ലൈംഗികാതിക്രമം; നേത്രരോഗവിഭാഗം തലവനെതിരെ നഴ്‌സിങ് വിദ്യാർഥിനിയുടെ പരാതി.

മൈസൂരു : ചാമരാജനഗർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ നഴ്‌സിങ് വിദ്യാർഥിനിക്കെതിരെ നേത്രരോഗവിഭാഗം തലവൻ ലൈംഗികാതിക്രമം നടത്തിയതായി പരാതി.

ഹ്രസ്വകാല കോഴ്‌സിന് ചേർന്ന വിദ്യാർഥിനിയാണ് പരാതി ഉന്നയിച്ചത്. ഇതുസംബന്ധിച്ച് വിദ്യാർഥിനി ഇൻസ്റ്റിറ്റ്യൂട്ട് ഡീനിന് പരാതി നൽകിയട്ടുണ്ട്.

നേത്രരോഗവിഭാഗം തലവനും അധ്യാപകനുമായ ഡോ. മഹേശ്വർ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒറ്റയ്ക്കായിരിക്കേ തന്നോട് ലൈംഗികച്ചുവയോടെ പെരുമാറിയെന്നാണ് പരാതിയിൽ പറയുന്നത് സംഭവം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് സഹപാഠികളാണ് തന്നെ രക്ഷപ്പെടുത്തിയതെന്നും വിദ്യാർഥിനി പറഞ്ഞു.

  നന്ദി ഹിൽസിലും പരിസര പ്രദേശങ്ങളിലും കരടിക്കൂട്ടം; വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും കർശന ജാഗ്രതാ നിർദ്ദേശം

വിദ്യാർഥിനിയിൽനിന്ന് പരാതി ലഭിച്ചിട്ടുണ്ടെന്നും സംഭവം അന്വേഷിക്കാൻ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ടെന്നും ഡീൻ ഡോ. സഞ്ജീവ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹരിതാഭമാകാൻ ബെംഗളൂരു; ഒറ്റദിവസം കൊണ്ട് 15 ലക്ഷം തൈകൾ നട്ടുപിടിപ്പിച്ച് ബിഡിഎയുടെ റെക്കോർഡ് യജ്ഞം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts