ചിക്കൻ ബർഗറില്‍ പുഴു; കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യവും ഛർദിയും

കോഴിക്കോട്: ചിക്കൻ ബർഗറില്‍ നിന്ന് ജീവനുള്ള പുഴുവിനെ കിട്ടിയതായി പരാതി. കോഴിക്കോട് മൂഴിക്കലിലെ ഹൈപ്പർ മാർക്കറ്റില്‍ നിന്നും വാങ്ങിയ ബർഗറിലാണ് പുഴുവിനെ കിട്ടിയത്. ബർഗർ കഴിച്ച രണ്ട് പേർക്ക് ദേഹാസ്വാസ്ഥ്യവും ഛർദിയും അനുഭവപ്പെട്ടതോടെ ഇവർ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ കോഴിക്കോട് കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിന് പരാതി നല്‍കി.

Read More

ജയിലിലെ ഭക്ഷണം ദഹിക്കുന്നില്ല; വീട്ടിലെ ഭക്ഷണത്തിന് അനുമതി നൽകണമെന്ന് ദർശന്റെ റിട്ട് 

ബെംഗളൂരു: വീട്ടില്‍ നിന്ന് ഭക്ഷണം, കിടക്ക, പുസ്തകം എന്നിവ ലഭിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് നടൻ ദർശൻ ഹൈക്കോടതിയില്‍ റിട്ട് ഹർജി നല്‍കി. പരപ്പന അഗ്രഹാര ജയിലില്‍ കഴിയുകയാണ് നടൻ ദർശൻ. വീട്ടില്‍ നിന്നുള്ള ഭക്ഷണവും കിടക്കയും പുസ്തകങ്ങളും ജയില്‍ അധികൃതർ വഴി തനിക്ക് ലഭിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ റിട്ട് ഹർജി നല്‍കിയത്. ജയിലില്‍ വിളമ്പുന്ന ഭക്ഷണം ദഹിക്കുന്നില്ല. ഇത് വയറിളക്കത്തിന് കാരണമാകുന്നു. ജയിലില്‍ നല്ല ഭക്ഷണമില്ലാത്തതിനാല്‍ ഭക്ഷ്യവിഷബാധ ഉണ്ടാകുന്നു. ഇത് ജയില്‍ ഡോക്ടർ ശരിവെച്ചതായി ദർശന്റെ അഭിഭാഷകൻ ഹർജിയില്‍ പരാമർശിച്ചിട്ടുണ്ട്. വയറിളക്കവും ദഹനക്കേടും കാരണം…

Read More

ഷവർമ കഴിച്ച് യുവാവ് മരിച്ചു; 5 പേർ ആശുപത്രിയിൽ 

മുംബൈ: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 19കാരന്‍ മരിച്ചു. പ്രതമേഷ് ഭോക്‌സെ എന്ന യുവാവാണ് മരിച്ചത്. ചിക്കന്‍ ഷവര്‍മയില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇത് കഴിച്ച് അഞ്ചുപേര്‍ ആശുപത്രിയിലാണ്. മൻഖുർദിലെ മഹാരാഷ്ട്ര നഗർ ഏരിയയിലാണ് സംഭവം. സ്ഥലത്തെ ഒരു കടയില്‍ നിന്നും ചിക്കന്‍ ഷവര്‍മ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. മേയ് 3ന് ആനന്ദ് കാംബ്ലെയും മുഹമ്മദ് അഹമ്മദ് റെസാ ഷെയ്‌ക്കും നടത്തുന്ന കടയില്‍ പ്രതമേഷ് സുഹൃത്തുക്കളോടൊപ്പം ചിക്കൻ ഷവർമ കഴിക്കാൻ പോയിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ പ്രതമേഷിന് പിറ്റേന്ന് വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടു. കുറച്ചു കഴിയുമ്പോള്‍ ഭേദമാകുമെന്ന് കരുതി യുവാവ് വീട്ടില്‍…

Read More

3 രൂപയ്ക്ക് വെള്ളം 20 രൂപയ്ക്ക് ഊൺ!!! കിടിലൻ ഓഫറുമായി ഇന്ത്യൻ റെയിൽവേ 

ട്രെയിനിൽ ദീർഘ ദൂരം യാത്ര ചെയ്യുമ്പോള്‍ ഏറ്റവും വലിയ പ്രശ്നം പലർക്കും ഭക്ഷണത്തിന്റെ കാര്യമാണ്. റെയില്‍വേ സ്റ്റേഷനുകളിലെ റസ്‌റ്ററന്റുകളില്‍ കയറി ഭക്ഷണം കഴിക്കാന്‍ സത്യത്തില്‍ മടിയാണ്, മാത്രമല്ല രൂചിയും ഉണ്ടാവില്ല വിലയും താങ്ങാവുന്നതിലും അധികമാണ്. എന്നാല്‍ യാത്രക്കാരുടെ ഇത്തരം പ്രശ്നങ്ങള്‍ക്ക് ഒരു പരിഹാരവുമായി വന്നിരിക്കുകയാണ് ഇന്ത്യൻ റെയില്‍വേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ. യാത്രകള്‍ കൂടുന്ന വേനലവധിക്കാലത്ത്, ജനറല്‍ സെക്കൻഡ് ക്ലാസ് (ജിഎസ്) കോച്ചുകള്‍ക്ക് സമീപം, മിതമായ നിരക്കില്‍ ഭക്ഷണവും ലഘുഭക്ഷണ കൗണ്ടറുകളും റെയില്‍വേ സ്ഥാപിച്ചു. ഈ സംരംഭത്തിന് കീഴില്‍, ഇന്ത്യയിലുടനീളമുള്ള 100 സ്റ്റേഷനുകളിലായി…

Read More

ഹോട്ടലുകളിൽ ഭക്ഷണത്തിന് വില വർധിപ്പിക്കില്ലെന്ന് ഹോട്ടൽ ഉടമകളുടെ സംഘടന 

ബെംഗളൂരു : ഇത്തവണ നഗരത്തിലെ ഹോട്ടലുകളിൽ ഭക്ഷണത്തിന് വിലവർധിപ്പിക്കില്ലെന്ന് ഹോട്ടൽ ഉടമകളുടെ സംഘടനയായ ബൃഹദ്‌ ബെംഗളൂരു ഹോട്ടലിയേഴ്‌സ് അസോസിയേഷൻ. വില കൂട്ടിയാൽ പൊതുജനങ്ങളെ ബാധിക്കുമെന്ന വിലയിരുത്തലിനെത്തുടർന്നാണ് തീരുമാനം. എല്ലാവർഷവും ഏപ്രിൽ-മേയ് മാസങ്ങളിലാണ് വില വർധിപ്പിക്കുന്നത്. കാപ്പിപ്പൊടി, ഭക്ഷ്യഎണ്ണ തുടങ്ങിയവയ്ക്ക് വില കുത്തനെ വർധിച്ചിട്ടുണ്ടെങ്കിലും പച്ചക്കറിക്ക് കഴിഞ്ഞ വർഷത്തെക്കാൾ വില കുറഞ്ഞിട്ടുണ്ട്. അതിനാൽ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടിയില്ലെങ്കിലും നഷ്ടമുണ്ടാകില്ലെന്നാണ് അസോസിയേഷന്റെ കണക്കുകൂട്ടൽ. സാധാരണയായി വർഷത്തിൽ അഞ്ചുശതമാനംമുതൽ പത്തുശതമാനംവരെയാണ് ഹോട്ടലുകളിൽ വില വർധിപ്പിക്കുന്നത്. ഭക്ഷണസാധനങ്ങളുടെ വില കുത്തനെ ഉയർന്നതോടെ കഴിഞ്ഞവർഷം ഹോട്ടലുകളിൽ ഉപഭോക്താക്കളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായതായും…

Read More

ഹോട്ടലിൽ അല്‍ഫാം കഴിക്കുന്ന എലി!!! വൈറൽ ആയി ചിത്രം; ഒടുവിൽ കടയ്ക്ക് പൂട്ട് വീണു

തൃശൂർ: ഹോട്ടലില്‍ കഴിക്കാനായി തയ്യാറാക്കിയ അല്‍ഫാം എലി തിന്നുന്നതിന്റെ ചിത്രം പുറത്ത്. കുന്നംകുളം പട്ടാമ്പി റോഡില്‍ പാറേമ്പാടത്ത് പ്രവർത്തിച്ചുവന്ന അറബിക് റെസ്റ്റോറന്റില്‍ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ഭക്ഷണം പാഴ്‌സല്‍ വാങ്ങാനെത്തിയ ഉപഭോക്താവ് തന്നെയാണ് ചിത്രം പകർത്തിയത്. ഇയാളുടെ പരാതിയില്‍ നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെത്തി ഹോട്ടല്‍ അടച്ചു പൂട്ടി. ഉപഭോക്താവ് പകർത്തിയ ചിത്രം നഗരസഭ പൊതുജനാരോഗ്യ വിഭാഗം മേധാവിയ്‌ക്ക് വാട്ട്‌സ്‌ആപ്പ് വഴി സന്ദേശമയച്ചു. പിന്നാലെ നഗരസഭ പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗം ക്‌ളീൻ സിറ്റി മാനേജർ ആറ്റ്‌ലി പി ജോണ്‍ സ്ഥലം സന്ദർശിച്ച്‌…

Read More

പാലിനൊപ്പം ഇവ കഴിക്കുമ്പോൾ ശ്രദ്ധിക്കുക

പാലും പാൽ ഉത്പന്നങ്ങളും നമ്മുടെ നിത്യജീവിതത്തിലെ ഒരു പ്രധാന ഘടകം ആണ്. എന്നാൽ പലപ്പോഴും പാലിന്റെ കൂടെ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങളെ കുറിച്ച് നമ്മൾ ശ്രദ്ധിക്കാറില്ല. പാലിനൊപ്പം കഴിക്കാൻ പാടില്ലാത്ത ഭക്ഷ്യ വസ്തുക്കൾ ഇവയാണ്.. സിട്രസ് പഴങ്ങള്‍ പാലും സിട്രസ് പഴങ്ങളും ഒന്നിച്ച് കഴിക്കുന്നത് ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കും വാഴപ്പഴം പാലും വാഴപ്പഴവും ഒരുമിച്ച് കഴിക്കാന്‍ പാടില്ല, ദഹനക്കുറവ് ഉണ്ടാവാന്‍ സാധ്യതയുണ്ട്. എണ്ണയില്‍ വറുത്ത ഭക്ഷണങ്ങള്‍ എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ പാലിനൊപ്പം കഴിക്കുന്നത് ദഹനക്കുറവിന് കാരണമാകും പഞ്ചസാര അധികമടങ്ങിയ ഭക്ഷണങ്ങള്‍ പഞ്ചസാര അധികമടങ്ങിയ…

Read More

സംസ്ഥാനത്ത് ഗോപി മഞ്ചൂരി ഉൾപ്പെടെ 3 വിഭവങ്ങൾക്ക് നിരോധനം; തീരുമാനം ഉടൻ

ബെംഗളൂരു: സംസ്ഥാനത്ത് ഗോബി മഞ്ചൂരി, പഞ്ഞി മിഠായി, കബാബ് തുടങ്ങിയ ഭക്ഷണങ്ങൾ നിരോധിക്കാൻ സാധ്യത. അർബുദത്തിന് കാരണമാകുന്ന റോഡാമൈൻ ബി എന്ന രാസവസ്‌തു ഈ ഭക്ഷണങ്ങളില്‍ ഉപയോഗിക്കുന്നുവെന്ന കണ്ടെത്തലിന് പിന്നാലെയാണ് സർക്കാറിന്റെ നീക്കം. ഇക്കാര്യത്തില്‍ ഉടൻ അന്തിമ തീരുമാനമെടുക്കുമെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രി ദിനേശ് ഗുണ്ടു റാവു അറിയിച്ചു. വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഒരു കെമികല്‍ ഡൈയാണ് റോഡാമൈൻ ബി. ഇത് കഴിക്കുന്നത് ജീവന് തന്നെ അപകടമാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. സംസ്ഥാന ഭക്ഷ്യസുരക്ഷാ ഗുണനിലവാര വകുപ്പ് പഞ്ഞി മിഠായി, ഗോബി മഞ്ചൂരി, കബാബ്…

Read More

ബെംഗളൂരുവിൽ നിന്നുള്ള യാത്രയ്ക്കിടെ വിമാനത്തിൽ നിന്ന് ലഭിച്ച സാന്‍വിച്ചില്‍ സ്‌ക്രൂ!!!

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്കുള്ള യാത്രക്കിടെ ഇന്‍ഡിഗോ വിമാനത്തില്‍ നിന്ന് ലഭിച്ച സാന്‍വിച്ചില്‍ നിന്ന് സ്‌ക്രൂ ലഭിച്ചെന്ന് യാത്രക്കാരന്റെ പരാതി. യാത്രമധ്യേ യാത്രക്കാരന് കഴിക്കാനായി നല്‍കിയ സാന്‍വിച്ചില്‍ നിന്നാണ് സ്‌ക്രൂ ലഭിച്ചത്. വിമാനത്തില്‍ വെച്ച്‌ ഭക്ഷണം കഴിച്ചില്ലെന്നും ചെന്നൈയിലിറങ്ങിയ ശേഷമാണ് പാക്കറ്റ് തുറന്നതെന്നും ഭക്ഷണത്തില്‍ സ്‌ക്രൂ കണ്ടെത്തിയതില്‍ ഞെട്ടലുണ്ടാക്കിയെന്നും യാത്രക്കാരന്‍ പ്രതികരിച്ചു. സംഭവത്തില്‍ യാത്രക്കാരന്‍ എയര്‍ലൈന്‍ അധികൃതരെ ബന്ധപ്പെട്ടപ്പോള്‍ വിമാനത്തില്‍ നിന്ന് ഇറങ്ങിയ ശേഷമാണ് ഭക്ഷണം കഴിച്ചത് എന്നതിനാല്‍ പരാതി യോഗ്യമല്ലെന്നും അധികൃതര്‍ അറിയിച്ചു. വിഷയത്തില്‍ ക്ഷമ പറയണമെന്ന് എയര്‍ലൈന്‍ അധികൃതരോട് പരാതിപ്പെട്ടെങ്കിലും വിമാനത്തില്‍…

Read More

രണ്ടുവള്ളത്തിൽ ചവിട്ടി ജോലി; വൈറലായി ഓൺലൈൻ ഡെലിവറി ബോയ്

ബെംഗളൂരു: ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത് ആഹാരം കഴിക്കുന്നത് ഇപ്പോള്‍ പുതുമയായ കാര്യമല്ല. ഇഷ്ടപ്പെട്ട ആഹാരം കഷ്ടപ്പെടാതെ മുന്നില്‍ എത്തിക്കാനാകുന്നു എന്നാണ് ചിലര്‍ ഇതിനെ പുകഴ്ത്താറുള്ളത്. ഓണ്‍ലൈന്‍ ഡെലിവറി കൂടിക്കൂടി വരുന്ന ഈ സാഹചര്യത്തിൽ ഒരു ഡെലിവറി ബോയിയുടെ ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. സാധാരണയായി സ്വിഗ്ഗി, സൊമാറ്റോ കമ്പനികളെയാണ് ആഹാരം ഓര്‍ഡര്‍ ചെയ്യാനായി ഉപഭോക്താക്കള്‍ ആശ്രയിക്കാറ്. ഈ കമ്പനികളുടെ ഡെലിവറി ഏജന്‍റുമാര്‍ കഴിയുന്നത്ര വേഗത്തില്‍ ഉപഭോക്താക്കളിലേക്ക് എത്തി സ്റ്റാറുകള്‍ വാങ്ങാന്‍ ശ്രമിക്കും. ഇവരുടെ യൂണിഫോമിലെ നിറവ്യത്യാസം ഏത് കമ്പനിക്കാര്‍ എന്ന് നമുക്ക്…

Read More
Click Here to Follow Us