ഡേറ്റിങിന് പോയ യുവതി കഴിച്ചത് 15000 രൂപയുടെ ഭക്ഷണം; കാമുകൻ മുങ്ങി 

കാമുകനൊപ്പം ഡേറ്റിങിന് പോയ യുവതി കഴിച്ചത് 15000 രൂപയുടെ ഭക്ഷണം കഴിച്ചതോടെ യുവാവ് റെസ്റ്റോറന്റില്‍ നിന്നും മുങ്ങി. യുവതി റെസ്റ്റോറന്റില്‍ കയറി അനേകം ഭക്ഷണസാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുകയും അവസാനം 15000 രൂപ ബില്ല് വരികയുമായിരുന്നു. ഇതോടെ കാമുകന്‍ റെസ്റ്റ്‌റൂമില്‍ പോകുന്നു എന്നും പറഞ്ഞ് അവിടെ നിന്നും മുങ്ങുകയായിരുന്നു. റെസ്റ്റോറന്റില്‍ യുവതി 48 ഓയിസ്റ്റര്‍ ഓര്‍ഡര്‍ ചെയ്തു. അത് കഴിച്ചു കഴിഞ്ഞ യുവതി ലെമണ്‍ ഡ്രോപ്പ് മാര്‍ട്ടിനിയും ക്രാബ് കേക്കും ഉരുളക്കിഴങ്ങും ഓര്‍ഡര്‍ ചെയ്തു. അതോടെ കാമുകന്‍ ആകെ അസ്വസ്ഥനാവുകയായിരുന്നു. ടിക്ടോക്ക് യൂസറായ @equanaaa -യാണ്…

Read More

ബന്ദിന് സുരക്ഷ ഒരുക്കാൻ വന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിയ ഭക്ഷണത്തിൽ ചത്ത എലി 

ബെംഗളൂരു: കർഷക സംഘടനകളും അനുകൂലികളും ചേർന്ന് സംഘടിപ്പിച്ച നഗരത്തിലെ ബന്ദിന് സുരക്ഷയൊരുക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിയ ഭക്ഷണത്തിൽ ചത്ത എലിയെ കണ്ടെത്തി. ഭക്ഷണം നൽകിയ ഹോട്ടലിനെതിരെ ക്രിമിനൽ കേസ്. പോലീസിന് നൽകിയ ഭക്ഷണത്തിൽ ചത്ത എലിയുടെ ഫോട്ടോ വൈറലായതോടെ ബെംഗളൂരു ട്രാഫിക് ഡിവിഷൻ ജോയിന്റ് പോലീസ് കമ്മീഷണർ അനുചേത് ഹോട്ടലിനെതിരെയും ഭക്ഷണം നൽകിയ ജീവനക്കാർക്കെതിരെയും നടപടി സ്വീകരിച്ചു. ഗുണനിലവാരമില്ലാത്ത ഭക്ഷണം നൽകിയവർക്ക് നടപടി എടുക്കുകയും ബന്ധപ്പെട്ട ഹോട്ടലിനെതിരെ ഉടൻ ക്രിമിനൽ കേസെടുക്കാൻ നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. കൂടാതെ, ഭക്ഷണ വിതരണത്തിന്റെ ചുമതലയുള്ള യശ്വന്ത്പൂർ ട്രാഫിക്…

Read More

ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 26 തൊഴിലാളികൾക്ക് ഭക്ഷ്യവിഷബാധ

ചെന്നൈ: ഹോട്ടലിൽ നിന്ന് കോഴിയിറച്ചിയും ചോറും കഴിച്ച 26 തൊഴിലാളികൾ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലാണ് സംഭവം. ഒരു സ്വകാര്യ നിർമ്മാണ യൂണിറ്റിലെ 26 തൊഴിലാളികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ കൃഷ്ണഗിരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിൽ ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ ഹോട്ടലിൽ റെയ്ഡ് നടത്തി സാമ്പിളുകൾ പരിശോധനക്ക് അയച്ചു. ഹോട്ടൽ ഉടമയെ പിടികൂടിയെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ഭക്ഷ്യസുരക്ഷാ വിഭാഗം ഹോട്ടലിൽ റെയ്ഡ് നടത്തിയെങ്കിലും ഭക്ഷണത്തിൽ മായം കലർന്നിട്ടില്ലെന്ന് കണ്ടെത്തി. എന്നാൽ, ഹോട്ടലിൽ നിന്ന് അയച്ച സാമ്പിളുകൾ…

Read More

ഭക്ഷ്യവിഷബാധയേറ്റ് 14കാരി മരിച്ച സംഭവം; ഹോട്ടലുകളിൽ പരിശോധന നടത്തുമെന്ന് മന്ത്രി 

ചെന്നൈ: ഭക്ഷ്യവിഷബാധയേറ്റ് 14കാരി മരിച്ച സംഭവത്തിൽ തമിഴ്‌നാട്ടിലെ ഹോട്ടലുകളിൽ ഭക്ഷ്യവകുപ്പ് പരിശോധന നടത്തും. നിയമലംഘകരെ കണ്ടെത്തുന്നതിന് റെയ്ഡ് നടത്താൻ സംസ്ഥാന ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യൻ ഉത്തരവിട്ടു. ഭക്ഷ്യസുരക്ഷാ മാർഗനിർദേശങ്ങൾ ഹോട്ടലുകൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കുമെന്നും നിലവാരമില്ലാത്ത ഭക്ഷണം വിളമ്പുന്നത് ശ്രദ്ധയിൽപെട്ടാൽ പിഴ ഈടാക്കുമെന്നും മന്ത്രി പറഞ്ഞു. മാനദണ്ഡം പാലിക്കാത്ത റെസ്റ്റോറന്റുകൾ സീൽ ചെയ്യുകയോ ലൈസൻസ് റദ്ദാക്കുകയോ ചെയ്യും. മാതാപിതാക്കളോടും കുടുംബാംഗങ്ങളോടുമൊപ്പം ഭക്ഷണം കഴിക്കാനെത്തിയ നാമക്കൽ ജില്ലയിലെ കലൈരാസി (14) ക്ക് പരമത്തി റോഡിലെ റസ്റ്റോറന്റിൽ നിന്നും…

Read More

ഷവർമ കഴിച്ച14കാരി മരിച്ചു; 43 പേർ ആശുപത്രിയിൽ 

ചെന്നൈ: തമിഴ്നാട് നാമക്കലിൽ ഷവർമ കഴിച്ച 14കാരി മരിച്ചു. 43 പേർ ആശുപത്രിയിൽ ചികിത്സയിലായതോടെ ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റ് ജില്ലാ ഭരണകൂടം അടപ്പിച്ചു. ജില്ലയിൽ ഷവർമയ്ക്കും നിരോധനം പ്രഖ്യാപിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടം. പാരമതി വേലൂറിന് സമീപത്തെ റെസ്റ്റോറന്റിൽ നിന്നാണ് ചികിത്സയിലുള്ളവർ ഭക്ഷണം കഴിച്ചത്. ശനിയാഴ്ചയായിരുന്നു 14കാരി ഇവിടെ നിന്ന് ഷവർമ്മ കഴിച്ചത്. പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവർ ചികിത്സ തേടിയവരുടെ പട്ടികയിലുണ്ടെന്ന് കളക്ടർ വിശദമാക്കി. തന്തൂർ വിഭവങ്ങൾക്കും ഷവർമ്മയ്ക്കുമാണ് താൽക്കാലികമായി നിരോധിച്ചിട്ടുള്ളത്. നാമക്കൽ മുൻസിപ്പാലിറ്റി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയായ ടി കലൈഅരസിയാണ് മരിച്ചത്. മാതാപിതാക്കൾക്കും സഹോദരനും…

Read More

ഭക്ഷ്യവിഷബാധയെത്തുടർന്ന് 50 വിദ്യാർത്ഥികൾ ആശുപത്രിയിൽ

ബെംഗളൂരു : ചിത്രദുർഗ ജില്ലയിൽ സർക്കാർ സ്കൂളിലെ 50 വിദ്യാർഥികളെ ഭക്ഷ്യവിഷബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചഭക്ഷണം കഴിച്ച വിദ്യാർഥികൾക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉച്ചഭക്ഷണത്തിന്റെ ഭാഗമായുള്ള മധുരപലഹാരം കഴിച്ചതിന് പിന്നാലെ വിദ്യാർഥികൾ ഛർദിക്കുകയായിരുന്നു. വൈകീട്ടോടെ ചില വിദ്യാർഥികളെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു. നിലവിൽ 22 വിദ്യാർഥികളാണ് ചികിത്സയിലുള്ളത്.  

Read More

ദളിത്‌ സ്ത്രീ പാകം ചെയ്ത ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചു ; വിദ്യാർത്ഥികൾക്കൊപ്പം ഭക്ഷണം കഴിച്ച് എംപി അടക്കമുള്ളവർ

ചെന്നൈ: ദലിത് യുവതി പാചകം ചെയ്ത ഭക്ഷണം കഴിക്കാൻ വിസമ്മതിച്ച സംഭവത്തിൽ വിദ്യാർഥികൾക്കൊപ്പം ഭക്ഷണം കഴിച്ച് കനിമൊഴി എം.പി ഉൾപ്പെടെയുള്ളവർ. തമിഴ്നാട്ടിലെ ഉസിലെപെട്ടിയിലുള്ള പഞ്ചായത്ത് പ്രൈമറി സ്കൂളിലായിരുന്നു സംഭവം. മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ കൊണ്ടുവന്ന സൗജന്യ പ്രഭാതഭക്ഷണ പരിപാടിക്ക് സ്കൂളിൽ പാചക്കാരിയായി നിയോഗിച്ചിരുന്നത് ദലിത് വിഭാഗത്തിൽപ്പെട്ട മുനിയസെൽവി എന്ന സ്ത്രീയെയായിരുന്നു. അരിയും മറ്റ് ഭക്ഷണങ്ങളും ചെലവാകാത്തതിനെ കുറിച്ച് ചോദ്യം ചെയ്തപ്പോഴാണ് താനുണ്ടാക്കുന്ന ഭക്ഷണം വിദ്യാർഥികൾ കഴിക്കാൻ വിസമ്മതിക്കുന്നുവെന്ന് മുനിയസെൽവി പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരോട് പറയുന്നത്. താൻ ദലിത് വിഭാഗത്തിൽപ്പെട്ടയാളായതിനാൽ കുട്ടികളോട് ഭക്ഷണം കഴിക്കരുതെന്ന് മാതാപിതാക്കൾ നിർദേശിച്ചിട്ടുണ്ടെന്നും…

Read More

1–10 ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഇന്നു മുതൽ ആഴ്ചയിൽ 2 ദിവസം മുട്ടയും പഴവും നൽകും; ഉദ്ഘാടനം ഇന്ന് 

ബെംഗളൂരു: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 1–10 ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഇന്നു മുതൽ ആഴ്ചയിൽ 2 ദിവസം മുട്ടയും പഴവും നൽകും. മുട്ട കഴിക്കാത്ത വിദ്യാർഥികൾക്ക് കടലമിഠായി ലഭ്യമാക്കും. ഈ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് മണ്ഡ്യ ഹൊസഹള്ളി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ നിർവഹിക്കും. നേരത്തേ എട്ടാം ക്ലാസ് വരെയാണ് ഉച്ചയൂണിനൊപ്പം ഇതു നൽകിവന്നിരുന്നത്. തുടർന്നാണു മുഖ്യമന്ത്രി സിദ്ധരാമയ്യ ഇടപെട്ട് പദ്ധതി പത്താം ക്ലാസ് വരെയുള്ളവർക്കാക്കിയത്. 60 ലക്ഷം വിദ്യാർഥികൾക്കായുള്ള ഈ പദ്ധതിക്കായി ബജറ്റിൽ 280 കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്.

Read More

ഭക്ഷ്യവിഷബാധയെ തുടർന്ന് 30 വിദ്യാർഥികൾ ആശുപത്രിയിൽ 

ബെംഗളൂരു : വിജയപുരയിൽ റെസിഡൻഷ്യൽ സ്കൂളിലെ 30 വിദ്യാർഥികളെ ഭക്ഷ്യവിഷബാധയെ ത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്കസാഗിയിലെ കസ്തൂർബാഗാന്ധി ഗേൾസ് റെസിഡൻഷ്യൽ സ്‌കൂളിലെ വിദ്യാർഥികൾക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഹോസ്റ്റലിൽനിന്ന് ഭക്ഷണം കഴിച്ചതോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. മുദ്ദെബിഹൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ള വിദ്യാർഥികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞു. ഭക്ഷ്യവിഷബാധയുടെ യഥാർഥ കാരണം ലബോറട്ടറിയിൽനിന്നുള്ള റിപ്പോർട്ട് ലഭിച്ചശേഷമേ അറിയാനാകൂവെന്ന് തഹസിൽദാർ പറഞ്ഞു. അതിനിടെ ഭക്ഷണത്തിൽ പല്ലിയെ കണ്ടതായി ആരോപണമുണ്ട്. തിങ്കളാഴ്ച ഉച്ചയ്ക്ക് വിദ്യാർഥികൾക്ക് സാധാരണ കൊടുക്കുന്ന ഭക്ഷണമാണ് വിളമ്പിയത്. ഭക്ഷണം കഴിച്ച് കുറച്ചു സമയമായപ്പോൾ ചില…

Read More

ഡെലിവറി കസ്റ്റമർ കെയർ ഏജന്റ് എന്ന വ്യാജേന യുവതിയിൽ നിന്നും തട്ടിയത് 20000 രൂപ 

ബെംഗളൂരു:യുവതിയിൽ നിന്നും ഫുഡ് ഡെലിവറി കസ്റ്റമർ കെയർ ഏജൻസി എന്ന വ്യാജേന നടന്ന തട്ടിപ്പിൽ യുവതിക്ക് നഷ്ടമായത് 20000 രൂപ. ബെംഗളൂരു നാഗവാര മേഖലയിൽ താമസിക്കുന്ന 64-കാരിയായ ശിൽപ്പ സർബോണത്ത് ആണ് സംഭവത്തിൽ കബളിപ്പിക്കപ്പെട്ടത്. ഓഗസ്റ്റ് ആറിനാണ് സംഭവം. ഇവർ ഒരു ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമിലൂടെ ഭക്ഷണം ഓർഡർ ചെയ്തു. ഓർഡർ ചെയ്ത് എതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ ഓർഡർ കാൻസൽ ചെയ്തിരുന്നു. എന്നാൽ ഇതിന് പിന്നാലെ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോം ഇവരിൽ നിന്നും ക്യാൻസലേഷൻ ചാർജുകൾ ഈടാക്കിയിരുന്നു. ഇത് കഴിഞ്ഞ് രണ്ട് ദിവസങ്ങൾക്ക് ശേഷം…

Read More
Click Here to Follow Us