വിചാരണ തടവുകാർക്ക് പാഴ്‌സൽ സർവീസ് വഴി കഞ്ചാവ്.

ബെംഗളൂരു: കോവിഡ് -19 നിയന്ത്രണങ്ങൾ കാരണം സന്ദർശകർക്ക് തടവുകാരെ കാണാൻ അനുവദിക്കാത്തതിനാൽ പാഴ്‌സൽ പോസ്റ്റ് സർവീസ് വഴി കഞ്ചാവ് കടത്തുന്നതായി ബെംഗളൂരു സെൻട്രൽ ജയിലിലെ ഉദ്യോഗസ്ഥർ അടുത്തിടെ കണ്ടെത്തി.

പരപ്പന അഗ്രഹാര പോലീസ് നടത്തിയ അന്വേഷണത്തിൽ രണ്ട് കഞ്ചാവ് പൊതികൾ രണ്ട് വിചാരണത്തടവുകാർക്ക് അയച്ചതായാണ് കണ്ടെത്തിയത്. സിസിടിവി ക്യാമറകൾ ഇല്ലാത്ത ബെംഗളൂരുവിലെ പോസ്റ്റ് ഓഫീസിൽ നിന്നാണ് പാഴ്സൽ അയച്ചത്.

  എന്താടോ ഒഡീസിയസ്, ഞാൻ വീട്ടിലാക്കാം!'; ഹോളിവുഡ് നായകനെ ഞെട്ടിച്ച് ബെംഗളൂരു ഓട്ടോക്കാരന്റെ വൈറൽ വീഡിയോ

സെൻട്രൽ ജയിൽ ചീഫ് സൂപ്രണ്ട് ആർ ലത പോലീസിൽ നൽകിയ പരാതിയിൽ ഡിസംബർ 25ന് ഉച്ചയ്ക്ക് 12.35 ഓടെ ജയിലിന്റെ പ്രധാന ഗേറ്റിൽ വിചാരണ തടവുകാരായ കരിയപ്പയെയും അഭിഷേകിനെയും അഭിസംബോധന ചെയ്ത് രണ്ട് പാഴ്സലുകളാണ് പോസ്റ്റ്മാൻ എത്തിച്ചത്. അതിൽ കരിയപ്പയ്ക്കുള്ള പാഴ്‌സലിൽ 10 ഗ്രാം കഞ്ചാവും അഭിഷേകിന്റെ പാഴ്‌സലിൽ 150 ഗ്രാം കഞ്ചാവും കണ്ടെത്തിയതായാണ് ലത പരാതിയിൽ ഉന്നയിച്ചത്.

പാഴ്‌സലുകൾ അയച്ചത് ആരാണെന്ന് കണ്ടെത്താൻ ജയിൽ ജീവനക്കാർ ഇരുവരെയും ചോദ്യം ചെയ്‌തെങ്കിലും തൃപ്തികരമായ മറുപടിയും ലഭിച്ചില്ല. ഇവർക്കെതിരെ നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസ് ആക്‌ട് പ്രകാരം പോലീസ് കേസെടുത്തട്ടുണ്ട് കൂടാതെ പാഴ്സൽ അയച്ചയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൈകളിൽ ഇറച്ചിവെട്ടുകത്തിയുമായി പ്രധാനാധ്യാപിക സ്കൂളിലേക്ക്; കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റോഡ് ‘ബ്ലോക്കാക്കി’ പത്തിവിടർത്തി മൂർഖൻ; ബെംഗളൂരുവിൽ ഗതാഗതം തടസ്സപ്പെട്ടത് അരമണിക്കൂറോളം
[masterslider id="10"]

Related posts