പോലീസ് കസ്റ്റഡി കാലാവധി കഴിഞ്ഞു, മഠാധിപതിയെ ജയിലിൽ അടച്ചു

ബെംഗളൂരു: പ്രായപൂർത്തിയാകാത്ത സ്‌കൂൾ വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിലെ പ്രതി ചിത്രദുർഗ മുരുഗ മഠാധിപതി ശിവമൂർത്തി മുരുഗ ശരണരുവിനെ ചിത്രദുർഗ ജില്ലാ കോടതി ഈ മാസം 14 വരെ റിമാൻഡ് ചെയ്തു.

പോലീസിന് അനുവദിച്ച കസ്റ്റഡി തിങ്കളാഴ്ച അവസാനിച്ചതിനെത്തുടർന്നാണിത്. ഇതോടെ മഠത്തിൽ നിന്ന് രക്ഷപ്പെട്ട കുട്ടികൾക്ക് സംരക്ഷണവും പരാതിയും നൽകിയ മൈസൂരിലെ സന്നദ്ധ സ്ഥാപനം ഭീഷണിയുടെ നിഴലായി.

  വാണിജ്യ എൽ.പി.ജി സിലിണ്ടർ വിലയിൽ വൻ കുറവ്: ഹോട്ടലുകൾക്കും വ്യവസായങ്ങൾക്കും ആശ്വാസം

‘പോക്‌സോ’, പട്ടികജാതി/വർഗ അതിക്രമം തടയൽ നിയമപ്രകാരം കേസ് ചുമത്തപ്പെട്ട ലിംഗായത്ത് സന്യാസിക്ക് ഭരണ, പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വങ്ങൾ കവചം ഒരുക്കിയതിനാൽ ആറുദിവസം പോലീസ് ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. ദളിത് സംഘടനകളുടേയും സാംസ്കാരിക പ്രവർത്തകരുടേയും പ്രതിഷേധം ശക്തമാവുകയും ചെയ്തതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അപകടമരണം; കുടുംബത്തിന് ഒരു കോടി ഇൻഷുറൻസും ജോലിയും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എന്തുകൊണ്ട് സിംഗിൾ ആയി തുടരുന്നു? വ്യക്തിപരമായ ആ തീരുമാനത്തിന് പിന്നിലെ കാരണം വ്യക്തമാക്കി രഞ്ജിനി ഹരിദാസ്
[masterslider id="10"]

Related posts