ശബരിമല വിഷയത്തിൽ രൂക്ഷപ്രതികരണവുമായി നടൻ സന്തോഷ് പണ്ഡിറ്റ്

ഇപ്പോഴത്തെ ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ചലച്ചിത്രതാരം സന്തോഷ് പണ്ഡിറ്റ് ​രം​ഗത്ത്, ആചാരങ്ങള്‍ സംരക്ഷിക്കാന്‍ നട അടയ്ക്കണമെങ്കില്‍ അതു തന്നെ ചെയ്യണമെന്നും അത് അനിശ്ചിതകാലത്തേക്ക് ആയാല്‍ പോലും അടച്ചിടണമെന്നും താരം ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു.

അത് ചെയ്യാനുള്ള അധികാരം തന്ത്രിക്ക് ഉണ്ടെന്നാണ് തന്‍റെ അഭിപ്രായം. ശബരിമല നില്‍ക്കുന്ന ഭാഗം മാത്രം തമിഴ് നാടിനോ കര്‍ണാടകയ്ക്കോ എഴുതി കൊടുത്തിരുന്നെങ്കില്‍ അവരത് മാന്യമായി ആചാരങ്ങളെല്ലാം സംരക്ഷിച്ച് വിശ്വാസികളുടെ മനമറിഞ്ഞ് നന്നായി കൊണ്ടു നടന്നേനെയെന്നും പണ്ഡിറ്റ് അഭിപ്രായപ്പെടുന്നുണ്ട്.

സന്തോഷ് പണ്ഡിറ്റിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്..

Dear facebook family,

ഇപ്പോളത്തെ ശബരിമലയുടെ വാ൪ത്തകള് തല്സമയം തന്നെ കൊടുക്കുവാ൯ പല ചാനലുകാരും മത്സരിക്കുന്നു….കുറേ ദിവസങ്ങളായ് നടക്കുന്ന ലക്ഷ കണക്കിനു വിശ്വാസികളുടെ നാമജപ പ്രതിഷേധങ്ങളൊന്നും റിപ്പോ൪ട്ട് ചെയ്യാതെ പല ടോക്ക് ഷോകളിലും വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തിയ ചില മാധ്യമങ്ങളാണ് പലരും…

എന്ടെ അഭിപ്രായത്തില് ആചാരങ്ങൾ സംരക്ഷിക്കാൻ നട അടക്കണമെങ്കിൽ അത് തന്നെ ചെയ്യണം…(അനിശ്ചിത കാലത്തേക്ക് പോലും)
തന്ത്രിക്ക് അതിനുള്ള അധികാരം ഉണ്ടെന്ന് വിശ്വസിക്കുന്നു…

ദേവസ്വത്തിന്ടെ കീഴിലാക്കാതെ, ഭരണം അവസാനിപ്പിച്ചാലും പ്രശ്നം തീരും…

( ശബരിമല നില്കുന്ന ഭാഗം മാത്രം തമിഴ് നാടിനോ, ക൪ണ്ണാടകക്കോ എഴുതി കൊടുത്തിരുന്നെന്കില് അവരത് മാന്യമായ് ആചാരങ്ങളെല്ലാം സംരക്ഷിച്ച് വിശ്വാസികളുടെ മനമറിഞ്ഞ് നന്നായ് കൊണ്ടു നടന്നേനെ..ഉദാ..പഴനി, മൂകാംബിക, തിരുപ്പതി ക്ഷേത്രങ്ങള്)

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us