ഡേറ്റിങിന് പോയ യുവതി കഴിച്ചത് 15000 രൂപയുടെ ഭക്ഷണം; കാമുകൻ മുങ്ങി 

കാമുകനൊപ്പം ഡേറ്റിങിന് പോയ യുവതി കഴിച്ചത് 15000 രൂപയുടെ ഭക്ഷണം കഴിച്ചതോടെ യുവാവ് റെസ്റ്റോറന്റില്‍ നിന്നും മുങ്ങി.

യുവതി റെസ്റ്റോറന്റില്‍ കയറി അനേകം ഭക്ഷണസാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുകയും അവസാനം 15000 രൂപ ബില്ല് വരികയുമായിരുന്നു.

ഇതോടെ കാമുകന്‍ റെസ്റ്റ്‌റൂമില്‍ പോകുന്നു എന്നും പറഞ്ഞ് അവിടെ നിന്നും മുങ്ങുകയായിരുന്നു.

റെസ്റ്റോറന്റില്‍ യുവതി 48 ഓയിസ്റ്റര്‍ ഓര്‍ഡര്‍ ചെയ്തു. അത് കഴിച്ചു കഴിഞ്ഞ യുവതി ലെമണ്‍ ഡ്രോപ്പ് മാര്‍ട്ടിനിയും ക്രാബ് കേക്കും ഉരുളക്കിഴങ്ങും ഓര്‍ഡര്‍ ചെയ്തു.

  അധ്യാപിക ക്ലാസ് വിട്ടതിനുപിന്നാലെ അഞ്ചുവയസുകാരന് ക്ലാസ് മോണിറ്ററുടെ ക്രൂരമർദനം

അതോടെ കാമുകന്‍ ആകെ അസ്വസ്ഥനാവുകയായിരുന്നു. ടിക്ടോക്ക് യൂസറായ @equanaaa -യാണ് കാമുകനൊപ്പം ഡേറ്റിന് പോയത്.

ഇതോടെ യുവതി എന്താണ് ഇങ്ങനെ ഭക്ഷണം കഴിക്കുന്നത് എന്നായി കാമുകന്റെ ചോദ്യം.

നിങ്ങളെന്നെ പുറത്തുപോകാന്‍ ക്ഷണിച്ചുവെന്നും ഞാനവിടെ എന്റെ ഭക്ഷണം ആസ്വദിക്കുന്നു എന്നുമാണ് കാമുകന്റെ ചോദ്യത്തിന് കാമുകി നല്‍കിയ മറുപടി.

തുടര്‍ന്ന് ബില്ല് വന്നതിന് പിന്നാലെ യുവാവ് താന്‍ റെസ്റ്റ്‌റൂമില്‍ പോവുകയാണ് എന്നും പറഞ്ഞ് മുങ്ങുകയായിരുന്നു. ശേഷം കാമുകനെ കാണാതായതോടെ കാമുകി യുവാവിന് മെസ്സേജ് അയക്കുകയായിരുന്നു.

ഇരുവരും തമ്മില്‍ നടന്ന സംഭാഷണത്തിന്റെ സ്‌ക്രീന്‍ഷോട്ടും യുവതി പങ്കുവെച്ചു.

  വഴിമാറും 'നന്ദിനി'യും ട്രാൻസ്ഫോർമറുകളും; ഇനി കാൽനടയാത്രക്കാർക്ക് വഴിമാറേണ്ടി വരുന്നത് പ്രമുഖ സർക്കാർ സ്ഥാപനങ്ങൾ വരെ

താന്‍ കുറച്ച്‌ ഡ്രിങ്ക്‌സ് കഴിക്കാമെന്നേ പ്രതീക്ഷിച്ചുള്ളൂ. പക്ഷേ, യുവതി അവിടുത്തെ ഭക്ഷണം മൊത്തം ഓര്‍ഡര്‍ ചെയ്തു എന്നായിരുന്നു യുവാവിന്റെ പരാതി.

അയാള്‍ കഴിച്ചത് ഒരു ഡ്രിങ്ക് മാത്രമായിരുന്നു.താന്‍ കഴിച്ച ഡ്രിങ്കിന്റെ പൈസ താന്‍ തരാം എന്നും യുവാവ് പറയുന്നുണ്ട്.

ഇരുവരും തെരഞ്ഞെടുത്തത് അറ്റ്‌ലാന്റയിലെ ഫോണ്ടൈന്റെ ഓയ്സ്റ്റര്‍ ഹൗസാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബസിൽ നിറയെ ബംഗ്ലാദേശികൾ'? മാണ്ഡ്യയിൽ കെ.എസ്.ആർ.ടി.സി ബസ് വളഞ്ഞ് പ്രതിഷേധം
[masterslider id="10"]

Related posts