ബെംഗളൂരു: ഹിജാബ് ധരിച്ച് വിദ്യാർത്ഥിനികളെ പരീക്ഷ എഴുതാൻ അനുവദിക്കരുതെന്ന് കർണാടക വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽമാർക്ക് നിർദേശം നൽകി. ഹിജാബ് വിഷയം സുപ്രീം കോടതിയുടെ പരിഗണനയിൽ ആയതിനാൽ പരീക്ഷ ഹാളുകളിൽ ഹിജാബ് അനുവദിക്കാൻ ആവില്ലെന്ന് വിദ്യാഭ്യാസ മന്ത്രിയും അറിയിച്ചു. സ്കൂളുകളിലും പിയു കോളേജുകളിലും ഹിജാബ് ഉൾപ്പെടെയുള്ള മതപരമായ വസ്തുക്കൾ ധരിച്ച് ക്ലാസിൽ കയറരുതെന്ന് കഴിഞ്ഞ വർഷം സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു.
Read MoreTag: hijab
കർണാടകയിലെ ഹിജാബ് നിരോധനം, കോളേജിൽ നിന്നും കൊഴിഞ്ഞു പോയത് 1000 ലധികം പെൺകുട്ടികൾ
ബെംഗളൂരു: കര്‍ണാടകത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചതിനു പിന്നാലെ ആയിരത്തിലധികം പെണ്‍കുട്ടികള്‍ കൊഴിഞ്ഞുപോയതായി പഠനറിപ്പോര്‍ട്ട്. പീപ്പിള്‍സ് യൂണിയന് ഫോര്‍ സിവില്‍ ലിബര്‍ട്ടീസിന്റെ (പിയുസിഎല്‍) – കര്‍ണാടക യൂണിറ്റിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഹിജാബ് നിരോധനം മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശം തടയുക മാത്രമല്ല, വെറുപ്പിന്റെയും ശത്രുതയുടെയും അന്തരീക്ഷം സൃഷ്ടിച്ചതായും റിപ്പോര്‍ട്ട് പറയുന്നു. കര്‍ണാടകത്തിലെ ഹസന്, ദക്ഷിണ കന്നഡ, ഉഡുപ്പി, ഷിമോഗ, റായ്ച്ചുര്‍ ജില്ലകളിലാണ് പിയുസിഎല്‍ പഠനം നടത്തിയത്. ചില സ്ഥാപനങ്ങളില്‍ അധ്യാപകരും സഹപാഠികളും മുസ്ലിം പെണ്‍കുട്ടികളെ അപമാനിച്ചു. നിരോധനത്തിനെതിരെ പ്രതിഷേധിച്ച ചിലര്‍ക്ക് അച്ചടക്ക നടപടി…
Read Moreഹിജാബ് ധരിക്കാൻ അനുമതിയുള്ള സ്കൂളുകളും കോളേജുകളും ആരംഭിക്കാൻ കർണാടക വഖഫ് ബോർഡ് നിർദേശം
ബെംഗളൂരു: സംസ്ഥാനത്ത് വിദ്യാലയങ്ങളില്‍ ഹിജാബ് വിലക്ക് തുടരുന്നതിനിടെ ഹിജാബ് ധരിക്കാന്‍ അനുമതിയുള്ള സ്കൂളുകളും കോളജുകളും ആരംഭിക്കാന്‍ നീക്കവുമായി കര്‍ണാടക വഖഫ് ബോര്‍ഡ്. വഖഫ് ബോര്‍ഡായിരിക്കും ഇതിന് ഫണ്ട് ചെയ്യുക. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉടന്‍ പ്രഖ്യാപനം നടത്തുമെന്നാണ് അറിയുന്നത്. ഉടന്‍തന്നെ സ്ഥാപനങ്ങള്‍ തുറക്കാനാണ് ആലോചിക്കുന്നത്. മംഗളൂരു, ശിവമോഗ, ഹാസ്സന്‍, കൊടഗു, ബീജാപൂര്‍, ഹുബ്ബാളി എന്നിവിടങ്ങളിലാണ് പുതിയ സ്കൂളുകളും കോളജുകളും തുടങ്ങാന്‍ പദ്ധതിയിടുന്നതെന്ന് കര്‍ണാടക വഖഫ് ബോര്‍ഡ് ചെയര്മാന് ഷാഫി സാദി അറിയിച്ചു. പുതിയ വിദ്യാലയങ്ങള്‍ ആരംഭിക്കാനായി വഖഫ് ബോര്‍ഡ് 25 കോടി…
Read Moreഹിജാബ് കേസിൽ, വിധി വിശാല ബെഞ്ചിന് വിട്ട് സുപ്രീം കോടതി
ന്യൂഡൽഹി: കർണാടകത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച കേസ് വിശാല ബെഞ്ചിന് വിട്ട് സുപ്രീം കോടതി ഉത്തരവ്. വിലക്ക് ശരിവച്ച ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജിയാണ് വിശാല ബെഞ്ചിന് ഉത്തരവിട്ടത്. കേസ് പരിഗണിച്ച ബെഞ്ച് അനുകൂലിച്ചും എതിർത്തും ഭിന്ന വിധി പുറപ്പെടുവിച്ച സാഹചര്യത്തിലാണ് ഇത്. ജസ്റ്റിസ് ഹേമന്ദ് ഗുപ്ത കർണാടക ഹൈക്കോടതി വിധി ശരി വച്ചപ്പോൾ, ജസ്റ്റിസ് സുധാംശു ധൂലിയ ഈ വിധി തള്ളി. രണ്ട് ജഡ്ജിമാരടങ്ങിയ ബെഞ്ചിൽ നിന്ന് ഭിന്നവിധി വന്ന സാഹചര്യത്തിലാണ് കേസ് വിശാല ബെഞ്ചിന് ഉത്തരവിട്ടത്.
Read Moreഹിജാബ് വിലക്ക് സംബന്ധിച്ച സുപ്രീം കോടതി വിധി നാളെ
ബെംഗളൂരു: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയ സർക്കാർ നടപടിക്കെതിരായ ഹർജികളിൽ സുപ്രീംകോടതി വിധി നാളെ. നേരത്തെ ഈ ഹർജികളിൽ വാദം പൂർത്തിയാക്കി വിധി പറയാനായി മറ്റൊരു ദിവസം മാറ്റി വച്ചിരിക്കുകയായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയ കർണാടക സർക്കാരിന്റെ നടപടി കർണാടക ഹൈക്കോടതി ശരിവച്ചതിന് എതിരെയുള്ള ഹർജികളിൽ ജസ്റ്റിസുമാരായ ഹേമന്ദ് ഗുപ്ത, സുധാൻശു ധൂലിയ എന്നിവർ ഉൾപ്പെട്ട ബെഞ്ച് ആണ് വാദം കേട്ടത്. ഹിജാബ് വിലക്ക് മുസ്ലിം വിദ്യാർത്ഥികൾക്ക് പഠനത്തിനുള്ള അവസരം നിഷേധിച്ചതായി ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ…
Read Moreകർണാടകയിലെ ഹിജാബ് വിഷയത്തിലെ തർക്കം നാളെ തീർക്കണം ; സുപ്രീം കോടതി
ഡൽഹി : കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കുമായി ബന്ധപ്പെട്ട വാദങ്ങളിൽ നാളെ തീർക്കണമെന്ന് സുപ്രിംകോടതി നിർദ്ദേശം. ഹിജാബ് വിലക്ക് ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ ഒരു സംഘം സമർപ്പിച്ച ഹർജിയിൽ ഒമ്പതുദിവസമായി സുപ്രിംകോടതിയിൽ വാദം നടക്കുകയാണ്. അഭിഭാഷകരുടെ അഭിഭാഷകനോട് ഇന്ന് ഒരു മണിക്കൂറിനുള്ളിൽ വാദം തീർക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഞങ്ങൾക്ക് ക്ഷമ നഷ്ടപ്പെടുന്നു.ഞങ്ങൾ നിങ്ങൾക്കെല്ലാവർക്കും ഒരു മണിക്കൂർ സമയം തരാം. അതിനുള്ളിൽ വാദം മുഴുവൻ പൂർത്തിയാക്കണം. ഇപ്പോൾ നടക്കുന്നത് ജസ്റ്റിമാരായ ഹേമന്ത് ഗുപ്ത, സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് നിർദ്ദേശം നൽകിയത്. മുതിർന്ന അഭിഭാഷകൻ…
Read Moreഇറാൻ ഹിജാബ് പ്രതിഷേധത്തിൽ പ്രതികരിച്ച് കർണാടക സർക്കാർ
ബെംഗളൂരു: ഇറാനിൽ നടക്കുന്ന ഹിജാബ് വിഷയം സംബന്ധിച്ച പ്രതിഷേധത്തിൽ പ്രതികരണം അറിയിച്ച് കർണാടക. ഹിജാബ് ധരിക്കുന്നത് ഇസ്ലാമിൽ അനിവാര്യമായ ഒരു മതാചാരമല്ലെന്ന് കർണാടക സർക്കാർ. ഇറാനിൽ സ്ത്രീകൾ നടത്തുന്ന ഹിജാബ് വിരുദ്ധ പ്രതിഷേധത്തെ ഉദ്ധരിച്ചാണ് കർണാടക സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയിൽ ഇക്കാര്യം അറിയിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നത് നിരോധിച്ചത് ഭരണഘടനാ വിരുദ്ധമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമത്വവും തുല്യതയുമാണ് യൂണിഫോം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇറാൻ പോലുള്ള മുസ്ലീം രാജ്യങ്ങളിൽ പോലും സ്ത്രീകൾ എല്ലാവരും ഹിജാബ് ധരിക്കുന്നില്ല.…
Read Moreഹിജാബ് വിവാദം ; പരീക്ഷ എഴുതാനാകാതെ 1700 വിദ്യാർത്ഥിനികൾ
ബെംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച ഹൈക്കോടതി ഉത്തരവിനെ തുടർന്ന് കർണാടകയിൽ 17,000 വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ സാധിച്ചിട്ടില്ലെന്ന് സുപ്രീംകോടതിയിൽ വാദം. ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ ഹർജി നൽകിയ മുസ്ലിം വിദ്യാർഥികൾക്കായി ഹാജരായ മുതിർന്ന അഭിഭാഷകനായ ഹുഫേസ അഹ്മദിയാണ് ഇക്കാര്യം കോടതിയിൽ അറിയിച്ചത്. ഹിജാബ് വിലക്കിനെ തുടർന്ന് കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് എത്ര വിദ്യാർഥികൾ കൊഴിഞ്ഞുപോയി എന്ന് സുപ്രീം കോടതി ചോദിച്ചു. ഇക്കാര്യത്തിൽ കൃത്യമായ കണക്കുകളുണ്ടോ? 20, 30, 40 അല്ലെങ്കിൽ 50 പേർ ആണോ കൊഴിഞ്ഞുപോയത് എന്നും ഹേമന്ദ് ഗുപ്ത, സുധാൻഷു ധൂലിയ എന്നിവരുടെ ബെഞ്ച്…
Read Moreഹിജാബ് പ്രതിസന്ധി, പഠനം മുടങ്ങാതിരിക്കാൻ കർണാടകയിൽ ബദൽ നീക്കം
ബംഗളൂരു : ഹിജാബ് പ്രതിസന്ധിയിൽ പഠനം മുടങ്ങാതിരിക്കാൻ നീക്കവുമായി പ്രീ-യൂനിവേഴ്സിറ്റി കോളേജുകൾ. മുസ്ലീം വിദ്യാർത്ഥികൾക്ക് ഹിജാബ് ധരിച്ചു കൊണ്ട് പ്രവേശിക്കാവുന്ന കോളേജുകൾക്കായി ദക്ഷിണ കന്നഡ ജില്ലയിൽ 13 മുസ്ലീം വിദ്യാഭ്യാസ സ്ഥാപനങ്ങൾ കർണാടക സർക്കാരിന്റെ അനുമതി തേടി. ഹിജാബ് പ്രക്ഷോഭം ആരംഭിച്ച തീരദേശ ജില്ലയായ ഉഡുപ്പിയുടെ തൊട്ടടുത്തുള്ള ദക്ഷിണ കന്നഡയിൽ, പിയു കോളേജുകൾ തുടങ്ങാൻ അനുമതി തേടിയതായി വിദ്യാഭ്യാസ വകുപ്പിലെ അടുത്ത വൃത്തങ്ങൾ അറിയിച്ചു. ഒരു വിഭാഗം കുട്ടികൾ സ്കൂളുകളിൽ മതചിഹ്നത്തെ പ്രതിനിധീകരിക്കുന്ന വസ്ത്രങ്ങൾ പാടില്ലെന്ന ഹൈക്കോടതി വിധിയെ തുടർന്ന് ഹിജാബ് ധരിക്കാതെ ക്ലാസുകളിൽ…
Read Moreഹിജാബ് വിവാദം ; ഹർജികൾ സുപ്രീം കോടതി അടുത്താഴ്ച പരിഗണിക്കും
ന്യൂഡൽഹി : ഹിജാബ് വിധിക്കെതിരെയുള്ള ഹർജികൾ സുപ്രീം കോടതി അടുത്ത ആഴ്ച പരിഗണിക്കും. മുസ്ലീം സ്ത്രീകൾ ഹിജാബ് ധരിക്കുന്നത് ഇസ്ലാമിലെ അനിവാര്യമായ മതപരമായ ആചാരത്തിന്റെ ഭാഗമല്ലെന്ന കർണാടക ഹൈക്കോടതിയുടെ വിധിക്കെതിരായ ഒരു കൂട്ടം ഹർജികൾ ആണ് സുപ്രീം കോടതി അടുത്തതായി പരിഗണിക്കുക. അടുത്തയാഴ്ച, ഇത് ഉചിതമായ ബെഞ്ചിന് മുമ്പാകെ വരുമെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ അഭിഭാഷകൻ പറഞ്ഞു. കഴിഞ്ഞ ഏപ്രിൽ 26 ന് ജസ്റ്റിസ് രമണയുടെ മുമ്പാകെ ഹർജിയുടെ കാര്യം പരാമർശിച്ചപ്പോൾ വാദം കേൾക്കുന്ന തീയതി നിശ്ചയിക്കുന്നത് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ്…
Read More