ബെംഗളൂരു: ഇറാനിൽ നടക്കുന്ന ഹിജാബ് വിഷയം സംബന്ധിച്ച പ്രതിഷേധത്തിൽ പ്രതികരണം അറിയിച്ച് കർണാടക. ഹിജാബ് ധരിക്കുന്നത് ഇസ്ലാമിൽ അനിവാര്യമായ ഒരു മതാചാരമല്ലെന്ന് കർണാടക സർക്കാർ. ഇറാനിൽ സ്ത്രീകൾ നടത്തുന്ന ഹിജാബ് വിരുദ്ധ പ്രതിഷേധത്തെ ഉദ്ധരിച്ചാണ് കർണാടക സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയിൽ ഇക്കാര്യം അറിയിച്ചത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നത് നിരോധിച്ചത് ഭരണഘടനാ വിരുദ്ധമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സമത്വവും തുല്യതയുമാണ് യൂണിഫോം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇറാൻ പോലുള്ള മുസ്ലീം രാജ്യങ്ങളിൽ പോലും സ്ത്രീകൾ എല്ലാവരും ഹിജാബ് ധരിക്കുന്നില്ല. അവർ ഹിജാബ് വിരുദ്ധ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങുന്നത്. എന്നാൽ മതേതര രാജ്യമായ ഇന്ത്യയിൽ എന്തിനാണ് ഇത്രയും തീവ്രമായ നയങ്ങൾ എന്ന് അദ്ദേഹം ചോദിച്ചു. ഹിജാബ് അനുവദനീയമാണ് എന്നാണ് ഖുർആനിൽ പറയുന്നത്. അത്യാവശ്യം എന്നല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മതപരമായ ഒരു ഐഡന്റിറ്റി പാടില്ലെന്നും മതേതര സ്‌കൂളുകളിൽ യൂണിഫോം ധരിക്കണമെന്നുമാണ് ചട്ടത്തിൽ പറയുന്നത്. പ്രശ്നങ്ങൾക്കെല്ലാം കാരണം പോപ്പുലർ ഫ്രണ്ടിന്റെ പ്രചാരണമാണെന്നും മേത്ത ആരോപിച്ചു. 2021 വരെ ആർക്കും ഹിജാബ് ധരിക്കണമെന്ന് നിർബന്ധമില്ലായിരുന്നു. എന്നാൽ പോപ്പുലർ ഫ്രണ്ട് ഹിജാബ് പ്രചാരണം നടത്തി കുട്ടികളുടെ മനസ്സിൽ വർഗീയ വിഷം കുത്തിവെയ്ക്കുകയായിരുന്നു എന്നും മേത്ത വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.