എന്നിവർ പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ രണ്ടു വയസ്സുകാരിയുടെ മരണം സംശയാസ്പദം; പരസ്പരം കുറ്റപ്പെടുത്തി മാതാപിതാക്കളും സുഹൃത്തും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts