യുവതിയുടെ മരണത്തിൽ മൂന്ന് കർണാടക ഡോക്ടർമാർക്ക് ജയിൽ ശിക്ഷ.

ബെംഗളൂരു : 2014-ൽ 40 കാരിയായ സ്ത്രീയുടെ മരണത്തിന് വഴിയൊരുക്കിയ മെഡിക്കൽ അശ്രദ്ധയ്ക്ക് മൂന്ന് ഡോക്ടർമാരുൾപ്പെടെ നാല് പേർക്ക് ബിദാറിലെ കോടതി തടവും പിഴയും വിധിച്ചു. ബിദാർ രണ്ടാം സിവിൽ, ജെഎംഎഫ്‌സി കോടതി ജഡ്ജി അബ്ദുൾ ഖാദർ ജനുവരി നാലിനാണ് ഡോക്ടർമാരായ രാജശ്രീ, വൈജനാഥ് ബിരാദാർ എന്നിവർക്കും ബിദാറിലെ ഡോ. ബിരാദാർ സുശ്രുത്, കൂടാതെ നഴ്‌സിങ് ഹോമിലെ ആശുപത്രി ജീവനക്കാരനും രണ്ടുവർഷം തടവും 10,000 രൂപ വീതം പിഴയും വിധിച്ചത്. നാല് പേരും ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്നും ജാമ്യം തേടുമെന്നും വൃത്തങ്ങൾ അറിയിച്ചു. 2014…

Read More

വിചാരണ തടവുകാർക്ക് പാഴ്‌സൽ സർവീസ് വഴി കഞ്ചാവ്.

ബെംഗളൂരു: കോവിഡ് -19 നിയന്ത്രണങ്ങൾ കാരണം സന്ദർശകർക്ക് തടവുകാരെ കാണാൻ അനുവദിക്കാത്തതിനാൽ പാഴ്‌സൽ പോസ്റ്റ് സർവീസ് വഴി കഞ്ചാവ് കടത്തുന്നതായി ബെംഗളൂരു സെൻട്രൽ ജയിലിലെ ഉദ്യോഗസ്ഥർ അടുത്തിടെ കണ്ടെത്തി. പരപ്പന അഗ്രഹാര പോലീസ് നടത്തിയ അന്വേഷണത്തിൽ രണ്ട് കഞ്ചാവ് പൊതികൾ രണ്ട് വിചാരണത്തടവുകാർക്ക് അയച്ചതായാണ് കണ്ടെത്തിയത്. സിസിടിവി ക്യാമറകൾ ഇല്ലാത്ത ബെംഗളൂരുവിലെ പോസ്റ്റ് ഓഫീസിൽ നിന്നാണ് പാഴ്സൽ അയച്ചത്. സെൻട്രൽ ജയിൽ ചീഫ് സൂപ്രണ്ട് ആർ ലത പോലീസിൽ നൽകിയ പരാതിയിൽ ഡിസംബർ 25ന് ഉച്ചയ്ക്ക് 12.35 ഓടെ ജയിലിന്റെ പ്രധാന ഗേറ്റിൽ വിചാരണ…

Read More

വികെ ശശികലയ്ക്ക് ജയിലിൽ ലഭിച്ച വിവിഐപി പരി​ഗണന; റിപ്പോർട്ട് രണ്ടാഴ്ച്ചക്കകം സമർപ്പിക്കണമെന്ന് ഹൈക്കോടതി

ബെം​ഗളുരു; അണ്ണാ ഡിഎംകെ മുൻ ജനറൽ സെക്രട്ടറി വി കെ ശശികലയ്ക്ക് തടവിൽ കഴിയവെ വിവിഐപി പരി​ഗണന നൽകി എന്ന കേസിൽ രണ്ടാഴ്ച്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കർണ്ണാടക ഹൈക്കോടതി ഉത്തരവിട്ടു. പൊതു താത്പര്യ ഹർജി പരി​ഗണിക്കവെയാണ് ഹൈക്കോടതി ഈ നിർദേശം നൽകിയത്. ശശികലയ്ക്ക് വിവിഐപി പരി​ഗണന നൽകി എന്ന കേസിൽ മനപൂർവ്വം കാലതാമസം വരുത്തുകയാണെന്നും അന്വേഷണ പുരോ​ഗതി ഇല്ലെന്നും ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ വിദ​ഗ്ദയും, സാമൂഹിക പ്രവർത്തകയും ആയ ​ഗീതയാണ് ഹർജി നൽകിയത്. കേസ് പരി​ഗണിച്ച ആക്ടിംങ് ചീഫ് ജസ്റ്റിസ് എസ് സി ശർമ്മ അധ്യക്ഷനായ…

Read More
Click Here to Follow Us