ബന്ദിന് സുരക്ഷ ഒരുക്കാൻ വന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിയ ഭക്ഷണത്തിൽ ചത്ത എലി 

ബെംഗളൂരു: കർഷക സംഘടനകളും അനുകൂലികളും ചേർന്ന് സംഘടിപ്പിച്ച നഗരത്തിലെ ബന്ദിന് സുരക്ഷയൊരുക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിയ ഭക്ഷണത്തിൽ ചത്ത എലിയെ കണ്ടെത്തി.

ഭക്ഷണം നൽകിയ ഹോട്ടലിനെതിരെ ക്രിമിനൽ കേസ്.

പോലീസിന് നൽകിയ ഭക്ഷണത്തിൽ ചത്ത എലിയുടെ ഫോട്ടോ വൈറലായതോടെ ബെംഗളൂരു ട്രാഫിക് ഡിവിഷൻ ജോയിന്റ് പോലീസ് കമ്മീഷണർ അനുചേത് ഹോട്ടലിനെതിരെയും ഭക്ഷണം നൽകിയ ജീവനക്കാർക്കെതിരെയും നടപടി സ്വീകരിച്ചു.

  ബെംഗളൂരു ട്രിപ്പിൾ മർഡർ: അമ്മയുടെ കൊലപാതക ഗൂഢാലോചന; മറ്റുളളവർ അപ്രതീക്ഷിതമായി വന്ന് പെട്ടതത്; എല്ലാവരെയും വെട്ടി മലർത്തിയത് ഭയത്താൽ എന്ന് വെളിപ്പെടുത്തൽ

ഗുണനിലവാരമില്ലാത്ത ഭക്ഷണം നൽകിയവർക്ക് നടപടി എടുക്കുകയും ബന്ധപ്പെട്ട ഹോട്ടലിനെതിരെ ഉടൻ ക്രിമിനൽ കേസെടുക്കാൻ നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.

കൂടാതെ, ഭക്ഷണ വിതരണത്തിന്റെ ചുമതലയുള്ള യശ്വന്ത്പൂർ ട്രാഫിക് ഇൻസ്‌പെക്ടർക്കും നോട്ടീസ് നൽകിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആനവണ്ടിയോട് കളിച്ച് കീശ ചോർന്നു; സ്റ്റോപ്പില്ലാത്ത സ്ഥലത്ത് വണ്ടി നിർത്താൻ ചില്ല് പൊട്ടിച്ച യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts