ഈ മാസം 31 വരെ കണ്ണൂർ\കാർവാർ‌ ട്രെയിൻ പാലക്കാട്, ഷൊർണൂർ, കോഴിക്കോട് വഴി സർവീസ് നടത്തും.

ബെംഗളൂരു ∙ കർണാടകയിലെ മഴക്കെടുതിയിൽ റെയിൽവേ ഗതാഗതം താറുമാറായതിനാൽ ഹാസൻ വഴിയുള്ള ബെംഗളൂരു–കണ്ണൂർ\കാർവാർ‌ ട്രെയിൻ (16511) ഈ മാസം 31 വരെ പാലക്കാട്, ഷൊർണൂർ, കോഴിക്കോട് വഴി സർവീസ് നടത്തും.

ആഴ്ചയിൽ മൂന്നുദിവസം മൈസൂരു വഴിയും നാലു ദിവസം ശ്രാവണബെലഗോള വഴിയും സർവീസ് നടത്തുന്ന ട്രെയിൻ മംഗളൂരുവിൽവച്ചു രണ്ടായി പിരിഞ്ഞശേഷമാണ് കണ്ണൂരിലേക്കും കാർവാറിലേക്കും യാത്ര തുടർന്നിരുന്നത്. ഈ ട്രെയിൻ ഒരാഴ്ച കേരളത്തിലൂടെ സർവീസ് നടത്തുന്നത് ഓണക്കാലത്തു നാട്ടിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർക്കും ഗുണകരമാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മജസ്റ്റിക്കിലേക്ക് മെട്രോയില്ല! എം.ജി റോഡിൽ യാത്രക്കാരെ ഇറക്കിവിട്ടു; നഗരഹൃദയത്തിൽ ലക്ഷക്കണക്കിന് യാത്രക്കാർ വഴിയിൽ!
  ആദ്യം വെറുത്തു, ഇപ്പോൾ ജീവൻ; കുടിയേറ്റക്കാരുടെ ഏകാന്തതയിൽ നിന്നും ബെം​ഗളൂരു വൈബിലേക്ക്; ബെംഗളൂരു നഗരത്തെക്കുറിച്ചുള്ള യുവതിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ വൈറലാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts