ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്കുള്ള യാത്രക്കിടെ ഇന്‍ഡിഗോ വിമാനത്തില്‍ നിന്ന് ലഭിച്ച സാന്‍വിച്ചില്‍ നിന്ന് സ്‌ക്രൂ ലഭിച്ചെന്ന് യാത്രക്കാരന്റെ പരാതി.
യാത്രമധ്യേ യാത്രക്കാരന് കഴിക്കാനായി നല്‍കിയ സാന്‍വിച്ചില്‍ നിന്നാണ് സ്‌ക്രൂ ലഭിച്ചത്.
വിമാനത്തില്‍ വെച്ച് ഭക്ഷണം കഴിച്ചില്ലെന്നും ചെന്നൈയിലിറങ്ങിയ ശേഷമാണ് പാക്കറ്റ് തുറന്നതെന്നും ഭക്ഷണത്തില്‍ സ്‌ക്രൂ കണ്ടെത്തിയതില്‍ ഞെട്ടലുണ്ടാക്കിയെന്നും യാത്രക്കാരന്‍ പ്രതികരിച്ചു.
സംഭവത്തില്‍ യാത്രക്കാരന്‍ എയര്‍ലൈന്‍ അധികൃതരെ ബന്ധപ്പെട്ടപ്പോള്‍ വിമാനത്തില്‍ നിന്ന് ഇറങ്ങിയ ശേഷമാണ് ഭക്ഷണം കഴിച്ചത് എന്നതിനാല്‍ പരാതി യോഗ്യമല്ലെന്നും അധികൃതര്‍ അറിയിച്ചു.
വിഷയത്തില്‍ ക്ഷമ പറയണമെന്ന് എയര്‍ലൈന്‍ അധികൃതരോട് പരാതിപ്പെട്ടെങ്കിലും വിമാനത്തില്‍ നിന്ന് ഇറങ്ങിയതിന് ശേഷമാണ് ഭക്ഷണം കഴിച്ചതെന്ന കാരണത്താല്‍ അവര്‍ പരാതി തള്ളി.
ഇന്‍ഡിഗോ ലോഗോ ഉള്ള ഒരു ഭക്ഷണ പൊതിക്കുള്ളില്‍ പാതി കഴിച്ച സാന്‍വിച്ചിന്റെ ചിത്രം പങ്കിട്ടുകൊണ്ട് യാത്രക്കാരന്‍ സാമൂഹ്യമാധ്യമമായ റെഡ്ഡിറ്റില്‍ ചോദിച്ചു.
നിരവധി റെഡ്ഡിറ്റ് ഉപയോക്താക്കള്‍ എയര്‍ലൈനിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു.
ചിലര്‍ സംഭവത്തെക്കുറിച്ച് എഫ്‌എസ്‌എസ്‌എഐയില്‍ പരാതിപ്പെടാന്‍ ആവശ്യപ്പെട്ടു.
വിഷയത്തില്‍ എയര്‍ലൈന്റെ ഭാഗത്ത് നിന്ന് പ്രതികരണമില്ലെങ്കില്‍ നിങ്ങള്‍ക്ക് ഉപഭോക്തൃ കോടതിയില്‍ ഒരു പരാതി ഉന്നയിക്കാം ഇത് സാധാരണ കോടതികളെപ്പോലെ ബുദ്ധിമുട്ടുള്ള ഒരു പ്രക്രിയയല്ലെന്ന് ചിലർ കമന്റ് ചെയ്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.