സംസ്ഥാനത്തെ കടകൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കാം; നിബന്ധനകൾ ഇങ്ങനെ

ബെംഗളൂരു: പത്തോ അതിലധികമോ ആളുകൾ ജോലി ചെയ്യുന്ന എല്ലാ കടകൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും വർഷത്തിലെ എല്ലാ ദിവസവും 24 മണിക്കൂറും പ്രവർത്തിക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകി. 1961ലെ കർണാടക ഷോപ്പ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെൻ്റ് ആക്‌ട് അനുസരിച്ച് തൊഴിൽ വകുപ്പ് വെള്ളിയാഴ്ച ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. സാമ്പത്തിക പ്രവർത്തനം വർദ്ധിപ്പിക്കുന്നതിനും ഉപഭോക്താക്കൾക്ക് സൗകര്യമൊരുക്കുന്നതിനും ലക്ഷ്യമിട്ടാണ് തീരുമാനം. 2021 ജനുവരി രണ്ടിന് സർക്കാർ സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. വിജ്ഞാപനമനുസരിച്ച്, രാത്രി 8 മണിക്കും രാവിലെ 6 മണിക്കും ഇടയിൽ ജോലി ചെയ്യാൻ അനുവദിക്കുന്ന…

Read More

മുഴുവൻ പണം നൽകിയിട്ടും ഫോൺ നൽകിയില്ല, ഫ്ലിപ്കാർട്ടിന് കോടതി പിഴ ചുമത്തി

ബെംഗളൂരു: മുൻകൂറായി മുഴുവൻ പണമടച്ചിട്ടും ഉപഭോക്താവിന് സെൽഫോൺ നൽകാത്തതിന് ഫ്ലിപ്പ്കാർട്ടിന് ബെംഗളൂരു അർബൻ ഡിസ്ട്രിക്റ്റ് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പിഴ ചുമത്തി. ചെയർപേഴ്സൺ എം ശോഭ, അംഗം രേണുകാദേവി ദേശപാണ്ഡെ എന്നിവരടങ്ങുന്ന ബെഞ്ച്  ആണ് വിധി പ്രസ്താവിച്ചത്. 12 ശതമാനം വാർഷിക പലിശ സഹിതം 12,499 രൂപയും 20,000 രൂപയും പിഴയും നിയമപരമായ ചെലവിനായി 10,000 രൂപയും നൽകണമെന്ന് കമ്മീഷൻ കമ്പനിയോട് നിർദ്ദേശിച്ചു. 2022 ജനുവരി 15 ന് താൻ ഒരു മൊബൈൽ ഡെലിവറി ബുക്ക് ചെയ്തിട്ടുണ്ടെന്നും അത് അടുത്ത ദിവസം നൽകുമെന്നും…

Read More

വായ്‌പ മുടങ്ങി, സമ്മർദ്ദം താങ്ങാൻ ആവാതെ മലയാളി യുവാവ് ആത്മഹത്യ ചെയ്തു 

ബെംഗളൂരു: ലോറിയുടെ വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ സമ്മര്‍ദ്ദം താങ്ങാനാവാതെ യുവാവ് ജീവനൊടുക്കി. തൃശൂര്‍ കല്ലൂര്‍ സ്വദേശിയായ അഭിലാഷാണ് ആത്മഹത്യ ചെയ്തത്. ഗുണ്ടല്‍പേട്ടിലെ ലോഡ്ജില്‍ മുറിയെടുത്തായിരുന്നു ആത്മഹത്യ. അഭിലാഷിന്റെ ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ലോറി വാങ്ങിയ ശേഷം രണ്ട് പേര്‍ ചതിച്ചതാണെന്ന് കുറിപ്പില്‍ പറയുന്നു. രണ്ട് വര്‍ഷം മുമ്പാണ് ഇയാള്‍ ഏഴര ലക്ഷം രൂപ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് വായ്പയെടുത്ത് ലോറി വാങ്ങിയത്. തടി കൊണ്ടുപോയ ആദ്യ ഓട്ടം തന്നെ കെണിയായി. രേഖകളില്ലാത്ത തടി ഫോറസ്റ്റ് പിടിച്ചു. വണ്ടിയും കസ്റ്റഡിയിലെടുത്തു. വായ്പ തിരിച്ചടയ്ക്കാമെന്ന്…

Read More

ഓട്ടോറിക്ഷ സ്ഫോടനം ; തീവ്രവാദ ബന്ധമെന്ന് സംശയം 

ബെംഗളൂരു: മംഗളൂരു നഗരത്തിൽ ഓട്ടോറിക്ഷയിൽ സ്‌ഫോടനം. സംഭവത്തിൽ ഓട്ടോ ഡ്രൈവർക്കും യാത്രക്കാരനും ഗുരുതരമായി പരിക്കേറ്റു. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. യാത്രക്കാരനെ ഇറക്കാനായി ഓട്ടോറിക്ഷ നിർത്തിയ സമയത്താണ് സ്ഫോടനമുണ്ടായതെന്ന് ദൃക്സാക്ഷികൾ പറയുന്നു. സമീപത്തെ സിസിടിവി കാമറകളിൽ നിന്നും സ്ഫോടനത്തിൻറെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഭീകരാക്രമണ സാധ്യത അന്വേഷിക്കാൻ വിവിധ ഏജൻസികളും മംഗളൂരുവിൽ എത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ മംഗളൂരു നഗരത്തിൽ പോലീസ് സുരക്ഷ ശക്തമാക്കി. ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്. ഇതിനിടെ ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന യാത്രക്കാരന്റെ ബാഗിൽ നിന്നും സ്ഫോടനത്തിലേക്ക് നയിക്കാവുന്ന ചില വസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ എൻഐഎയും…

Read More
Click Here to Follow Us