ബെംഗളുരു; ബിഡദി ടൊയോട്ട കിർലോസ്കർ മോട്ടോഴ്സ് പ്ലാന്റിലെ 45 ജീവനക്കാരെ പെരുമാറ്റദൂഷ്യം ആരോപിച്ച് പറഞ്ഞ് വിട്ടു. തൊഴിൽ സമരങ്ങളുടെ തുടർച്ചയായാണ് അന്വേഷണം നടന്നത്. 66 ജീവനക്കാർക്കെതിരെയാണ് ആഭ്യന്തര അന്വേഷണം നടന്നത്. കഴിഞ്ഞ വർഷം ഒരു സംഘടനാ പ്രതിനിധിയെ പിരിച്ചുവിട്ടതിന്റെ പേരിൽ ഒട്ടേറെ സമരങ്ങൾ നടന്നത് ലോക്കൗട്ടിന് വഴിവെച്ചിരുന്നു. ഇതിന് ശേഷം കമ്പനി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും വസ്തുവകകൾ നശിപ്പിക്കുകയും ചെയ്തിരുന്നു, തുടർന്നാണ് കർശന അന്വേഷണത്തിന് നിർദേശം നൽകിയത്.
Read MoreTag: issue
സർക്കാർ വകുപ്പുകളിൽ നിന്ന് പണം ഈടാക്കാനൊരുങ്ങി ആർടിസി
ബെംഗളുരു; വിവിധ വകുപ്പുകളിൽ നിന്ന് സൗജന്യ പാസുകൾ നൽകുന്നതിന് ലഭിക്കേണ്ട തുക പിരിച്ചെടുക്കാൻ കർണ്ണാടക ആർടിസി രംഗത്ത് . തൊഴിൽ, സാമൂഹിക ക്ഷേമം, പൊതു വിദ്യാഭ്യാസം , എന്നീ വ്യത്യസ്ത വകുപ്പുകളിൽ നിന്നായാണ് പണം ലഭിക്കാനുള്ളത്. 437 കോടി രൂപ എസ് സി വിഭാഗത്തിലെ വിദ്യാർഥികൾക്ക് പാസ് അനുവദിച്ച തുകയടക്കം ലഭ്യമാകാനുണ്ടെന്നിരിക്കെയാണ് കർണ്ണാടക ആർടിസി രംഗത്ത് എത്തിയിരിക്കുന്നത്. പൊതു വിദ്യാഭ്യാസ വകുപ്പ് ജനറൽ വിഭാഗത്തിലുള്ള വിദ്യാർഥികൾക്ക് 13.86 ലക്ഷം പാസുകളാണ് അനുവദിച്ചത്. എന്നാൽ കോവിഡിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി നേരിട്ടതോടെ കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം…
Read Moreമുൻ മന്ത്രിയുടെ കസേര തെറിപ്പിച്ച അശ്ലീല വീഡിയോ കേസ് അന്വേഷണം അവസാന ഘട്ടത്തിൽ; ലൈംഗിക ചൂഷണം നടത്തിയത് സർക്കാർ ജോലി വാഗ്ദാനം നടത്തിയെന്ന് യുവതി
ബെംഗളുരു; മുൻ മന്ത്രിയുടെ സ്ഥാനം നഷ്ടമാക്കിയ അശ്ലീല വീഡിയോ കേസിൽ അന്വേഷണം പൂർത്തിയായതായി സർക്കാർ അറിയിച്ചു. മുൻമന്ത്രി രമേഷ് ജാർക്കിഹോളിയാണ് വിവാദ വീഡിയോയിൽ കുരുങ്ങിയത്. ഇതോടെ സ്ഥാനവും നഷ്ടമായിരുന്നു. എസ്ഐടി നടത്തിയ അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാൻ അനുവദിക്കണമെന്ന് സർക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ആവശ്യപ്പെട്ടു. സർക്കാരിന്റെ അഭ്യർഥന പരിഗണിക്കുമെന്നും വ്യവസ്ഥകളോടെ അനുമതി നൽകുമെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. സെപ്റ്റംബർ 27 ന് കേസ് വീണ്ടും പരിഗണിക്കും. കഴിഞ്ഞ മാർച്ചിലാണ് മുൻമന്ത്രി രമേഷ് ജാർക്കിഹോളിയുടെ വിവാദ…
Read Moreആക്ടിവിസ്റ്റായ തൃപ്തി ദേശായിക്ക് നിരങ്ങാനുള്ള സ്ഥലമല്ല ശബരിമല: ഭക്ത ജനങ്ങളോടൊപ്പം ചേർന്ന് നിലപാട് വ്യക്തമാക്കി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ
കൊച്ചി: ശബരിമലയിൽ ആചാര ലംഘനം നടത്താൻ ആരെയും അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ വ്യക്തമാക്കി. ആക്‌ടിവിസ്‌റ്റായ തൃപ്‌തി ദേശായിയെപ്പോലുള്ളവർക്ക് കയറി നിരങ്ങാനുള്ള സ്ഥലമല്ല ശബരിമലയെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. കൊച്ചി വിമാനത്തിലൂടെയല്ല കേരളത്തിലൂടെ ഏത് നടവഴിയിലൂടെയും പോയാലും തൃപ്‌തി ദേശായിയെപ്പോലെയുള്ളവരെ ഭക്തർ തടയുക തന്നെ ചെയ്യുമെന്ന് സുരേന്ദ്രൻ വ്യക്തമാക്കി. സമാധാന പരമായ സമരം തുടരുമെന്നും കൊച്ചി വിമാനത്താവളത്തിലെത്തിയ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. തൃപ്തി ദേശായിയെ പോലുള്ളവരെ തിരിച്ചയച്ച് ഭക്തവിശ്വാസത്തെ സർക്കാർ മാനിക്കണമെന്നും കെ. സുരേന്ദ്രൻ വ്യക്തമാക്കി
Read Moreമഴവെള്ള കനാലുകളുടെ ശുചീകരണം; വീണ്ടും കോടതി ഇടപെടൽ
ബെംഗളുരു: ഡിസംബർ 15 നകം മഴവെള്ള കനാലുകൾ ശുചിയാക്കണമെന്ന് കോടതി നിർദ്ദേശം. ബിബിഎംപിക്ക് ഒറ്റതവണ ശുചീകരണത്തിന് 42 കോടി നൽകാമെന്ന് സർക്കാർ വ്യക്തമാക്കിയതിന്റെ പശ്ചാത്തലത്തിലാണിത്. ശുചീകരണത്തിന് ശേഷം റോബോടിക് മണ്ണുമാന്തികൾ ഉപയോഗിച്ച് വൃത്തിയാക്കാനുള്ള നടപടികളും ബിബിഎംപി നടത്തും.
Read Moreശബരിമല വിഷയത്തിൽ രൂക്ഷപ്രതികരണവുമായി നടൻ സന്തോഷ് പണ്ഡിറ്റ്
ഇപ്പോഴത്തെ ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ചലച്ചിത്രതാരം സന്തോഷ് പണ്ഡിറ്റ് രംഗത്ത്, ആചാരങ്ങള്‍ സംരക്ഷിക്കാന്‍ നട അടയ്ക്കണമെങ്കില്‍ അതു തന്നെ ചെയ്യണമെന്നും അത് അനിശ്ചിതകാലത്തേക്ക് ആയാല്‍ പോലും അടച്ചിടണമെന്നും താരം ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു. അത് ചെയ്യാനുള്ള അധികാരം തന്ത്രിക്ക് ഉണ്ടെന്നാണ് തന്‍റെ അഭിപ്രായം. ശബരിമല നില്‍ക്കുന്ന ഭാഗം മാത്രം തമിഴ് നാടിനോ കര്‍ണാടകയ്ക്കോ എഴുതി കൊടുത്തിരുന്നെങ്കില്‍ അവരത് മാന്യമായി ആചാരങ്ങളെല്ലാം സംരക്ഷിച്ച് വിശ്വാസികളുടെ മനമറിഞ്ഞ് നന്നായി കൊണ്ടു നടന്നേനെയെന്നും പണ്ഡിറ്റ് അഭിപ്രായപ്പെടുന്നുണ്ട്. സന്തോഷ് പണ്ഡിറ്റിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.. Dear facebook family,…
Read More