മൂന്നുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊന്ന പ്രതിക്ക് വധശിക്ഷ

ബെംഗളൂരു : ബെലഗാവിയിൽ മൂന്നുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വധശിക്ഷ വിധിച്ച് അതിവേഗ പ്രത്യേകകോടതി. 45,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. റായ്ബാഗ് ഹരുഗേരി സ്വദേശി ഉദ്ദപ്പ രാമപ്പ ഗങ്ങർക്കാണ് വധശിക്ഷ വിധിച്ചത്. കുട്ടിയുടെ മാതാപിതാക്കൾക്ക് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയിൽനിന്ന് മൂന്നുലക്ഷം രൂപ കൊടുക്കാനും ബെലഗാവി അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് അതിവേഗകോടതി ജഡ്ജി ജസ്റ്റിസ് സി.എം. പുഷ്പലത ഉത്തരവിട്ടു.

Read More

അഴിമതി കേസിൽ ബിജെപി എംഎൽഎ യും മകനും ഒരേ ജയിലിൽ

ബെംഗളൂരു: അഴിമതിക്കേസിൽ ബിജെപിയും മകനും ഒരേ ജയിലിൽ. ലോകായുക്ത ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത ബിജെപി മദൽ വിരൂപാക്ഷപ്പയെ കോടതി ഒമ്പത് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇദ്ദേഹത്തെ ബെംഗളൂരു സെൻട്രൽ ജയിലിലേക്കാണ് അയച്ചത്. ഇതേ കേസിൽ വിരുപാക്ഷയുടെ മകൻ പ്രശാന്തും ബെംഗളൂരു ജയിലിലാണ്. കർണാടക സ്റ്റേറ്റ് ഒഡിറ്റ് ആൻഡ് ബാങ്ക്സ് സർവീസസ് ഓഫീസറായ പ്രശാന്തിന്റെ ജാമ്യാപേക്ഷയിൽ കോടതി ഏപ്രിൽ 10ന് തീരുമാനമെടുക്കും. കൈക്കൂലി കേസിൽ ലോകായുക്ത പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തിരുന്നു. മാർച്ച്‌ രണ്ടിനാണ് വിരുപാക്ഷയുടെ ക്രസന്റ് റോഡിലെ ഓഫീസിൽ 40 ലക്ഷം രൂപയുടെ…

Read More

മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ജയില്‍ മോചിതനായി.

ഡൽഹി: അറസ്റ്റിലായി രണ്ട് വര്‍ഷവും മൂന്നുമാസത്തിനും ശേഷം സിദ്ദിഖ് കാപ്പന്‍ ജയില്‍ മോചിതനായി. പുറത്തിറങ്ങിയ കാപ്പന്‍, പൊതു സമൂഹത്തോടും മാധ്യമങ്ങളോടും നന്ദി പറഞ്ഞു. തനിക്ക് പൂര്‍ണമായും നീതി ലഭിച്ചെന്ന് പറയാനാകില്ല. ഒപ്പമുള്ള നിരപരാധികള്‍ ഇപ്പോഴും ജയിലാണെന്നും കാപ്പന്‍ പറഞ്ഞു. ഹഥ്‌റാസില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പൊയ സിദ്ദിഖ് കാപ്പനെ 2020 ഒക്ടോബര്‍ അഞ്ചിനാണ് യുപി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു കേസ്. യുഎപിഎ, ക്രിമിനല്‍ ഗൂഢാലോചന, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം, രാജ്യദ്രോഹം, എന്നീ വകുപ്പുകളും…

Read More

ദക്ഷിണേന്ത്യയിലെ 3 ജയിലുകളിൽ എൻഐഎ പരിശോധന

ബെംഗളൂരു: ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കുന്ന ദേശവിരുദ്ധ സ്വഭാവമുള്ള കേസുകളുമായി ബന്ധപ്പെട്ടു ദക്ഷിണേന്ത്യയിലെ 3 ജയിലുകളിൽ ഇന്നലെ പരിശോധന നടത്തി. തിരുച്ചിറപ്പള്ളി സെൻട്രൽ ജയിലിലെ 9 തടവുപുള്ളികളെ അന്വേഷണസംഘം ചോദ്യംചെയ്തു. തമിഴ്നാട്ടിലെ തന്നെ സേലം ജയിൽ, ബെംഗളൂരു പരപ്പന ജയിലും എൻഐഎ സംഘം എത്തിയിരുന്നു. മംഗളൂരു സ്‌ഫോടന കേസുകളുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥരും ചോദ്യം ചെയ്യാനുണ്ടായിരുന്നു. മംഗളൂരു സ്ഫോടനക്കേസിൽ എൻഐഎയുടെ കസ്റ്റഡിയിൽ ചികിത്സയിൽ കഴിയുന്ന ഷാരിഖിന്റെ മൊഴികൾ എൻഐഎ കഴിഞ്ഞ ദിവസം വിശദമായി രേഖപ്പെടുത്തിയിരുന്നു. ഷാരിഖ് തങ്ങിയ ബോട്ടുകൾ കണ്ടെത്താനുള്ള ശ്രമം തുടരുന്നുണ്ട്. അന്വേഷണ…

Read More

പോലീസ് കസ്റ്റഡി കാലാവധി കഴിഞ്ഞു, മഠാധിപതിയെ ജയിലിൽ അടച്ചു

ബെംഗളൂരു: പ്രായപൂർത്തിയാകാത്ത സ്‌കൂൾ വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിലെ പ്രതി ചിത്രദുർഗ മുരുഗ മഠാധിപതി ശിവമൂർത്തി മുരുഗ ശരണരുവിനെ ചിത്രദുർഗ ജില്ലാ കോടതി ഈ മാസം 14 വരെ റിമാൻഡ് ചെയ്തു. പോലീസിന് അനുവദിച്ച കസ്റ്റഡി തിങ്കളാഴ്ച അവസാനിച്ചതിനെത്തുടർന്നാണിത്. ഇതോടെ മഠത്തിൽ നിന്ന് രക്ഷപ്പെട്ട കുട്ടികൾക്ക് സംരക്ഷണവും പരാതിയും നൽകിയ മൈസൂരിലെ സന്നദ്ധ സ്ഥാപനം ഭീഷണിയുടെ നിഴലായി. ‘പോക്‌സോ’, പട്ടികജാതി/വർഗ അതിക്രമം തടയൽ നിയമപ്രകാരം കേസ് ചുമത്തപ്പെട്ട ലിംഗായത്ത് സന്യാസിക്ക് ഭരണ, പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വങ്ങൾ കവചം ഒരുക്കിയതിനാൽ ആറുദിവസം പോലീസ് ഒരു നടപടിയും…

Read More

ജയിലിൽ നിന്നും 33 മൊബൈൽ ഫോണുകൾ പിടികൂടി 

ബെംഗളൂരു∙ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ നിന്ന് തടവുകാരിൽ നിന്ന് 33 മൊബൈൽ ഫോണുകൾ പൊലീസ് കണ്ടെടുത്തു . മൊബൈൽ ഫോൺ ഉപയോഗിക്കുന്നതു കണ്ടുപിടിച്ച പോലീസ് ഉദ്യോഗസ്ഥനെ തടവുകാരൻ മർദിച്ച സംഭവത്തെ തുടർന്ന് ജയിൽ സൂപ്രണ്ട് പി.എസ്.രമേഷ് നടത്തിയ പരിശോധനയിലാണ് നടപടി. പിടിച്ചെടുത്ത മൊബൈലുകൾ സാങ്കേതിക പരിശോധനയ്ക്കായി പോലീസിനു കൈമാറിയതായി ജയിൽ അധികൃതർ അറിയിച്ചു. ജയിലിലെ മൊബൈൽ ഉപയോഗത്തിനായി ജാമറുകൾ സ്ഥാപിക്കാൻ ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയുമായി ചർച്ചകൾ പുരോഗമിക്കുന്നതായി ജയിൽ അധികൃതർ അറിയിച്ചു.

Read More

84 തടവുകാരെ പ്രത്യേക ഇളവ് പ്രകാരം മോചിപ്പിക്കാൻ തീരുമാനം

  ബെംഗളൂരു: ഈ വർഷം ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ ആഗസ്ത് 15 ന് ആയിരക്കണക്കിന് ജയിൽ തടവുകാർ സ്വാതന്ത്ര്യത്തിലേക്ക് നടക്കും. കേന്ദ്രസർക്കാർ രാജ്യത്തുടനീളം ആഘോഷിക്കുന്ന ‘ആസാദി കാ അമൃത് മഹോത്സവ’ത്തിൽ കർണാടകവും അതിന്റെ ഭാഗമാകാൻ ശ്രമിക്കുകയാണ്. 15,000-ത്തിലധികം തടവുകാരെ പാർപ്പിച്ചിരിക്കുന്ന സെൻട്രൽ, ജില്ലാ, ഓപ്പൺ, താലൂക്ക് തല ജയിലുകൾ ഉൾപ്പെടുന്ന നൂറോളം ജയിലുകൾ സംസ്ഥാനത്തുണ്ട്. ഇവരിൽ 10,000ത്തോളം തടവുകാർ വിചാരണ തടവുകാരാണ്. ആഭ്യന്തര വകുപ്പിലെ സംസ്ഥാനതല സ്‌ക്രീനിംഗ് കമ്മിറ്റി തടവുകാരുടെ ജയിൽ ശിക്ഷ കുറയ്ക്കുന്നതിനെക്കുറിച്ച് തീരുമാനിക്കുകയും സംസ്ഥാന മന്ത്രിസഭയോട് ശുപാർശ ചെയ്യുകയും അവിടെ…

Read More

കുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മയുടെ ജീവപര്യന്തം ശിക്ഷ കർണാടക ഹൈക്കോടതി റദ്ദാക്കി

ബെംഗളൂരു: രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ നദിയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ 33 കാരിയായ യുവതിക്ക് ജീവപര്യന്തം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ച വിചാരണ കോടതിയുടെ ഉത്തരവ് കർണാടക ഹൈക്കോടതി റദ്ദാക്കി. 2016-ൽ തുമകുരു ജില്ലയിലെ കൊരട്ടഗെരെയിൽ ആണ് സംഭവം. കുട്ടിക്ക് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും അപസ്മാരവും ഉണ്ടായിരുന്നുവെന്നും ആന്ധ്രാപ്രദേശിലെ അനന്ത്പൂർ ജില്ലയിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള സ്ത്രീക്ക് കുട്ടിയെ ശരിയായി മുലയൂട്ടാൻ കഴിഞ്ഞില്ലന്നും ഇക്കാരണത്താൽ യുവതി കുട്ടിയെ സുവർണമുഖി നദിയിൽ മുക്കിക്കൊല്ലുകയായിരുന്നു. അറസ്റ്റിലായ ദിവസം മുതൽ ആറ് വർഷത്തോളമായി യുവതി ജുഡീഷ്യൽ…

Read More

ജയിൽപുള്ളിയായ മകനെ  കാണാൻ അമ്മ എത്തിയത് ലഹരി മരുന്നുമായി

ബെംഗളൂരു: പിടിച്ചു പറി കേസില്‍ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ തടവുകാരനായ മകനെ കാണാന്‍ അമ്മ എത്തിയത് ലഹരിമരുന്നമായി. അഞ്ചുലക്ഷം രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയില്‍ലുമായാണ് മുഹമ്മദ് ബിലാല്‍ എന്ന മകനെ കാണാന്‍ അമ്മ ജയിലിൽ എത്തിയത്. സംഭവത്തില്‍ ശിക്കാരിപാളയ സ്വദേശിനി പ്രവീണ്‍ താജ് അറസ്റ്റിലായി. പിടിച്ചുപറിക്കേസില്‍ ജയിലിലുള്ള മുഹമ്മദ് ബിലാലിനാണ് അമ്മ ഹാഷിഷ് ഓയില്‍ എത്തിച്ചു നല്‍കിയത്. മകന് വസ്ത്രങ്ങള്‍ കൊണ്ടുവന്ന സഞ്ചിയിലായിരുന്നു ലഹരിമരുന്ന്. പോലീസ് ഇത് പിടിച്ചതിന് പിന്നാലെ മകന് വസ്ത്രങ്ങള്‍ കൊണ്ടുവന്ന സഞ്ചിയില്‍ ലഹരിമരുന്നുള്ള കാര്യം അറിയില്ലായിരുന്നുവെന്നും മകന്റെ സുഹൃത്തുക്കള്‍…

Read More

ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിക്കൽ;  ചർച്ച ചെയ്ത് കർണാടക മന്ത്രിസഭ

ബെംഗളൂരു: ജയിലുകളിൽ മൊബൈൽ ഫോണുകളുടെയും മറ്റ് ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകളുടെയും ഉപയോഗത്തിന്  പിഴ ചുമത്തുന്ന കർണാടക ജയിൽ (ഭേദഗതി) ബിൽ 2022 മന്ത്രിസഭ ചർച്ച ചെയ്തതായി റിപ്പോർട്ടുകൾ സൂചിപിക്കുന്നു. ജയിലുകളിലെ ഫോണുകളുടെ ഉപയോഗത്തെക്കുറിച്ച് നിരവധി നിയമസഭാംഗങ്ങൾ ആശങ്ക ഉന്നയിച്ച പശ്ചാത്തലത്തിലാണ് ഈ ചർച്ച നടന്നത്. 2021 ലെ നിയമസഭാ സമ്മേളനങ്ങളിലൊന്നിൽ,  നിയമസഭാംഗങ്ങൾ ചില തടവുകാർ ജയിലുകളിൽ നിന്ന് വീട്ടിലേക്ക് വിളിക്കുന്നത് എങ്ങനെയെന്ന് ഉള്ള സംശയങ്ങൾ പങ്കുവെച്ചിരുന്നു. തുടർന്ന് നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി ജയിൽ വളപ്പിൽ സെൽഫോണുകൾ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി നിയമസഭാംഗങ്ങൾ ഇത് അവസാനിപ്പിക്കണമെന്ന് ആഭ്യന്തരമന്ത്രി ആരാഗ…

Read More
Click Here to Follow Us