എം ടി യുടെ വേർപാട് :മന്ത്രിസഭായോഗം ഉൾപ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റിവെച്ചു; കേരളത്തിൽ രണ്ട് ദിവസത്തെ ദുഃഖാചരണം

കോഴിക്കോട് അന്തരിച്ച വിഖ്യാത സാഹിത്യകാരൻ എം.ടി. വാസുദേവൻ നായരുടെ വേർപാടിൽ അനുശോചിച്ച് കേരളത്തിൽ രണ്ടു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

26 നു ചേരാനിരുന്ന മന്ത്രിസഭായോഗം ഉൾപ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റിവെച്ചു ഭൗതിക ശരീരം കോഴിക്കോട് കൊട്ടാരം റോഡിലെ വീടായ സിതാരയിൽ പൊതുദർശനത്തിന് വയ്ക്കും വ്യാഴാഴ്ച വൈകിട്ട് നാല് വരെ വീട്ടിൽ പൊതുദർശനത്തിന് ശേഷം സംസ്‌കാരം വൈകിട്ട് അഞ്ചുമണിയോടെ കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും.

ഒരു ജനതയാകെ മാതൃഭാഷ എങ്ങനെ എഴുതണം, എങ്ങനെ പറയണം എന്ന് ഒരു പേനയുടെ ബലം കൊണ്ട് നിർണയിക്കാൻ കഴിഞ്ഞ മനുഷ്യൻ ചവിട്ടി നിൽക്കുന്ന മണ്ണിനേയും ചുറ്റുമുള്ള മനുഷ്യരെയും പ്രകൃതിയെയും ആദരവോടെയും ആഹ്ളാദത്തോടെയും നോക്കി കാണാൻ അദ്ദേഹം മലയാളിയെ പഠിപ്പിച്ചു മലയാളത്തിന്റെ പുണ്യവും നിറവിളക്കുമായി നിറഞ്ഞു നിന്ന എം.ടി രാജ്യത്തിന്റെ ഔന്നത്യമായിരുന്നു.

  കേരള ആര്‍ടിസിയുടെ ബെംഗളൂരു - പാലക്കാട് എസി സീറ്റര്‍ നാളെ മുതല്‍; റൂട്ട്, ടിക്കറ്റ് നിരക്ക്, സമയം എന്നിവയറിയ വായിക്കാം

മലയാള ഭാഷയുടെ ഇതിഹാസം സ്വന്തം ജീവിതം കൊണ്ട് അദ്ദേഹം തീർത്തത് കേരളത്തിന്റെ തന്നെ സംസ്കാരിക ചരിത്രമാണ് വാക്കുകൾ തീവ്രമായിരുന്നു പറയാനുള്ളത് നേരെ പറഞ്ഞു ആശയങ്ങൾ സൃഷ്ടമായിരുന്നു. ഭയം അദ്ദേഹത്തിന്റെ ഒരു വാക്കിനെ പോലും പിറകോട്ട് വലിച്ചില്ല അങ്ങനെയുള്ളവരാണ് കാലത്തെ അതിജീവിക്കുന്നത്.

ആ പേനയിൽ നിന്ന് ഇത്തിരിത്തേൻ തൊട്ടരച്ച പൊന്നു പോലാമക്ഷരങ്ങൾ: ഉതിർന്ന് ഭാഷ ധന്യമായി നിങ്ങൾക്ക് എന്ത് പറയാനുണ്ടെന്ന് ലോകം നിശബ്ദമായി ചോദിച്ചു കൊണ്ടേയിരിക്കും അത് തിരിച്ചറിയുന്നതാണ് എഴുത്തുകാരന്റെ ഉത്തരവാദിത്തം.

  നഗരവഴികളില്‍ ഒഴിയാതെ കുഴിയും സംരംഭകരുമായി വാക്‌പോരും; വിമര്‍ശനങ്ങള്‍ക്കെതിരെ മന്ത്രിമാര്‍; വിഷയം ആയുധമാക്കി ബിജെപി

എം.ടി ആ ഉത്തരവാദിത്തം അത്രമേൽ അവധാനതയോടും സൗന്ദര്യാത്മകമായും നിറവേറ്റി കാലം ആവശ്യപ്പെട്ടത് കാലാതിവർത്തിയായി നിറവേറ്റിയ ഇതിഹാസമാകുന്നു എം.ടി നിങ്ങൾ എന്തിന് എഴുത്തുകാരനായി എന്ന് ഒരാൾ ചോദിച്ചാൽ എനിക്ക് പറയാനറിയാം.

ആദ്യം മുതൽക്കെ ഞാൻ മറ്റൊന്നുമായിരുന്നില്ല’ – എന്ന് എം ടി പറഞ്ഞത് ഒരു പരസ്യ പ്രസ്താവനയാണ്. അതിലെ ഓരോ വാക്കുകളും അർത്ഥവത്താണ് അത് ജീവിതം കൊണ്ട് തെളിഞ്ഞതുമാണ്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കനത്ത മഴ; ബസിന് മുകളിൽ മണ്ണിടിഞ്ഞ് വീണ് 15 മരണം

Related posts

Click Here to Follow Us