കേരളത്തിന് കൈത്താങ്ങായി 1.75 കോടി നല്‍കി ഫെയ്‌സ്ബുക്ക്

ന്യൂഡല്‍ഹി: പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് കൈത്താങ്ങായി ഫെയ്‌സ്ബുക്കും മുന്നോട്ടുവന്നിരിക്കുകയാണ്. 250,000 ഡോളര്‍ അതായത് ഏകദേശം 1.75 കോടി രൂപയാണ് കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഫെയ്‌സ്ബുക്ക് നല്‍കുന്നത്. വെള്ളപ്പൊക്കവും മണ്ണിടിച്ചിലിലും മൂന്നുറിലധികം ആളുകളാണ് കേരളത്തില്‍ മരിച്ചതെന്നും ഫെയ്‌സ്ബുക്ക് അറിയിച്ചു.

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നോണ്‍ പ്രോഫിറ്റ് ഗൂഞ്ച് എന്ന സംഘടന വഴിയായിരിക്കും ഫെയ്‌സ്ബുക്ക് ഈ തുക കൈമാറുക. കഴിഞ്ഞ കുറച്ച് നാളുകളായി ആളുകളെ കണ്ടെത്തുന്നതിനും ഫണ്ട് രൂപീകരണം എന്നിങ്ങനെയുള്ള പലകാര്യങ്ങളിലും ഫേയ്‌സ്ബുക്കും ഒപ്പമുണ്ടായിരുന്നു.

  കോഴിയും ആട്ടിറച്ചി മാലിന്യവും നീക്കാൻ പുതിയ ഫീസ്:

ഫേയ്‌സ്ബുക്ക് ലൈവ് വീഡിയോ വഴി രക്ഷാപ്രവര്‍ത്തനവും ഗതാഗത മെഡിക്കല്‍ സൗകര്യങ്ങളെത്തിക്കാനും സാധിച്ചിരുന്നു. ആഗസ്റ്റ് ഒമ്പതിന് ഫെയ്‌സ്ബുക്ക് കമ്മ്യൂണിറ്റി സേഫ്റ്റി ചെക്ക് എന്ന ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്തിരുന്നു. ഇതുവഴി ആളുകള്‍ സുരക്ഷിതരാണെന്ന് മറ്റുളളവരെ അറിയിക്കുന്നതിനും കഴിഞ്ഞിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നിങ്ങൾ വാങ്ങുന്ന പൊട്ടേറ്റോ ചിപ്സ് സുരക്ഷിതമാണോ ? ഉപയോ​ഗിക്കുന്നത് ചീഞ്ഞ ഉരുളക്കിഴങ്ങും മലിനജലവും എന്ന് കണ്ടെത്തൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡൽഹിയിലെ പോലീസ് നടപടിയിൽ ബെംഗളൂരുവിൽ പ്രക്ഷോഭം; ബി.ജെ.പി എം.എൽ.എയ്ക്ക് നേരെ മുട്ടയേറ്, അഞ്ചുപേർ അറസ്റ്റിൽ
[masterslider id="10"]

Related posts