ടയർ പൊട്ടിത്തെറിച്ചു; കടയുടമയെ രക്ഷിക്കാൻ ഓടിയെത്തിയാൾ ടയർ വീണ് മരിച്ചു 

ചെന്നൈ: തമിഴ്നാട്ടിൽ ടയർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് കടയുടമയെ രക്ഷിക്കാൻ ഓടിയെത്തിയയാൾ ടയർ ദേഹത്ത് വീണ് മരിച്ചു. അമിതമായി കാറ്റടിച്ചതിനെ തുടർന്നാണ് ടയർ പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിയുടെ ആഘാതത്തിൽ വായുവിലേക്ക് ടയർ ഉയർന്നത് ശ്രദ്ധിക്കാതെ, കടയുടമയെ രക്ഷിക്കാൻ ഓടിയെത്തിയയാളുടെ ദേഹത്ത് ടയർ വന്നുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റയാളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സേലത്ത് ടയർ കടയിലാണ് സംഭവം. രാജ്കുമാർ ആണ് മരിച്ചത്. ടയർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് പഞ്ചർ കടയുടമയായ മോഹനസുന്ദരത്തെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രാജ് കുമാർ അപകടത്തിൽപ്പെട്ടത്. പൊട്ടിത്തെറിച്ചതിന് പിന്നാലെ 30 അടി…

Read More

ഒടുവിൽ വിവാഹം!!! പ്രഭാസിന്റെ വിവാഹത്തെക്കുറിച്ചും വധുവിനെകുറിച്ചും കുടുംബം 

നടൻ പ്രഭാസ് വിവാഹിതനാകുന്ന വാര്‍ത്ത കുറേക്കാലമായി പ്രചരിക്കുന്നുണ്ട്. പലപ്പോഴും പ്രഭാസ് അതു സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്ന് എല്ലാം ഒഴിഞ്ഞു മാറുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ ഇപ്പോള്‍ വീണ്ടും പ്രഭാസിന്റെ വിവാഹത്തെ കുറിച്ച്‌ ഒരു റിപ്പോര്‍ട്ട് ചര്‍ച്ചയാകുകയാണ്. താരത്തിന്റെ അമ്മായി ശ്യാമള ദേവിയാണ് ഇപ്പോള്‍ വിവാഹത്തെ കുറിച്ച്‌ ഒരു വിവരം പങ്കുവെച്ചിരിക്കുന്നത്. വിവാഹം എന്തായാലും ഉറപ്പാണ്. മിക്കവാറും അടുത്ത ദസറയ്‍ക്ക് മുമ്പ് വിവാഹം നടക്കും. തിയ്യതി എപ്പോഴായിരിക്കും എന്ന് ഇപ്പോള്‍ തനിക്ക് വ്യക്തമാക്കാനാകില്ല എന്തായാലും വൈകാതെ ഒരു നല്ല വാര്‍ത്ത കേള്‍ക്കാനാകും എന്നുമാണ് ശ്യാമള ദേവി വെളിപ്പെടുത്തിയിരിക്കുന്നത്.…

Read More

ഭാര്യയ്ക്ക് പാചകം അറിയില്ലെന്നുള്ളത് വിവാഹ മോചനത്തിനുള്ള കാരണമല്ല; ഹൈക്കോടതി 

കൊച്ചി: ഭാര്യയ്ക്കു പാചകം അറിയില്ലെന്നത് വിവാഹ മോചനത്തിനുള്ള കാരണമല്ലെന്ന് ഹൈക്കോടതി. യുവാവ് നൽകിയ വിവാഹ മോചന ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രന്റെയും സോഫി തോമസിന്റെയും ഉത്തരവ്. ഭാര്യയ്ക്ക് പാചകം അറിയില്ലെങ്കിൽ തനിക്കു ഭക്ഷണം ഉണ്ടാക്കുന്നില്ലെന്നു ഭർത്താവ് ഹർജിയിൽ പറഞ്ഞു. ഇത് വിവാഹ ബന്ധത്തിലെ ക്രൂരതയായി കാണാനാവില്ലെന്ന് കോടതി വ്യക്തമാക്കി. വിവാഹ മോചനത്തിന് ഇത് കാരണമല്ലെന്ന് ബെഞ്ച് പറഞ്ഞു. 2012ലാണ് ദമ്പതികൾ വിവാഹിതരായത്. ബന്ധുക്കൾക്കു മുന്നിൽ വച്ച് ഭാര്യ മോശമായി പെരുമാറുന്നെന്നും തന്നെ ബഹുമാനിക്കുന്നില്ലെന്നും ഭർത്താവ് ഹർജിയിൽ ആരോപിച്ചു. 2013ൽ ഭർതൃവീട് വിട്ടുപോയ…

Read More

ബെംഗളൂരുവിൽ നിന്നും എത്തിക്കുന്നത് മാരക ലഹരി മരുന്നുകൾ; കോഴിക്കോട് സ്വദേശി പിടിയിൽ 

കൊല്ലം: ബെംഗളൂരുവിൽ നിന്നെത്തിയ ആഡംബര ബസ്സിൽ കൊട്ടിയത്ത് ഇറങ്ങുന്നതിനിടെ ലക്ഷങ്ങൾ വിലവരുന്ന 71 ഗ്രാം എം.ഡി.എം.എയുമായി ബി.ഡി.എസ് വിദ്യാർഥി പോലീസ് പിടിയിലായി. കോഴിക്കോട് പൂനൂർ കിഴക്കോത്ത് പുതുപറമ്പിൽ വീട്ടിൽ പി.പി. നൗഫൽ (28) ആണ് അറസ്റ്റിലായത്. ഇയാൾ കൊല്ലത്തെ ഒരു സ്വകാര്യ മെഡിക്കൽ കോളജിലെ അവസാന വർഷ ബി.ഡി.എസ് വിദ്യാർഥിയാണെന്ന് പോലീസ് പറഞ്ഞു. ഇന്ന് പുലർച്ചെ ആറോടെ കൊട്ടിയം ജങ്ഷനിൽ വച്ചാണ് നൗഫൽ പിടിയിലായത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ബസിൽ നിന്നിറങ്ങിയ ഉടൻ തന്നെ നൗഫലിനെ കസ്റ്റഡിയിലെടുത്തു. ബാഗ് പരിശോധിച്ചപ്പോഴാണ് മാരക ലഹരി വസ്തു…

Read More

ഡേറ്റിങിന് പോയ യുവതി കഴിച്ചത് 15000 രൂപയുടെ ഭക്ഷണം; കാമുകൻ മുങ്ങി 

കാമുകനൊപ്പം ഡേറ്റിങിന് പോയ യുവതി കഴിച്ചത് 15000 രൂപയുടെ ഭക്ഷണം കഴിച്ചതോടെ യുവാവ് റെസ്റ്റോറന്റില്‍ നിന്നും മുങ്ങി. യുവതി റെസ്റ്റോറന്റില്‍ കയറി അനേകം ഭക്ഷണസാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുകയും അവസാനം 15000 രൂപ ബില്ല് വരികയുമായിരുന്നു. ഇതോടെ കാമുകന്‍ റെസ്റ്റ്‌റൂമില്‍ പോകുന്നു എന്നും പറഞ്ഞ് അവിടെ നിന്നും മുങ്ങുകയായിരുന്നു. റെസ്റ്റോറന്റില്‍ യുവതി 48 ഓയിസ്റ്റര്‍ ഓര്‍ഡര്‍ ചെയ്തു. അത് കഴിച്ചു കഴിഞ്ഞ യുവതി ലെമണ്‍ ഡ്രോപ്പ് മാര്‍ട്ടിനിയും ക്രാബ് കേക്കും ഉരുളക്കിഴങ്ങും ഓര്‍ഡര്‍ ചെയ്തു. അതോടെ കാമുകന്‍ ആകെ അസ്വസ്ഥനാവുകയായിരുന്നു. ടിക്ടോക്ക് യൂസറായ @equanaaa -യാണ്…

Read More

യുവാവ് തീവണ്ടിക്ക് മുന്നിൽച്ചാടി ആത്മഹത്യ ചെയ്തത് വായ്പാ ആപ്പുകളുടെ ഭീഷണിയെ തുടർന്ന് 

ബെംഗളൂരു : തീവണ്ടിക്ക് മുന്നിൽച്ചാടി യുവാവ് ജീവനൊടുക്കിയത് വായ്പാ ആപ്പുകളുടെ കെണിയിൽ കുടുങ്ങിയതിനെത്തുടർന്നെന്ന് ബന്ധുക്കൾ. ഹൊസൂർ റോഡ് നാഗനാദപുര സ്വദേശിയായ ഡി. ഗൗതമിന്റെ മരണത്തിലാണ് ബന്ധുക്കളുടെ ആരോപണം. ഏതാനുംദിവസങ്ങൾക്ക് മുമ്പ് വായ്പാ ആപ്പ് ജീവനക്കാരുടേതെന്ന് കരുതുന്ന നമ്പറുകളിൽ നിന്ന് ഗൗതമിന്റെ മോർഫുചെയ്ത ചിത്രങ്ങൾ ഇയാളുടെ സുഹൃത്തുക്കൾക്ക് ലഭിച്ചിരുന്നു. ഇതോടെ കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്നും കൂടുതൽ പേർക്ക് ഇത്തരംചിത്രങ്ങൾ അയയ്ക്കുമെന്ന് ഭയപ്പെട്ടിരുന്നതായും ബന്ധുക്കൾ പറഞ്ഞു. അഞ്ചുലക്ഷത്തോളം രൂപ വിവിധ ആപ്പുകളിൽ നിന്നായി ഗൗതം വായ്പയെടുത്തിരുന്നതായാണ് വിവരം. ഓൺലൈൻ റമ്മി കളിക്കാനാണ് ഈ തുക ഉപയോഗിച്ചിരുന്നത്. റമ്മിയിൽ…

Read More

രാഷ്ട്രപതി ദ്രൗപദി മുർമു 26 ന് ചെന്നൈയിൽ 

Droupadi Murmu

ചെന്നൈ : രാഷ്ട്രപതി ദ്രൗപദി മുർമു രണ്ടുദിവസത്തെ സന്ദർശനത്തിനായി 26-ന് തമിഴ്നാട്ടിലെത്തും. ചെന്നൈയ്ക്കടുത്ത ഉദ്ദന്തിയിലെ മാരിടൈം സർവകലാശാല ബിരുദദാന ചടങ്ങുകളിലും മറ്റു ചില പരിപാടികളിലും അവർ പങ്കെടുക്കും. രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് ചെന്നൈയിൽ പോലീസ് സുരക്ഷ ശക്തമാക്കും.

Read More

ലോകകപ്പ് വാതുവയ്പ്പ്; മൂന്ന് പേർ അറസ്റ്റിൽ 

ബെംഗളൂരു: ക്രിക്കറ്റ് ലോകകപ്പ് മത്സരവുമായി ബന്ധപ്പെട്ട വാതുവെപ്പില്‍ ഏര്‍പ്പെട്ട മൂന്നു പേര്‍ കൂടി മംഗളൂരുവില്‍ അറസ്റ്റിലായി. മൂഡബിദ്രി പോലീസ് സ്റ്റേഷൻ പരിധിയില്‍ മര്‍പാടി ഗ്രാമത്തില്‍ ഒണ്ടിക്കട്ടെ കടല്‍ക്കര പാര്‍ക്കിനോടനുബന്ധിച്ചാണ് വാതുവെപ്പ് കേന്ദ്രം പ്രവര്‍ത്തിച്ചത്. മര്‍പാടിയിലെ യു.സുകേഷ് ആചാര്യ(30),പടുമര്‍നഡു ഗ്രാമത്തിലെ ബി.ഉമേഷ്(40),മൂഡബിദ്രി പുത്തിഗെയിലെ പി.പുറന്തര കുളല്‍(38) എന്നിവരാണ് അറസ്റ്റിലായത്. പാര്‍ക്കില്‍ എത്തുന്നവരെ വാതുവെപ്പിലേക്ക് ആകര്‍ഷിച്ചാണ് സംഘം പ്രവര്‍ത്തിച്ചത്. പുരന്തരയാണ് കേന്ദ്രം തുടങ്ങാൻ പണം മുടക്കിയതെന്ന് സുകേഷ് പോലീസിനോട് പറഞ്ഞു.മുംബൈയില്‍ നിന്നാണ് വെബ്സൈറ്റ് നിയന്ത്രിച്ചത്. പണമിടപാട് ഓണ്‍ലൈനില്‍ ആയതിനാല്‍ നോട്ടുകള്‍ കണ്ടെത്താനായില്ലെന്ന് റെയ്ഡിന് നേതൃത്വം നല്‍കിയ മൂഡബിദ്രി…

Read More

സമയനിഷ്ഠതയുടെ കാര്യത്തിൽ ബെംഗളൂരുവിന് അഭിമാന നേട്ടം; നമ്പർ വൺ കെംപ​ഗൗഡ അന്താരാഷ്ട്ര വിമാനത്താവളം 

ബെംഗളൂരു: രാജ്യത്തെ പ്രധാന വിമാനത്താവളമായ ബെംഗളൂരു കെംപ​ഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിനു അഭിമാന നേട്ടം. ലോകത്ത് ഏറ്റവും കൃത്യമായി സമയനിഷ്ഠ പാലിക്കുന്ന വിമാനത്താവളമായാണ് ബം​ഗളൂരു വിമാനത്താവളം തിരഞ്ഞെടുക്കപ്പെട്ടത്. വിമാന സർവീസുകളെ വിലയിരുത്തുന്ന ഏജൻസിയായ സിറിയം നടത്തുന്ന പഠനത്തിലാണ് കണ്ടെത്തൽ. രാജീവ് ​ഗാന്ധി എയർപോർട്ട് ​ഹൈദരാബാദും പട്ടികയിൽ മുൻപന്തിയിലുണ്ട്. വിമാനങ്ങൾ പുറപ്പെടുന്ന സമയത്തിന്റെ കൃത്യതയുടെ കാര്യത്തിൽ മികച്ച റെക്കോർഡാണ് വിമാന താവളത്തിനുള്ളതെന്നു പഠനം പറയുന്നു. സെപ്റ്റംബറിൽ 88.51 ശതമാനവും ഓ​ഗസ്റ്റിൽ 89.66 ശതമാനവും ജൂലൈയിൽ 87.51 ശതമാനവുമായിരുന്നു സമയ കൃത്യത. ആ​ഗോള തലത്തിൽ തന്നെ ഏറ്റവും മികച്ചതാണ്…

Read More

ദസറ ഗോൾഡ് കാർഡുകളും ടിക്കറ്റുകളും ഇന്ന് മുതൽ ഓൺലൈനായി ലഭിക്കും

ബെംഗളൂരു: കൊട്ടാരവളപ്പിലെ ദസറ ജാംബൂ സവാരി ഘോഷയാത്രയും ബന്നിമണ്ടപ്പിലെ ടോർച്ച് ലൈറ്റ് പരേഡും കാണുന്നതിനുള്ള ദസറ ഗോൾഡ് കാർഡുകളും ടിക്കറ്റുകളും ഇന്ന് രാവിലെ 10ന് പ്രകാശനം ചെയ്തു. mysoredasara.gov.in വഴി ഓൺലൈനായി അവ വാങ്ങാം. ഘോഷയാത്രയും ടോർച്ച് ലൈറ്റ് പരേഡും വീക്ഷിക്കാൻ 6,000 രൂപ വിലയുള്ള ഗോൾഡ് കാർഡ് ലഭിക്കും. കൊട്ടാരത്തിലെ ഘോഷയാത്ര വീക്ഷിക്കാൻ 3000 രൂപയും 2000 രൂപ വീതവും ടോർച്ച് ലൈറ്റ് പരേഡ് കാണുന്നതിന് 500 രൂപ വിലയുള്ള ടിക്കറ്റുകളും ഓൺലൈനിൽ ലഭിക്കും. ഗോൾഡ് കാർഡുകളും ടിക്കറ്റുകളും ഓൺലൈനായി വാങ്ങിക്കഴിഞ്ഞാൽ, അതിന്റെ…

Read More
Click Here to Follow Us