‘ഇത് താന്‍ടാ മലയാളി’ ; ഇത് താന്‍ ദൈവത്തിന്‍റെ സ്വന്തം നാട്!

പ്രളയത്തിന്‍റെ കുത്തൊഴുക്കില്‍ എല്ലാം നഷ്ടപ്പെട്ടിട്ടും ജീവിതം ആഘോഷിക്കുകയാണ് മലയാളികള്‍. നിനച്ചിരിക്കാതെ വന്ന മഹാ വിപത്ത് കേരള കര ഒന്നാകെ നേരിട്ടത് എല്ലാരും കണ്ടതാണ്. അതിനെ പ്രശംസിച്ച് രാജ്യത്തിന് അകത്ത് നിന്നും പുറത്ത് നിന്നും നിരവധി പേരാണെത്തിയത്.

പ്രാണനും കൊണ്ട് പ്രിയപ്പെട്ടവരെയും കൈയില്‍ പിടിച്ച് ക്യാമ്പുകളിലേക്ക് ഓടുന്നതിനിടയില്‍ മറു കൈ അവര്‍ നീട്ടിയത് ജീവന് വേണ്ടി പിടയുന്നവര്‍ക്ക് നേരെയായിരുന്നു.

എന്നാല്‍, ഭക്ഷണമോ‌ വെള്ളമോ ഇല്ലാതെ നരക തുല്യ വേദന അനുഭവിക്കുന്ന സാധാരണ ദുരിതാശ്വാസ ക്യാമ്പുകള്‍ അല്ല കേരളത്തിലേത്.

ദുരിതത്തില്‍ നിന്നും രക്ഷപെടാനായി ലഭിച്ച താത്കാലിക ക്യാമ്പുകളില്‍ ആടിയും പാടിയും ആഘോഷിക്കുകയാണ് എല്ലാം നഷ്ടപ്പെട്ട ഇവര്‍‍. അനുഭവിക്കുന്ന എല്ലാ ദുരിതങ്ങളും ആ പ്രളയത്തില്‍ ഒഴുക്കി വിട്ടിരിക്കുകയാണ് അവര്‍.

  ശരിക്കും ഞെട്ടിക്കുന്നു'; ബെംഗളൂരുവിലെ സെക്യൂരിറ്റി ജീവനക്കാരനിൽ നിന്ന് സ്റ്റാർട്ടപ്പ് ഐഡിയ, ഹാർവാർഡ് ബിരുദധാരിയെ അമ്പരപ്പിച്ച സംഭവം

എന്ത് നഷ്ടപ്പെട്ടെന്നോ, നാളെ എന്തെന്നോ ചിന്തിക്കാതെ ഇപ്പോഴത്തെ സമയം നല്ലരീതിയില്‍ ചിലവാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അതിനു ഏറ്റവും നല്ല ഉദാഹരണമാണ്‌ ആല്‍ബി ചേട്ടന്‍റെയും ആസിയ ബീബിയുടെയും ഡാന്‍സ്.

വീഡിയോ കാണാം:

https://youtu.be/p6iaP2gTpJ8

വീടും സ്ഥലവും കൃഷിയും വ്യവസായവും സര്‍വ സമ്പാദ്യവും പ്രളയത്തില്‍ ഒലിച്ചുപോയപ്പോള്‍ ഒരു നിമിഷം നിസഹായരായ അവരൊന്ന് പകച്ച് പോയിട്ടുണ്ടാകും. എന്നാല്‍, അടുത്ത നിമിഷം വീണ്ടെടുത്ത വീര്യം അവരെ മുന്നോട്ട് നയിച്ചു.

  മൈസൂരു സിൽക്കിനായി പുലർച്ചെ 4 മണിക്ക് ക്യൂവിൽ നിന്ന് യുവതി; 6 മണിക്കൂർ കാത്തിരിപ്പ്; സാരി ക്രേസ് വൈറലാകുന്നു; വീഡിയോ കാണാം

വര്‍ഷങ്ങളായി മനസ്സില്‍ കൊണ്ടു നടന്ന സൈക്കിള്‍ എന്ന സ്വപ്നം ഉപേക്ഷിച്ച തമിഴ്നാട്‌ സ്വദേശി അനുപ്രിയ മുതല്‍ 700 കോടി നല്‍കിയ യുഎഇ സര്‍ക്കാര്‍ വരെ മലയാളികളുടെ ആ ആത്മധൈര്യത്തിന് കൂടുതല്‍ കരുത്ത് പകര്‍ന്നു.

മാറി ഉടുക്കാന്‍ ഒരു വസ്ത്രം പോലും ഇല്ലാത്ത അവസ്ഥയിലും ഇത്രയും ആത്മധൈര്യത്തോടെ എല്ലാം നേരിടാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിയുന്നു എന്നാണ് ഒരു ചെന്നൈക്കാരന്‍ ചോദിച്ചത്. അവരോടെല്ലാം ഒരു മറുപടിയെ ഉള്ളൂ ‘ഇത് താന്‍ടാ മലയാളി’.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ സുഹൃത്തിനെ കാണാൻ 12 കിലോമീറ്റർ ഓട്ടം; ഒടുവിൽ നിരാശയായി മടക്കം; സോഷ്യൽ മീഡിയയിൽ വൈറലായി യുവതിയുടെ വീഡിയോ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us