ഗാരേജിൽ തീപിടുത്തം; ആർക്കും പരിക്കില്ല.

ബെംഗളൂരു: സുദ്ദഗുണ്ടെപാളയയിലെ ഗാരേജിൽ തീപിടിത്തം. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. തീപിടിത്തത്തെ തുടർന്ന് ഗാരേജിന് മുകളിലുള്ള വീടുകളിൽ താമസിച്ചിരുന്ന 11 പേരെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി. കെട്ടിടത്തിലെ ഒന്നും രണ്ടും നിലകളിൽ വീടുകളുണ്ട് അതേസമയം താഴത്തെ നില ഗാരേജ് ഉൾപ്പെടെയുള്ള കടകൾക്ക് വാടകയ്ക്ക് നൽകിയ ഭാഗത്താണ് തീപിടിച്ചത്. തീപിടിത്തമുണ്ടായ ഉടൻ വീടുകളിൽ താമസിച്ചിരുന്നവരിൽ ചിലർ ഇറങ്ങിയോടിയങ്കിലും മുതിർന്ന പൗരൻ ഉൾപ്പെടെ 11 പേർ മുകളിലത്തെ നിലയിൽ പെട്ടുപോയതായി പോലീസ് പറഞ്ഞു. വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീയണച്ചു.

Read More

ബസുകളുടെ തീപ്പിടിത്തം: ബി.എം.ടി.സി. മിഡി ബസ് സർവീസ് നിർത്തി

ബെംഗളൂരു: അടുത്തിടെ ബി.എം.ടി.സി.യുടെ രണ്ട് മിഡി ബസുകൾക്ക് തീപിടിച്ച സാഹചര്യത്തിൽ ഇതേ ശ്രേണിയിൽപ്പെട്ട നീളംകുറഞ്ഞ മിഡി ബസുകളുടെ കൂടുതൽ പരിശോധനകൾക്കായി സർവീസ് നിർത്തിവെച്ചു. നിലവിൽ 186 ബസുകളുടെ സർവീസാണ് താത്കാലികമായി നിർത്തിവെച്ചട്ടുള്ളത്. 9.2 മീറ്റർ നീളവും, 30 പേർക്ക് ഇരിക്കാൻ കഴിവുള്ളതുമായ ബസുകളാണിത്. സാധാരണയായി 12 മീറ്ററുള്ള ബസുകളാണ് സർവീസിനായി ഉപയോഗിക്കാറുള്ളത്. അശോക് ലെയ്‌ലാൻഡ് കമ്പനിയിലെ സാങ്കേതികവിദഗ്ധരും ബി.എം.ടി.സി.യുടെ മെക്കാനിക്കൽ വിഭാഗവും ചേർന്ന് എല്ലാ ബസുകളും പരിശോധിച്ചുവരുകയാണ്. സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയശേഷമേ ഇനി ഈ ബസുകൾ നിരത്തിലിറക്കൂ. അശോക് ലെയ്‌ലാൻഡ് കമ്പനിയാണ് 2014-ൽ മിഡി വിഭാഗത്തിലുള്ള…

Read More

രണ്ട് ബസ്സുകളുടെ തീപിടുത്തം; ബിഎംടിസി ആഭ്യന്തര അന്വേഷണം ഏറ്റെടുത്തു.

ബെംഗളൂരു: അടുത്തിടെയുണ്ടായ രണ്ട് ബസുകൾക്ക് തീപിടിച്ച സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) ഇത്തരം പ്രശ്‌നങ്ങളെക്കുറിച്ച് ആഭ്യന്തര അന്വേഷണം നടത്തുകയും ബസ് നിർമ്മാതാക്കളായ അശോക് ലെയ്‌ലാൻഡിനോട് ഇക്കാര്യം പരിശോധിക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. വെറും 10 ദിവസത്തിന്റെ വിത്യാസത്തിൽ നഗരത്തിന്റെ രണ്ട് വ്യത്യസ്ത ഭാഗങ്ങളിലായി ബിഎംടിസി ബസുകൾക്ക് തീപിടിച്ച രണ്ട് സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ജനുവരി 21ന് ചാമരാജ്പേട്ടയിലാണ് ആദ്യ തീപിടുത്തം റിപ്പോർട്ട് ചെയ്തത്, രണ്ടാമത്തെ തീപിടുത്തം ഫെബ്രുവരി ഒന്നിന് ജയനഗറിൽ വെച്ചുമാണ് റിപ്പോർട്ട് ചെയ്തത്. രണ്ടിടത്തും ഭാഗ്യവശാൽ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.…

Read More

മൊബൈൽ വർക്ക്ഷോപ്പിലെ വാഹനങ്ങൾ കത്തിനശിച്ച നിലയിൽ.

ബെംഗളൂരു : മൊബൈൽ വർക്ക് ഷോപ്പിൽ അറ്റകുറ്റപ്പണികൾക്കായി നിർത്തിയിട്ടിരുന്ന മൂന്ന് കാറുകളും ബസ്സും ട്രാൻസ്ഫോമാറും കത്തിനശിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർ ആൻഡ് എമർജൻസി സർവീസ് വിഭാഗം ഉദ്യോഗസ്ഥർ തീയണക്കുകയായിരുന്നു. ശിവമെഗ്ഗയിലാണ് സംഭവം തീപിടുത്തത്തിൽ ആളപായമില്ല.പ്രാഥമിക പരിശോധനയിൽ ജീവനക്കാരിൽ ആരോ അലക്ഷ്യമായി വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയിൽ നിന്ന് തീ പടർന്നതാണെന്നാണ് പോലീസ് നിഗമനം കഴിഞ്ഞദിവസം രാത്രിയാണ് അപകടം നടന്നത്. തീപിടുത്തത്തിൽ വാഹനങ്ങൾ പൂർണമായും കത്തിനശിച്ചു. വിനോബ്‌നഗർ പോലീസ് കേസെടുത്തട്ടുണ്ട്.

Read More

കുവൈറ്റ് റിഫൈനറിയിൽ തീപിടുത്തം; രണ്ട് പേർ മരിച്ചു അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു.

KUWAIT OIL REFINERY FIRE

കുവൈറ്റ്: പ്രധാന എണ്ണ ശുദ്ധീകരണശാലയിൽ അറ്റകുറ്റപ്പണികൾക്കിടെയുണ്ടായ തീപിടിത്തത്തിൽ രണ്ട് തൊഴിലാളികൾ മരിക്കുകയും അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി കുവൈറ്റ് നാഷണൽ പെട്രോളിയം കമ്പനി അറിയിച്ചു. കുവൈറ്റിന്റെ ആഭ്യന്തര വിപണിയിൽ പ്രധാനമായും പെട്രോളും ഡീസലും വിതരണം ചെയ്യുന്നതിനായി പ്രതിദിനം 25,000 ബാരൽ എണ്ണ കൈകാര്യം ചെയ്യുന്നതിനാണ് റിഫൈനറി നിർമ്മിച്ചിരിക്കുന്നത്. മൂന്ന് മാസത്തിനിടെ മിന അൽ അഹമ്മദി എണ്ണ ശുദ്ധീകരണ ശാലയിൽ പൊട്ടിപ്പുറപ്പെടുന്ന രണ്ടാമത്തെ തീപിടിത്തമാണിത്. ഒക്ടോബറിൽ ഈ സ്ഥാപനത്തിൽ തീപിടിത്തമുണ്ടായതായി സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനി റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് ചില തൊഴിലാളികൾ പുക ശ്വസിക്കുകയും…

Read More

സ്കൂൾ ബസിനു തീപിടിച്ചു.

മൈസൂരു: പെരിയപട്ടണയിൽ ഡിടിഎൻഎം ഇംഗ്ലീഷ് സ്‌കൂളിന്റെ നിർത്തിയിട്ടിരുന്ന ബസിനു തീപിടിച്ചു. ബസ് ഡ്രൈവർ ഉച്ചയോടെ വിദ്യാർത്ഥികളെ അവരുടെ വീടുകളിൽ ഇറക്കിയ ശേഷം, വാഹനം പാർക്ക് ചെയ്യാനായി സ്കൂളിലേക്ക് തിരികെ പോയി. സ്കൂൾ പരിസരത്ത് നിർത്തിയിട്ട് മിനിറ്റുകൾക്കകം ബസിന് തീപിടിക്കുകയായിരുന്നു. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീയണച്ചു. അപകടത്തിൽ ബസ് പൂർണമായി കത്തിനശിച്ചു കൂടാതെ തീ പടർന്നതിനെ തുടർന്ന് മറ്റ് മൂന്ന് ബസുകൾക്കും ഭാഗിക കേടുപാടുകൾ സംഭവിച്ചട്ടുണ്ട്. വിദ്യാർത്ഥികളെ വീടുകളിൽ എത്തിച്ച ശേഷമാണ് തീ പടർന്നത് എന്നതുകൊണ്ട് തന്നെ വൻ അപകടമാണ് ഒഴിവായത്. സംഭവത്തിൽ പെരിയപട്ടണ പോലീസ്…

Read More

രാസവസ്തുവുമായി പോയ ടാങ്കർ അപകടത്തിൽപെട്ട് തീപിടുത്തം

ബെം​ഗളുരു; രാസവസ്തുവുമായി പോയ ടാങ്കർ മറിഞ്ഞ് തീപിടുത്തം, ഉത്തരകന്നഡ ജില്ലയിലെ അർബാലിയിലാണ് തീപിടുത്തം ഉണ്ടായത്. ടാങ്കർ മറിഞ്ഞ് അപകടം ഉണ്ടായതിനെ തുടർന്ന് വാഹന​ ​ഗതാ​ഗതം ഉൾപ്പെടെ തടസ്സപ്പെട്ടു. യെയ്യാപുരിനും അം​ഗോളയ്ക്കും ഇടയിലായിട്ടാണ് അപകടം നടന്നത്. ടാങ്കർ മറിഞ്ഞ് തീപിടുത്തം ഉണ്ടാവുകയും അവ പടർന്നു പിടിച്ച് സമീപത്തെ റോഡരികിൽ നിന്ന കുറ്റിച്ചെടികൾക്കും തീപിടിക്കുകയായിരുന്നു. ഒഎപിഎല്ലിൽ നിന്ന് ബെൻസൈനും നിറച്ച് ​ഗുജറാത്തിലെ പെയിന്റ് കമ്പനിയിലേക്ക് പോയ ടാങ്കറാണ് അപകടത്തിൽ പെട്ടത്. എംആർപിഎല്ലിന്റെ ഉപകമ്പനിയാണ് ഒപിഎൽ. എംആർപിഎൽ അധികൃതരുമായി ബന്ധപ്പെട്ടു രാസവസ്തു നിർവീര്യമാക്കുന്നതിനുള്ള നടപടികൾ ചെയ്തു. ബാക്കി വന്ന…

Read More

ഫ്ലാറ്റുകളുടെ ബാൽക്കണി ​ഗ്രില്ലിട്ട് അടക്കരുത്; സുരക്ഷയെക്കാളേറെ ദോഷം ചെയ്യും; മുന്നറിയിപ്പുമായി ബിബിഎംപി

ബെംഗളുരു; കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ ഫ്ലാറ്റുകളുടെ ബാൽക്കണി ഇരുമ്പ് ഉപയോഗിച്ചോ മറ്റ് ​​ഗ്രില്ലിട്ടോ പൂട്ടിവക്കരുതെന്ന്  മുന്നറിയിപ്പ് നൽകി ബിബിഎംപി രംഗത്ത്. ദേവരചിക്കനള്ളി എസ്ബിഐ കോളനിയിലെ രണ്ട് പേരുടെ മരണത്തിനിടയാക്കിയ തീ പിടിത്തത്തെ തുടർന്നാണ് ബിബിഎംപി മുന്നറിയിപ്പ് നൽകിയത്. അപകടത്തിൽ മരണപ്പെട്ട അമ്മയും മകളും സഹായത്തിനായി ബാൽക്കണിയിൽ എത്തിയെങ്കിലും ഗ്രില്ലിട്ട് അടച്ചു പൂട്ടിയിരുന്നതിനാൽ സഹായത്തിന് ആർക്കും എത്താൻ കഴിഞ്ഞില്ല ബാൽക്കണി അടച്ചുള്ള നിർമ്മാണങ്ങൾ നിയമവിരുദ്ധമാണ് ,തീപിടുത്തം പോലുള്ള അടിയന്തിര ഘട്ടത്തിൽ രക്ഷപ്പെടാനുള്ള മാർഗമാണ് ബാൽക്കണി പോലുള്ളവ. ഭൂരിഭാഗം ഫ്ലാറ്റുകൾക്കുമെല്ലാം പ്രവേശനത്തിനായി ഒരൊറ്റ വാതിൽ മാത്രമാണുള്ളത്.…

Read More

മദ്യപിക്കാൻ പണം നൽകിയില്ല; മകൻ അമ്മയെ തീകൊളുത്തി

ബെം​ഗളുരു: മ​ദ്യപിക്കാൻ പണം നൽകാത്തതിൽ രോഷാകുലനായ മകൻ അമ്മയെ പെട്രോളൊഴിച്ച് തീകൊളുത്തി. 30% പൊള്ളലേറ്റ അശ്വഥ് ന​ഗർ സ്വദേശി ഭാരതി(54) ചികിത്സയിലാണ് . മകൻ ഉത്തം(24) കുമാറിനായി പോലീസ് അന്വേഷണം തുടങ്ങി.

Read More

ജനങ്ങളെ പരിഭ്രാന്തിയിലാക്കി ബെലന്തൂർ തടാകത്തിൽ വീണ്ടും തീപിടുത്തം

ബെം​ഗളുരു: ബെലന്തൂർ തടാകത്തിൽ വീണ്ടും തീപിടുത്തം. വൻ തോതിൽ പുക വമിച്ചതോടെയാണ് ജനങ്ങൾ തീപടരുന്നത് ശ്രദ്ധിച്ചത്. അ​ഗ്നിശമനയുടെ 2 യൂണിറ്റ് എത്തിയാണ് തീയണച്ചത്. മാലിന്യത്തിന്റെ അളവ് ദിനം പ്രതി കൂടുന്ന ബെലന്തൂർ തടാകം നിത്യേന വാർത്തകളിൽ ഇടം പിടിക്കുന്ന ഒന്നായി മാറിയിട്ടുണ്ട്.

Read More
Click Here to Follow Us