ചെന്നൈ : രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് തീപിടിക്കുന്ന സംഭവങ്ങള്‍ നിരവധി ഇപ്പോൾ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാൽ ആദ്യമായാണ് ഒരാൾ സ്കൂട്ടർ നടുറോഡിൽ ഇട്ട് കത്തിക്കുന്നത്. സ്കൂട്ടറിന്റെ ബാറ്ററി ചാര്‍ജ് തീര്‍ന്നതിനെ തുടര്‍ന്നുണ്ടായ പ്രകോപനത്തലാണ് യുവാവ് ഇ-ബൈക്ക് കത്തിച്ചത്. മഹാരാഷ്ട്രയില്‍ പ്രതിഷേധത്തിന്റെ ഭാഗമായി യുവാവ് ഒല സ്കൂട്ടര്‍ കഴുതയെ കൊണ്ട് കെട്ടിവലിച്ച സംഭവത്തിന് പിന്നാലെയാണ് ഇത്. തമിഴ്നാട്ടിലെ അമ്പൂരിന് സമീപമാണ് പൃഥ്വിരാജ് ഗോപിനാഥന്‍ എന്ന യുവാവ് തന്റെ ഒല എസ് 1 പ്രോ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. 181 കിലോമീറ്റര്‍ ഫുള്‍ ചാര്‍ജില്‍…
Read MoreTag: Fire
ബിഎംടിസി ബസിനു തീപിടിച്ചു; 40-ലധികം യാത്രക്കാർ സുരക്ഷിതർ
ബെംഗളൂരു: ബാറ്ററിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് മൂലം ബിഎംടിസി ബസിന് തീപിടിച്ചതിനെ തുടർന്ന് 40-ലധികം യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചു. കെആർ സർക്കിളിലെ എസ്‌ജെപി കോളേജിന് സമീപമാണ് അപകടമുണ്ടായത്. അപകടത്തിൽ ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. കെംപെഗൗഡ ബസ് സ്റ്റേഷനിൽ നിന്ന് വിദ്യാനഗറിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഡ്യൂട്ടി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഫയർമാൻ ബെറ്റെഗൗഡ എച്ച്ജി ബസിൽ തീപിടിത്തം കണ്ട് ഹൈഗ്രൗണ്ട് ഫയർ സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. ബെറ്റെഗൗഡയും ഡ്രൈവറും കണ്ടക്ടറും ചേർന്ന് യാത്രക്കാരനെ ബസിൽ നിന്ന് സുരക്ഷിതമായി പുറത്തിറക്കി. ഫെബ്രുവരി ഒന്നിന് ജയനഗറിലും ജനുവരി…
Read Moreഒരുകുടുംബത്തിലെ നാലുപേര്‍ വെന്തുമരിച്ചു
ബംഗളൂരു: എയര്‍കണ്ടീഷണര്‍ പൊട്ടിത്തെറിച്ച് ദമ്പതികളും കുട്ടികളുമുള്‍പ്പടെ ഒരുകുടംബത്തിലെ നാലുപേര്‍ മരിച്ചു. കര്‍ണാടകയിലെ വിജയനഗര ജില്ലയിലാണ് സംഭവം. തിപിടിത്തത്തില്‍ വീടുമുഴവന്‍ കത്തിനശിച്ചു. വെങ്കട്ട് പ്രശാന്ത് (42), ഭാര്യ ഡി. ചന്ദ്രകല (38), മകന്‍ അദ്വിക് (6), മകള്‍ പ്രേരണ (8) എന്നിവരാണ് മരിച്ചത്. ഇന്നലെ അര്‍ധരാത്രിയിലാണ് സംഭവം. എസിവെന്റിലേറ്ററില്‍ നിന്ന് വാതകം ചോര്‍ന്നതിനെ തുടര്‍ന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. കുടുംബം ആത്മഹത്യ ചെയ്തതാണോയെന്നും പൊലീസ് സംശയിക്കുന്നു. അതുകൊണ്ടുതന്നെ സംഭവത്തില്‍ പൊലീസ് തുടരന്വേഷണം നടത്തിവരികയാണ്
Read Moreകേരളത്തിൽ നിന്നും പഠന യാത്രയ്ക്ക് പോയ കോളേജ് വിദ്യാര്‍ത്ഥികളുടെ ബസിന് തീപിടിച്ചു
കണ്ണൂർ : കണ്ണൂരില്‍ നിന്നും വിനോദയാത്രയ്ക്ക് പോയ കോളേജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസിന് തീപിടിച്ചു. ഗോവയിലെ ഓള്‍ഡ് ബെന്‍സാരിയില്‍ വച്ചാണ് സംഭവം. ബസ് പൂര്‍ണ്ണമായും കത്തി നശിച്ചെങ്കിലും ആളപായമില്ല. കണ്ണൂര്‍ മാതമംഗലം ജെബീസ് കോളേജ് വിദ്യാര്‍ത്ഥികളാണ് ടൂറിസ്റ്റ് ബസില്‍ ഗോവയിലേക്ക് തിരിച്ചത്. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല ഫയര്‍ഫോഴ്സ് എത്തി തീയ അളച്ചു.
Read Moreഉഡുപ്പിയിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് പേർ മരിച്ചു
ബെംഗളൂരു: കൗപ്പിലെ സ്‌ക്രാപ്പ് കടയിലുണ്ടായ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് പേർ മരിച്ചു. മരിച്ച രണ്ട് പേരിൽ ഒരാളെ ചന്ദ്രനഗർ സ്വദേശി റജബ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ സ്ക്രാപ്പ് ബിസിനസിൽ പങ്കാളിയാണെന്നാണ് റിപ്പോർട്ട്. മറ്റൊരാൾ കൂടി മരിച്ചു, ആരുടെ ഐഡന്റിറ്റി പോലീസ് പരിശോധിച്ചുവരികയാണ്. മലർ സലഫി മസ്ജിദിന് സമീപമാണ് സ്ക്രാപ്പ് കട സ്ഥിതി ചെയ്യുന്നത്. ഈ സംഭവത്തിൽ മറ്റ് മൂന്ന് പേർക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ മൂന്ന് പേരിൽ ഒരാൾ ഈ സ്ക്രാപ്പ് ഡീലിംഗ് ഷോപ്പിലെ പങ്കാളിയായ ഹസനബ്ബയാണെന്ന്…
Read Moreവിവാഹ സമ്മർദ്ദം; യുവതിയെ തീകൊളുത്തി കൊലപെടുത്തി
ബെംഗളൂരു: ഒപ്പം താമസിച്ചു വന്നിരുന്ന ദലിത് യുവതി വിവാഹം കഴിക്കാൻ സമ്മർദം ചെലുത്തിയതിനെ തുടർന്ന് യുവാവ് പെട്രോൾ ഒഴിച്ച് തീവച്ചു യുവതിയെ കൊലപ്പെടുത്തി. യുവതിയുടെ സഹോദരി നൽകിയ പരാതിയിൽ ശിവകുമാർ ചന്ദ്രശേഖർ ഹിരേഹാലയ്ക്കെതിരെ പൊലീസ് കേസെടുത്തട്ടുണ്ട്. ധനേശ്വരി (23)യാണ് പൊള്ളാലെറ്റ് ചികിത്സയ്ക്കിടെ മരിച്ചത്. ധനേശ്വരിയും ശിവകുമാറും എൻജിനീയറിങ് കോളജിൽ ഒന്നിച്ചു പഠിച്ചവരാണ് തുടർന്ന് ഒന്നിച്ചു ജീവിക്കാൻ തുടങ്ങി. വിവാഹം കഴിക്കാൻ ധനേശ്വരി ആവശ്യപ്പെടുമ്പോഴൊക്കെ രക്ഷിതാക്കളോടു ചോദിച്ചു തീരുമാനമെടുക്കാമെന്ന് ശിവകുമാർ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം നാട്ടിൽ പോയി തിരിച്ചെത്തിയ ഇയാൾ വിവാഹം കഴിക്കാനാകില്ലെന്ന് അറിയിച്ച ശേഷം…
Read Moreഇടുക്കിയിൽ നാലംഗ കുടുംബത്തെ തീവച്ച് കൊന്നു.
ഇടുക്കി: തൊടുപുഴയില്‍ ഗൃഹനാഥൻ വീടിന് തീയിട്ട് നാല് പേരെ കൊലപ്പെടുത്തി. കുടുംബവഴക്കിനെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. തൊടുപുഴ ചീനിക്കുഴി ആലിയക്കുന്നേല്‍ ഹമീദിന്റെ മകന്‍ മുഹമ്മദ് ഫൈസല്‍, മരുമകള്‍ ഷീബ, പേരക്കുട്ടികളായ മെഹ്‌റു, അസ്‌ന എന്നിവരാണ് മരിച്ചത്. ഗൃഹനാഥനായ ഹമീദിനെ (70) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്. . ഫൈസലും കുടുംബവും ഉറങ്ങിക്കിടക്കുമ്പോള്‍ ഹമീദ് പെട്രോള്‍ ഒഴിച്ച് വീടിന് തീയിടുകയായിരുന്നു. നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ തീ അണയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും നാല് പേരും മരിച്ചു. ഹമീദും മകന്‍ ഫൈസലും തമ്മില്‍…
Read Moreബാംബൂ ബസാറിലെ മെട്രോ ഗോഡൗണിൽ തീപിടിത്തം.
ബെംഗളൂരു: മെട്രോ നിർമാണ സൈറ്റിലെ താൽക്കാലിക സംഭരണശാലയിൽ ശനിയാഴ്ചയുണ്ടായ തീപിടിത്തത്തിൽ നിർമാണ സാമഗ്രികളും വിവിധ വസ്തുക്കളും കത്തി നശിച്ചു. അപകടത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ശിവാജിനഗറിലെ ബാംബൂ ബസാറിന് സമീപമുള്ള മെട്രോ സൈറ്റിൽ വൈകിട്ട് നാലോടെയാണ് തീപിടിത്തമുണ്ടായത്. കെമിക്കൽ കാനിസ്റ്ററുകൾ, മരം, തെർമോകോൾ ഷീറ്റുകൾ, കേബിളുകൾ, മെക്കാനിക്കൽ സ്പെയർ പാർട്സ്, സിലിണ്ടറുകൾ, മറ്റ് വസ്തുക്കൾ എന്നിവ അടുക്കി വച്ചിരുന്ന ഒരു സംഭരണശാലയിലാണ് പൊട്ടിത്തെറിയുണ്ടായതെന്ന് അഗ്നിശമന വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. മൂന്ന് സിലിണ്ടറുകൾ ഒന്നിന് പിറകെ ഒന്നായി പൊട്ടിത്തെറിച്ചതാണ് പ്രദേശത്ത് അപകടമണി മുഴക്കിയതെന്ന്…
Read Moreപോലീസ് പാർക്കിംഗ് യാർഡുകൾക്ക് തീപിടിത്തം
ബെംഗളൂരു: നഗരത്തിൽ പോലീസ് പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങൾ പാർക്ക് ചെയ്തിരുന്ന ഗ്രൗണ്ടിൽ തീ പടർന്നു.കെ ജി ഹള്ളി പോലീസ് സ്റ്റേഷന് സമീപത്തെ തുറസ്സായ ഗ്രൗണ്ടിൽ ആണ് തീപിടുത്തം ഉണ്ടായത്. തീ പിടിത്തത്തിൽ 20 കാറുകളും 6 ഓട്ടോറിക്ഷയും 3 ബൈക്കുകളും കത്തി നശിച്ചു. അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്. ഉണങ്ങിയ പുല്ല് കൂടുതൽ ഉള്ള സ്ഥലം ആയതിനാലാണ് പെട്ടന്ന് തീ പടർന്നു പിടിക്കാൻ കാരണമായതെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
Read Moreമജസ്റ്റിക്കിലെ ഹോട്ടലിൽ തീപിടിത്തം;
ബെംഗളൂരു: നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ആറ് നില ഹോട്ടലിൽ തീപിടിച്ചു. ബുധനാഴ്ച ഉച്ചഭക്ഷണസമയത്ത് തീപിടിത്തമുണ്ടായത്. ജീവനക്കാരെയും ഉപഭോക്താക്കളെയും വേഗത്തിൽ ഒഴിപ്പിച്ചതിനാൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് ഹോട്ടൽ അധികൃതർ അറിയിച്ചു. സംഭവദിവസം ഉച്ചയ്ക്ക് 2.20 ഓടെ ഗാന്ധിനഗറിലെ സുഖ് സാഗർ ഹോട്ടലിന്റെ മേൽക്കൂരയിൽ നിന്ന് കറുത്ത പുക ഉയരുന്നത് വഴിയാത്രക്കാരുടെ ശ്രദ്ധയിൽപ്പെടുകയ്യും ഇവരിൽ ഒരാൾ അഗ്നിശമന സേനയെ വിവരമറിയിക്കുകയും ചെയ്യുകയായിരുന്നു. പെട്ടെന്ന് തന്നെ അഗ്നിശമന സേനയെ വിവരമറിയിക്കാൻ സാധിച്ചത് കൊണ്ട് അഗ്നിശമന സേനാംഗങ്ങൾക്ക് സംഭവസ്ഥതലത അതിവേഗം എത്തിപെടാൻ സാധിക്കുകയും തീ മറ്റ് നിലകളിലേക്ക് പടരുന്നത് തടയാനും അവർക്ക് സാധിച്ചു. …
Read More