മഴക്കെടുതി: നഗരത്തിൽ ഹോട്ടൽ മുറികൾക്ക് ആവശ്യക്കാർ ഏറെ

ബെംഗളൂരു: തകർന്ന കെട്ടിടങ്ങളിൽ നിന്ന് രക്ഷപ്പെട്ട താമസക്കാർ താമസസൗകര്യം തേടുന്നതിനാൽ ഹോട്ടൽ മുറികളുടെ ആവശ്യം നഗരത്തിൽ വർദ്ധിച്ചു.

ഏതാനും ഹോട്ടലുകൾ കണ്ടെത്തിയിട്ടുണ്ടെന്നും 50 ശതമാനം വരെ കിഴിവ് നൽകാൻ തയ്യാറാണെന്നും ബ്രുഹത് ബെംഗളൂരു ഹോട്ടലിയേഴ്സ് അസോസിയേഷൻ (ബിബിഎച്ച്എ) പ്രസിഡന്റ് പിസി റാവു പറഞ്ഞു. ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തിൽ കൂടെ നിൽക്കാൻ എല്ലാവർക്കും നഗരത്തിൽ ബന്ധുക്കളുണ്ടാകില്ല. അതിനാൽ, ഒരു സുമനസ്സെന്ന നിലയിൽ, 50 ശതമാനം വരെ കിഴിവ് നൽകുന്ന കുറച്ച് ഹോട്ടലുകൾ ഞങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്, എന്നും റാവു പറഞ്ഞു.

  ബന്ദിപ്പുരയിലും നാഗരഹോളയിലും ജംഗിൾ സഫാരി പുനരാരംഭിച്ചു

കൂടുതൽ ആളുകൾ ഹോട്ടലുകളിൽ താമസിക്കാൻ തിരഞ്ഞെടുക്കുമെങ്കിലും, അതിൽ ഉൾപ്പെടുന്ന ചെലവിനെക്കുറിച്ച് അവർ ആശങ്കാകുലരാണ്. പാൻഡെമിക് സമയത്ത് പോലും, ഐസൊലേഷനും ക്വാറന്റൈനും ഉപയോഗിക്കാൻ ഞങ്ങൾ മുറികൾ വാഗ്ദാനം ചെയ്തിരുന്നുവെന്നും ഇപ്പോൾ, വാടക മുറികളിൽ താമസിക്കുന്നത് എല്ലാവർക്കും താങ്ങാനാകുന്നതല്ലെന്ന് ഞങ്ങൾക്കറിയാം, അതിനാൽ അവർക്ക് ആശ്വാസം നൽകാൻ ഞങ്ങൾ തീരുമാനിച്ചത് എന്നും റാവു കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്പ്രസില്‍ കോച്ചുകള്‍ ഇരട്ടിയാക്കുന്നു; ഓണസീസണിൽ മലയാളി യാത്രക്കാർക്ക് വലിയ ആശ്വാസം; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൊമേഴ്‌സ്യൽ സ്ട്രീറ്റിൽ 'കുടുങ്ങി' ജനങ്ങൾ; വഴിതിരിച്ചുവിട്ട ഇടവഴികളിലും കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്; കടുംവെട്ട് ഇനിയും നീളും
[masterslider id="10"]

Related posts