ഹിജാബ് വിവാദം, 2 കുട്ടികൾക്ക് എൻഒസി യും ഒരാൾക്ക് ടിസി യും നൽകി ; പ്രിൻസിപ്പൽ അനസൂയ റായി

ബെംഗളൂരു: ഹിജാബ് വിലക്കിയതിനെതിരെ കർശനമായി വാര്‍ത്താസമ്മേളനം നടത്തിയ രണ്ട് വിദ്യാര്‍ത്ഥിനികളില്‍ ഒരാള്‍ക്ക് മംഗളൂരുവിലെ യൂണിവേഴ്സിറ്റി കോളേജ് ടിസി നല്‍കി. കേരളത്തില്‍ നിന്നുള്ള എംഎസ്സി കെമിസ്ട്രി പഠിയ്ക്കുന്ന വിദ്യാര്‍ത്ഥിനിയാണ് ടിസി വാങ്ങിയത്. രണ്ട് മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിയ്ക്കാതെ പഠിക്കാന്‍ വരാന്‍ കഴിയില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതിനാല്‍ മറ്റ് കോളേജുകളില്‍ ചേര്‍ന്ന് പഠിക്കാന്‍ എന്‍ഒസി വാങ്ങി. ഹിജാബിന് അനുകൂലമായി വാര്‍ത്താസമ്മേളനം നടത്തിയ പെണ്‍കുട്ടികളില്‍ ഒരാള്‍ കോളേജ് അധികൃതര്‍ക്ക് മാപ്പ് എഴുതി നല്‍കി. യൂണിഫോം വ്യവസ്ഥ പിന്തുടര്‍ന്ന് പഠിച്ചോളാമെന്നും ഈ വിദ്യാര്‍ത്ഥിനി ഉറപ്പുനല്‍കിയതിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ ക്ലാസില്‍ ചേര്‍ന്നതായി…

Read More

ഹിജാബ്; വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാതെ 3 മാസമായി ക്ലാസിൽ കയറാതെ വിദ്യാർത്ഥികൾ

ബെംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ഒഴിവാക്കണമെന്ന കർണാടക ഹൈക്കോടതി വിധി വന്ന് മൂന്ന് മാസമായിട്ടും ഹിജാബിൽ വിട്ടുവീഴ്ച ചെയ്യാൻ തയ്യാറല്ലെന്ന് പറഞ്ഞ് ക്ലാസിൽ കയറാതിരിക്കുന്നത് 19 വിദ്യാർഥികളാണ്. ഹൈക്കോടതി വിധിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഇവർ ഇപ്പോഴും നടത്തുന്നത്. മംഗളൂരുവിലെ ഹാലേയങ്ങാടിയിലുള്ള സർക്കാർ ഫസ്റ്റ് ഗ്രേഡ് കോളേജിലെ 19 വിദ്യാർത്ഥിനികളാണ് ഇപ്പോഴും സമരമുഖത്തുള്ളത്. ക്ലാസ് മുറികളിൽ ഹിജാബ് ധരിക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന ഇവർ, കഴിഞ്ഞ മൂന്ന് മാസമായി പരീക്ഷ എഴുതുകയോ ക്ലാസിൽ കയറുകയോ ചെയ്തിട്ടില്ല. മംഗലാപുരത്തെ യൂണിവേഴ്‌സിറ്റി കോളേജ്, ഉപ്പിനങ്ങാടിയിലെ സർക്കാർ ഫസ്റ്റ് ഗ്രേഡ് കോളേജ്…

Read More

ഹിജാബ് വിഷയത്തിൽ വിമർശനവുമായി മംഗളൂരു എംഎൽഎ

ബെംഗളൂരു: ഹിജാബ് അനുകൂലികൾക്കെതിരെ വിമർശനവുമായി മംഗലാപുരം യു.ടി ഖാദർ. സൗദി അറേബ്യ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ പോയാൽ ഇന്ത്യയിലെ സംസ്‌കാരവും സ്വാതന്ത്ര്യവും മനസ്സിലാകുമെന്ന് അദ്ദേഹം പറഞ്ഞു. ഹമ്പൻകട്ട യൂണിവേഴ്സിറ്റി കോളേജിലേയും ഉപ്പിനങ്ങാടി ഗവൺമെന്റ് കോളേജിലേയും വിദ്യാർത്ഥികൾ ഹിജാബ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. മംഗളൂരുവിലെ ഓഫീസിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഖാദർ. ഇന്ത്യയുടെ സംസ്കാരം നിങ്ങൾക്ക് നൽകുന്ന അവസരങ്ങൾ എത്രയാണെന്ന് അറിയണമെങ്കിൽ നിങ്ങൾ പുറത്ത് പോയാൽ മനസ്സിലാകും. ഇവിടെ നിങ്ങൾക്ക് ആരുമായും സംസാരിക്കുവാനും പത്രസമ്മേളനം നടത്താനും സ്വാതന്ത്ര്യമുണ്ട്. ഹിജാബ് പ്രതിഷേധിക്കുന്ന കുട്ടികൾക്ക്…

Read More

വിദ്യാർത്ഥിനികളുടെ സസ്പെൻഷൻ, ധിക്കാരം തുടർന്നാൽ പുറത്താക്കുമെന്ന് അധികൃതരുടെ മുന്നറിയിപ്പ്

ബെംഗളൂരു: കര്‍ണാടക ഹൈക്കോടതി വിധി ലംഘിച്ച്‌ ക്ലാസില്‍ ഹിജാബ് ധരിച്ചെത്തിയ ഒരു വിദ്യാര്‍ത്ഥിയ്‌ക്ക് കൂടി സസ്‌പെന്‍ഷന്‍ നൽകിയിരുന്നു. ധിക്കാരം തുടരുകയാണെങ്കിൽ കോളേജിൽ നിന്നും പുറത്താക്കുമെന്ന് മുന്നറിയിപ്പ് നൽകി അധികൃതർ. ഉഡുപ്പി ഫസ്റ്റ് ഗ്രേഡ് കോളേജിലെ വിദ്യാര്‍ത്ഥിനിയ്‌ക്കെതിരെയാണ് അധികൃതര്‍ നടപടി സ്വീകരിച്ചത്. ഇതോടെ ഹൈക്കോടതി വിധി ലംഘിച്ചതിന്റെ പേരില്‍ കോളേജില്‍ നിന്നും നടപടി നേരിടുന്ന വിദ്യാര്‍ത്ഥിനികളുടെ എണ്ണം ഏഴായി. കഴിഞ്ഞ ദിവസം ഹിജാബ് ധരിച്ച്‌ ക്ലാസില്‍ പ്രവേശിച്ച്‌ ആറ് വിദ്യാര്‍ത്ഥിനികളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഇന്നലെ മറ്റൊരു വിദ്യാര്‍ത്ഥിനി കൂടെ ഹിജാബ് ധരിച്ച്‌ എത്തിയത്.…

Read More

കർണാടകയിൽ ഹിജാബ് വീണ്ടും വിവാദമാവുന്നു

ബെംഗളൂരു: കര്‍ണാടകയിലെ ഹിജാബ് വിവാദം കെട്ടടങ്ങുന്നതിനിടെ, വീണ്ടും പ്രശ്‌നങ്ങള്‍ കുത്തിപ്പൊക്കി ഒരു വിഭാഗം രംഗത്ത്. ഹിജാബ് ധരിച്ച്‌ ക്ലാസുകളിലേയ്ക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് മംഗളൂരു യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിനികളാണ് രംഗത്ത് എത്തിയത് . ഈ ആവശ്യം ഉന്നയിച്ച്‌ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് വിദ്യാര്‍ത്ഥിനികള്‍ നിവേദനം നല്‍കുകയും ചെയ്തു. കഴിഞ്ഞ ദിവസം ഹിജാബ് ധരിച്ചെത്തിയ ഇവരെ ക്ലാസുകളില്‍ പ്രവേശിപ്പിച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യൂണിഫോം മാത്രമേ ധരിക്കാന്‍ പാടുള്ളൂ എന്ന കര്‍ണാടക ഹൈക്കോടതിയുടെ വിധി ലംഘിച്ച്‌, മെയ്16ന് മംഗളൂരു സര്‍വകലാശാലയിലെ അദ്ധ്യാപകര്‍ ഹിജാബ്…

Read More

കർണാടകയിൽ സ്കൂൾ ആരംഭം പൂജകൾ നടത്തി, വിമർശനവുമായി നിരവധി പേർ

ബെംഗളൂരു: ദക്ഷിണ കർണാടകയിലെ വിവിധ പ്രൈമറി സ്‌കൂളുകളിൽ അധ്യായനം ആരംഭിച്ചത് ഹിന്ദു മത ആചാരപ്രകാരമുള്ള പൂജയോടെയാണ്. മതചിഹ്നത്തിന്റെ പേര് പറഞ്ഞ് ഹിജാബ് ധരിച്ച വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ പോലും അനുവദിക്കാതെ പുറത്ത് നിർത്തിയ കർണാടകയിലാണ് പൂജ അരങ്ങേറിയത്. മംഗലാപുരം പടിബാഗിലും, ഹരിഹര പള്ളത്തഡ്ക, പൂഞ്ഞാൽക്കാട്ടെ സർക്കാർ സ്‌കൂളുകളിൽ ‘ഗാനഹോമ’ പൂജകളോടെ സ്‌കൂളുകൾ ആരംഭിച്ചു. ക്ലാസ് മുറികൾക്കുള്ളിൽ പൂജയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും നടത്തി പൂജാരിയുടെ നേതൃത്വത്തിലാണ് കർമങ്ങൾ നടത്തിയത്. അധ്യാപകരും വിദ്യാർത്ഥികളും പൂജ നടക്കുന്ന സ്ഥലത്ത് കൈകൂപ്പി നിൽക്കുന്നതും ദൃശ്യങ്ങളിൽ കാണുന്നുണ്ട്. മതചിഹ്നമാണെന്ന് പറഞ്ഞ് ഹിജാബ്…

Read More

ഹിജാബ് വിലക്ക് ; അപ്പീലുകൾ സുപ്രീം കോടതി ഉടൻ പരിഗണിക്കും

ന്യൂഡൽഹി : വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള കര്‍ണാടക ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകള്‍ സുപ്രീം കോടതി അടിയന്തരമായി പരിഗണിക്കും. രണ്ടു ദിവസത്തിനകം കേസുകള്‍ ലിസ്റ്റു ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് എന്‍വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് അറിയിച്ചു. കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ ഒട്ടേറെ അപ്പീലുകള്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിട്ടുണ്ട്. ഇക്കാര്യം അടിയന്തരമായി പരിഗണിക്കണമെന്ന് സീനിയര്‍ അഡ്വക്കേറ്റ് മീനാക്ഷി അറോറ ആവശ്യപ്പെടുകയായിരുന്നു. രണ്ടു ദിവസം കാത്തിരിക്കാനും കേസുകള്‍ ലിസ്റ്റ് ചെയ്യാമെന്നും കോടതി അറിയിച്ചു. ഹിജാബ് ധരിക്കുന്നത് ഇസ്ലാമിലെ അനിവാര്യ മതാചാരമല്ലെന്ന് വിലയിരുത്തി കൊണ്ടാണ് ഹൈക്കോടതി ചീഫ്…

Read More

ഹിജാബ് വിവാദം, പരീക്ഷ എഴുതാതെ വിദ്യാർത്ഥികൾ മടങ്ങി പോയ വിഷയം, പ്രതികരണം അറിയിച്ച് മുഖ്യമന്ത്രി 

ബെംഗളൂരു: ഹിജാബ് ധരിച്ച്‌ പരീക്ഷാ കേന്ദ്രത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് രണ്ട് വിദ്യാര്‍ഥിനികള്‍ രണ്ടാം വര്‍ഷ പ്രീ-യൂനിവേഴ്സിറ്റി കോളജ് പരീക്ഷയെഴുതാതെ മടങ്ങി. ഉഡുപി ഗവ. പിയു കോളജില്‍ ഹിജാബിനായി സമരം ചെയ്ത എട്ട് വിദ്യാര്‍ഥിനികളില്‍ പെട്ട ആലിയ അസ്സാദി, രേഷാം എന്നിവര്‍ക്കാണ് പരീക്ഷയെഴുതാതെ മടങ്ങേണ്ടി വന്നത്. വെള്ളിയാഴ്ച പരീക്ഷ ആരംഭിച്ച കൊമേഴ്‌സ് സ്ട്രീമില്‍ നിന്നുള്ളവരാണ് ഇവര്‍. സമരം ചെയ്യുന്ന മറ്റുള്ളവര്‍ സയന്‍സ് സ്ട്രീമില്‍ നിന്നുള്ളവരാണ്. ഇവരുടെ പരീക്ഷ ശനിയാഴ്ചയാണ്. അതേസമയം തനിക്ക് അതിനെക്കുറിച്ച്‌ അറിയില്ലെന്നും ഇതൊരു തെറ്റായ സംഭവമാണെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നു.…

Read More

പൊതു സ്ഥലങ്ങളിൽ ഹിജാബ് നിരോധിക്കണം, വിവാദ പ്രസ്താവനയുമായി ബി ജെ പി നേതാവ്

ബെംഗളൂരു: ഹിജാബിനെതിരേ വിവാദ പ്രസ്താവനയുമായി കര്‍ണാടകയില്‍ നിന്നുള്ള ബിജെപി ദേശീയ നേതാവ്. ഭാവിയില്‍ പൊതു ഇടങ്ങളിലും ഹിജാബ് നിരോധിക്കുമെന്ന പ്രസ്താവനയാണ് വിവാദമായത്. ബിജെപി നേതാവും ഒബിസി മോര്‍ച്ച ദേശീയ ജനറല്‍ സെക്രട്ടറിയുമായ യശ്പാല്‍ ആനന്ദാണ് വിവാദ പ്രസ്ഥാവനയുമായി എത്തിയത്. ഞങ്ങള്‍ ഹിന്ദുരാഷ്ട്രയുടെ വക്താക്കളാണ്. ഒരു പക്ഷെ ഫ്രാന്‍സിന് മുമ്ബ് ഞങ്ങള്‍ ഹിജാബ് നിരോധനം നടപ്പാക്കും. ലോകത്ത് ഒരു നല്ല സന്ദേശം നല്‍കുമെന്നും ബിജെപി നേതാവ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഹിന്ദുത്വ ഭീഷണിയെ തുടര്‍ന്ന് കര്‍ണാടകയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബിന് നിരോധനം ഏര്‍പ്പെടുത്തിയത് വലിയ വിവാദമായിരുന്നു.…

Read More

ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ പരീക്ഷ എഴുതാൻ അനുവദിച്ചില്ല

ബെംഗളൂരു: കോടതി ഉത്തരവ് ലംഘിച്ച്‌ ഹിജാബ് ധരിച്ചെത്തിയ രണ്ട് വിദ്യാര്‍ഥിനികളെ പ്ലസ് ടു പരീക്ഷ എഴുതാന്‍ സമ്മതിക്കാതെ അധികൃതര്‍ മടക്കി അയച്ചു. ഹിജാബ് സമരക്കാരും വിവാദത്തില്‍ ആദ്യം പരാതി നല്‍കുകയും ചെയ്ത അലിയ ആസാദി, രെഷാം എന്നീ വിദ്യാര്‍ഥിനികളാണ് ഹിജാബ് ധരിച്ച്‌ പരീക്ഷ എഴുതാനെത്തിയത്. പക്ഷേ, കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി ഇരുവരെയും അധികൃതര്‍ മടക്കി അയക്കുകയായിരുന്നു. ഉഡുപ്പിയിലെ വിദ്യോദയ പി.യു കോളേജിലാണ് സംഭവം. ഹാള്‍ടിക്കറ്റ് ശേഖരിച്ച്‌ പരീക്ഷാ ഹാളിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവരെ തടഞ്ഞത്. മുക്കാല്‍ മണിക്കൂറോളം വിദ്യാര്‍ഥിനികള്‍ സ്‌കൂള്‍ അധികൃതരെ കാര്യങ്ങള്‍ ധരിപ്പിക്കാന്‍…

Read More
Click Here to Follow Us