നടി താര കല്ല്യാണിന് സ്പാസ് മോഡിക് ഡിസ്ഫോണിയ എന്ന രോഗം

നർത്തകിയും നടിയുമായ താരയ്ക്ക് തൈറോയ്ഡ് ശസ്ത്രക്രിയ കുറച്ചു മുൻപ് നടത്തിയിരുന്നു. സംസാരിക്കാനുള്ള ബുദ്ധിമുട്ടും ശബ്ദത്തിലെ വ്യത്യാസവും കണ്ടു നടത്തിയ പരിശോധനയിലാണ് തൈറോയ്ഡ് കണ്ടെത്തിയത്. എന്നാല്‍ ഇപ്പോള്‍ പൂര്‍ണമായും ശബ്ദം നഷ്ടപ്പെട്ട അവസ്ഥയിലാണ് താരയെന്ന് മകള്‍ സൗഭാഗ്യ, വെളിപ്പെടുത്തുന്ന വീഡിയോ ആണ് പുറത്ത് വന്നത്. വര്‍ഷങ്ങളായി അമ്മയുടെ ശബ്ദത്തിന് ഈ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. അത് ഗോയിറ്ററിന്റെ വളര്‍ച്ചയായിരിക്കും, അല്ലെങ്കില്‍ ചെറുപ്പം മുതലേ ഡാന്‍സ് ടീച്ചറായി പാടുന്നതിന്റെ പ്രശ്നമായിരിക്കും എന്നൊക്കെയാണ് കരുതിയതെന്നാണ് സൗഭാഗ്യ പറയുന്നത്. അതുപോലെ ടെന്‍ഷന്‍ വരുമ്പോഴും ഉറക്കെ വഴക്കിടുമ്പോഴോ ഉറക്കെ സംസാരിക്കുമ്പോഴൊക്കെ ശബ്ദം പൂര്‍ണമായും…

Read More

ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്ററിൽ ഡോക്ടറുടെയും വധുവിന്റെയും ഫോട്ടോഷൂട്ട്; സംഭവം വൈറൽ ആയതോടെ ജോലി തെറിച്ചു 

ബെംഗളൂരു: ചിത്രദുർഗയിലെ സർക്കാർ ആശുപത്രിയിൽ വധുവിനൊപ്പം ഫോട്ടോഷൂട്ട് നടത്തിയ ഡോക്ടറുടെ ജോലി പോയി. ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററിനുള്ളിലാണ് പ്രതിശ്രുത വധുവിനോടൊപ്പം ഫോട്ടോഷൂട്ട് നടത്തിയത്. ചിത്രദുർഗ ജില്ലയിലെ ഭരമസാഗർ ആശുപത്രിയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഡോക്ടറും പ്രതിശ്രുതവധുവും ശസ്ത്രക്രിയ നടത്തുന്നതായാണ് അഭിനയിച്ചത്. ചിത്രീകരണത്തിനായി ഇവർ മെഡിക്കൽ ഉപകരണങ്ങളും ലൈറ്റിങ് സജ്ജീകരണവും ഒരുക്കിയിരുന്നു. കൂടാതെ ക്യാമറാമാനും സാ​ങ്കേതിക ജോലിക്കാരെയും ഇവർ ഏർപ്പാടാക്കിയിരുന്നു. വീഡിയോ സോഷ്യൽ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ജില്ലാ ഭരണകൂടം ഡോക്ടറെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ഒരു മാസം മുമ്പ് നാഷണൽ മെഡിക്കൽ ഓഫീസറായി…

Read More

നടൻ വിജയ് ആശുപത്രിയിൽ! എന്ത് പറ്റിയെന്ന് ആരാധകർ

ഇന്ത്യയൊട്ടാകെ നിരവധി ആരാധകരുള്ള താരമാണ് നടൻ വിജയ്. ജോസഫ് വിജയ് എന്ന പേരിൽ ദളപതി വിജയത്തിലേക്കുള്ള ദൂരം നടനെ സംബന്ധിച്ച് വളരെ വലുതായിരുന്നു. നടൻറേതായി ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ലിയോ എന്ന ചിത്രത്തിനും വൻ സ്വീകാര്യതയാണ് ലഭിച്ചത്. ഈ അവസരത്തിൽ വിജയിയുടെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിലും ആരാധകർക്ക് ഇടയിലും ചർച്ച ആയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ ചെന്നൈയിലെ ആശുപത്രിയിൽ വിജയ് എത്തിയിരുന്നു. ഒപ്പം സഹായികളും ഉണ്ട്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ എന്താണ് വിജയ്ക്ക് പറ്റിയതെന്ന ചോദ്യവുമായി ആരാധകർ രംഗത്തെത്തി. ഒടുവിൽ ആരാധകരുടെ…

Read More

നഴ്‌സുമാരുടെ കുറവിനെ കുറിച്ച് ഇനി ആശങ്കപ്പെടേണ്ടതില്ല; റോബോട്ട് ഉടൻ ആശുപത്രികളിൽ എത്തും

ബെംഗളൂരു: ആശുപത്രികളിൽ നഴ്‌സുമാരുടെ കുറവിനെ കുറിച്ച് ഇനി ആശങ്കപ്പെടേണ്ടതില്ല. അതിനായി എൻജിനീയറിങ് വിദ്യാർഥികൾ നഴ്‌സായി പ്രവർത്തിക്കുന്ന സ്റ്റാഫ് നഴ്‌സ് റോബോട്ടിനെ വികസിപ്പിക്കുന്നത്. ഈ റോബോട്ട് ഉടൻ ആശുപത്രികളിൽ എത്തും. കോവിഡ് കാലത്ത് രോഗികളെ ചികിത്സിക്കാൻ നഴ്‌സുമാരുടെ കുറവുണ്ടായിരുന്നു. ഇതിൽ നിന്ന് എഞ്ചിനീയറിംഗ് വിദ്യാർത്ഥി പ്രമോദിന്റെയും മൈസൂരു മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെയും ഗവേഷണത്തിലൂടെ ഒരു റോബോട്ട് സ്റ്റാഫ് നഴ്സിനെ വികസിപ്പിക്കുകയാണ്. ഈ റോബോട്ട് നഴ്സിനായി സോഫ്‌റ്റ്‌വെയർ ഇൻസ്റ്റാളേഷൻ നടത്തി. ഒരു വാർഡിൽ 30 രോഗികളെ ചികിത്സിക്കാൻ പാകത്തിലാണ് റോബോട്ട് പ്രവർത്തിക്കുക. രോഗികളെ തൊടാതെ തന്നെ ബിപിയും…

Read More

ആശുപത്രിയിൽ എത്തിയ രോഗിയ്ക്ക് യൂറിന്‍ ബാഗിന് പകരം സ്‌പ്രൈറ്റ് കുപ്പി ഉപയോഗിച്ചതായി ആരോപണം

പാട്‌ന: ട്രെയിനില്‍ നിന്ന് വീണ് അബോധവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ച രോഗിക്ക് യൂറിന്‍ ബാഗിന് പകരം സ്‌പ്രൈറ്റ് കുപ്പി ഉപയോഗിച്ചതായി ആരോപണം. ബീഹാറിലെ ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രിയാണ് രോഗിയായ മധ്യവയസ്‌ക്കനെ എത്തിച്ചത്. പരിശോധനകള്‍ക്ക് ശേഷം രോഗിക്ക് യൂറിന്‍ ബാഗ് ഘടിപ്പിക്കാനും മരുന്നുകള്‍ നല്‍കാനും ഡോക്ടര്‍ ജീവനക്കാരോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് യൂറിന്‍ ബാഗ് ലഭ്യമല്ലാത്തത് കൊണ്ട് ജീവനക്കാരന്‍ സ്‌പ്രൈറ്റിന്റെ കുപ്പി ഘടിപ്പിക്കുകയായിരുന്നെന്ന് രോഗിയുടെ ബന്ധുക്കള്‍ ആരോപിച്ചു. വിവരം ആശുപത്രി മാനേജറെ അറിയിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തെ ബന്ധപ്പെടാന്‍ സാധിച്ചില്ല. തുടര്‍ന്ന് ചൊവാഴ്ച രാവിലെ യൂറിന്‍ ബാഗ് എത്തിച്ച ശേഷമാണ്…

Read More

വെള്ളത്തിനു പകരം ആസിഡ് കുടിച്ച പെൺകുട്ടി മരിച്ചു

ചെന്നൈ∙ വെള്ളത്തിനു പകരം അബദ്ധത്തിൽ സ്പിരിറ്റ് കുടിച്ച കിഡ്‌നി രോഗിയായ ഒൻപതുകാരി മരിച്ചു. മധുരയിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം. സ്പിരിറ്റു കുടിച്ച് മണിക്കൂറുകൾ കഴിഞ്ഞാണ് കുട്ടി മരിച്ചത്. മകളുടെ ബെഡിന് സമീപം നഴ്‌സ് സ്പിരിറ്റ് വച്ചതായും വെള്ളത്തിനു പകരം അബദ്ധത്തിൽ ഇത് കുടിക്കാൻ കൊടുക്കുകയായിരുന്നുവെന്നും പെൺകുട്ടിയുടെ അമ്മ പറഞ്ഞു.   എന്നാൽ സ്പിരിറ്റ് കുടിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്ന വാദം ആശുപത്രി അധികൃതർ തള്ളി. മസ്തിഷ്കാഘാതത്തെ തുടർന്നാണ് പെൺകുട്ടിയുടെ മരണമെന്നാണു പോസ്റ്റ്മാർട്ടത്തിൽ പറയുന്നത്. സ്പിരിറ്റ് കുടിച്ചയുടൻ തന്നെ പെൺകുട്ടി തുപ്പിക്കളഞ്ഞതാണെന്നും കുട്ടിയുടെ ഉള്ളിൽ വളരെ കുറവ്…

Read More

അവയവദാന കേസിൽ വിശദീകരണവുമായി ലേക് ഷോര്‍ ആശുപത്രി

കൊച്ചി: വാഹനാപകടത്തില്‍പ്പെട്ട യുവാവിന് മസ്തിഷ്‌ക മരണം സംഭവിച്ചെന്ന റിപ്പോര്‍ട്ട് നല്‍കി അവയവങ്ങള്‍ ദാനം ചെയ്തെന്ന കേസില്‍ വിശദീകരണവുമായി കൊച്ചി ലേക് ഷോര്‍ ആശുപത്രി. അപകടത്തില്‍ പരിക്കേറ്റെത്തിച്ച ഉടുമ്പന്‍ ചോല സ്വദേശി എബിന് കൃത്യമായ ചികിത്സ നല്‍കിയെന്നും ചട്ടങ്ങള്‍ പാലിച്ചാണ് അവയവദാനം നടത്തിയതെന്നും മെഡിക്കല്‍ സര്‍വീസസ് ഡയറക്ടര്‍ ഡോ. എച്ച്‌ രമേഷ് വ്യക്തമാക്കി. ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്തും. എബിന്റെ മരണത്തില്‍ ദൂരൂഹത ആരോപിച്ച്‌ കൊല്ലം സ്വദേശിയായ ഡോ. ഗണപതി നല്‍കിയ പരാതിയില്‍ കഴമ്പുണ്ടെന്നു കണ്ടാണ് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ കോടതി കേസെടുത്തത്. എബിന് ചികിത്സ…

Read More

മദ്യപിച്ച് എത്തിയ ഡോക്ടർ ഓപ്പറേഷൻ തിയേറ്ററിൽ കുഴഞ്ഞു വീണു

ബെംഗളൂരു: ചിക്കമംഗളൂരുവിലുള്ള ആശുപത്രിയിലെ അനസ്തേഷ്യ വിഭാഗം ഡോക്ടറായ ബാലകൃഷ്ണയാണ് കുഴഞ്ഞുവീണത്. വന്ധ്യംകരണ ശസ്ത്രക്രിയക്കായി ഒന്‍പത് സ്ത്രീകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.ശസ്ത്രക്രിയ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് തീരുമാനിച്ചിരുന്നത്.എന്നാല്‍ ശസ്ത്രക്രിയ ആരംഭിക്കുന്നതിന് മുന്‍പ് ഡോക്ടര്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഇയാള്‍ സ്ഥിരം മദ്യപാനി ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.മുന്‍പ് പല തവണ ഇയാള്‍ മദ്യപിച്ച്‌ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. ഡോക്ടര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രോഗികളുടെ ബന്ധുക്കള്‍ ആശുപത്രി ഉപരോധിച്ചു.

Read More

കൈക്കൂലി നൽകാൻ വൈകിയതിനാൽ ശസ്ത്രക്രിയ വൈകി , കുഞ്ഞു മരിച്ചു, ആശുപത്രിക്കെതിരെ ബന്ധുക്കൾ 

ബെംഗളൂരു: കൈക്കൂലി വൈകിയതിന്റെ പേരിൽ ഗര്‍ഭസ്ഥ ശിശുവിന്റെ ജീവനെടുത്തതായി ആരോപണം. യഡ്ഗിര്‍ ഗവ.ജില്ല ആശുപത്രിയിലാണ് സിസേറിയന്‍ വൈകി ദുരന്തമുണ്ടായത്. വീടുകളില്‍ ജോലി ചെയ്ത് ജീവിക്കുന്ന സംഗീത എന്ന സ്ത്രീയെ വ്യാഴാഴ്ചയാണ് പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടിയന്തര ശസ്ത്രക്രിയ വേണമെന്ന് പറഞ്ഞ ഗൈനകോളജിസ്റ്റ് ഡോ.പല്ലവി പൂജാരി 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി ബന്ധുക്കള്‍ ആരോപിച്ചു. കൈയില്‍ പണം ഇല്ലെന്ന് അറിയിച്ചെങ്കിലും ഡോക്ടര്‍ വഴങ്ങിയില്ല. പലയിടങ്ങളില്‍ നിന്നായി കടം വാങ്ങി പണം സ്വരൂപിച്ച്‌ നല്‍കാന്‍ സമയമെടുത്തു. തുടര്‍ന്ന് ശസ്ത്രക്രിയ നടന്നെങ്കിലും ചാപിള്ളയെയാണ് പുറത്തെടുത്തത് ബന്ധുക്കള്‍ പറഞ്ഞു. ഡോക്ടറുടെ…

Read More

സർക്കാർ ജീവനക്കാരുടെ പണിമുടക്കിൽ ബാധിച്ച് ആരോഗ്യ വിഭാഗം

hospital

ബെംഗളൂരു: സംസ്ഥാനത്തിലെ സർക്കാർ ജീവനക്കാരുടെ പണിമുടക്കിനെ തുടർന്ന് മാർച്ച് ഒന്നിന്റെ ആദ്യ പകുതിയിൽ ആരോഗ്യ സേവനങ്ങളെയും ഭാഗികമായി ബാധിച്ചു . കർണാടക സർക്കാർ മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷനും (കെജിഎംഒഎ) സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ആശുപത്രിയിലെ എല്ലാ അത്യാഹിത കേസുകളിലും ഡോക്ടർമാർ പങ്കെടുത്തെങ്കിലും സമരസൂചികമെന്നോണം അവർ കറുത്ത ബാഡ്ജ് ധരിച്ചിരുന്നു. ജനറൽ ആശുപത്രികളിലെ ചില ഔട്ട്‌പേഷ്യന്റ് വിഭാഗങ്ങളിലെ ജീവനക്കാർ ഡ്യൂട്ടിക്ക് എത്താത്തതിനാൽ സ്തംഭിച്ചു. എന്നിരുന്നാലും, വാണി വിലാസ് മെറ്റേണിറ്റി ഹോസ്പിറ്റൽ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നെഫ്രോ യൂറോളജി തുടങ്ങിയ സ്പെഷ്യാലിറ്റി ആശുപത്രികളിലെ സേവനങ്ങളെ സമരം ബാധിച്ചില്ല. സമരം…

Read More
Click Here to Follow Us