സമയനിഷ്ഠതയുടെ കാര്യത്തിൽ ബെംഗളൂരുവിന് അഭിമാന നേട്ടം; നമ്പർ വൺ കെംപ​ഗൗഡ അന്താരാഷ്ട്ര വിമാനത്താവളം 

ബെംഗളൂരു: രാജ്യത്തെ പ്രധാന വിമാനത്താവളമായ ബെംഗളൂരു കെംപ​ഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിനു അഭിമാന നേട്ടം.

ലോകത്ത് ഏറ്റവും കൃത്യമായി സമയനിഷ്ഠ പാലിക്കുന്ന വിമാനത്താവളമായാണ് ബം​ഗളൂരു വിമാനത്താവളം തിരഞ്ഞെടുക്കപ്പെട്ടത്.

വിമാന സർവീസുകളെ വിലയിരുത്തുന്ന ഏജൻസിയായ സിറിയം നടത്തുന്ന പഠനത്തിലാണ് കണ്ടെത്തൽ.

രാജീവ് ​ഗാന്ധി എയർപോർട്ട് ​ഹൈദരാബാദും പട്ടികയിൽ മുൻപന്തിയിലുണ്ട്.

വിമാനങ്ങൾ പുറപ്പെടുന്ന സമയത്തിന്റെ കൃത്യതയുടെ കാര്യത്തിൽ മികച്ച റെക്കോർഡാണ് വിമാന താവളത്തിനുള്ളതെന്നു പഠനം പറയുന്നു.

  അതീവ സുരക്ഷിതമായ ഫ്ലാറ്റിൽ ഡോക്ടർ ചോരയിൽ കുളിച്ചു മരിച്ച നിലയിൽ; എട്ടുവയസ്സുകാരനായ മകൻ ഐസി യുവിൽ, ഭാര്യ കസ്റ്റഡിയിൽ

സെപ്റ്റംബറിൽ 88.51 ശതമാനവും ഓ​ഗസ്റ്റിൽ 89.66 ശതമാനവും ജൂലൈയിൽ 87.51 ശതമാനവുമായിരുന്നു സമയ കൃത്യത.

ആ​ഗോള തലത്തിൽ തന്നെ ഏറ്റവും മികച്ചതാണ് ഇതെന്നാണ് വിലയിരുത്തൽ.

ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ വിമാനത്തവളമാണ് കെംപ​ഗൗഡ വിമാനത്താവളം. 35 എയർലൈൻ കമ്പനികളുടെ 88 സ്ഥലങ്ങളിലേക്കുള്ള സർവീസുകളാണ് വിമാനത്താവളത്തിൽ.

2022-23 കാലത്ത് മൂന്ന് കോടിക്ക് മുകളിലാണ് ഈ വിമാനത്താവളം വഴി യാത്ര ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നായ്ക്കളെ മാറ്റാൻ കോർപ്പറേഷൻ റെഡി, പക്ഷേ നോക്കാൻ ആളില്ല! ഡോഗ് ഷെൽട്ടർ പദ്ധതി നേരിടുന്ന വലിയ വെല്ലുവിളി പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അതിസുരക്ഷാ ജയിലിൽ ജീവപര്യന്തം തടവുകാരൻ പ്രജ്വൽ രേവണ്ണയുടെ പക്കൽനിന്ന് ഫോൺ പിടിച്ചെടുത്തു
[masterslider id="10"]

Related posts