വിവാഹ സമ്മർദ്ദം; യുവതിയെ തീകൊളുത്തി കൊലപെടുത്തി

ബെംഗളൂരു: ഒപ്പം താമസിച്ചു വന്നിരുന്ന ദലിത് യുവതി വിവാഹം കഴിക്കാൻ സമ്മർദം ചെലുത്തിയതിനെ തുടർന്ന് യുവാവ് പെട്രോൾ ഒഴിച്ച് തീവച്ചു യുവതിയെ കൊലപ്പെടുത്തി.

യുവതിയുടെ സഹോദരി നൽകിയ പരാതിയിൽ ശിവകുമാർ ചന്ദ്രശേഖർ ഹിരേഹാലയ്ക്കെതിരെ പൊലീസ് കേസെടുത്തട്ടുണ്ട്. ധനേശ്വരി (23)യാണ് പൊള്ളാലെറ്റ് ചികിത്സയ്ക്കിടെ മരിച്ചത്.

ധനേശ്വരിയും ശിവകുമാറും എൻജിനീയറിങ് കോളജിൽ ഒന്നിച്ചു പഠിച്ചവരാണ് തുടർന്ന് ഒന്നിച്ചു ജീവിക്കാൻ തുടങ്ങി. വിവാഹം കഴിക്കാൻ ധനേശ്വരി ആവശ്യപ്പെടുമ്പോഴൊക്കെ രക്ഷിതാക്കളോടു ചോദിച്ചു തീരുമാനമെടുക്കാമെന്ന് ശിവകുമാർ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം നാട്ടി‍ൽ പോയി തിരിച്ചെത്തിയ ഇയാൾ വിവാഹം കഴിക്കാനാകില്ലെന്ന് അറിയിച്ച ശേഷം ഇരുവരും താമസം മാറിയിരുന്നു. തുടർന്ന് ഇയാളുടെ ജോലി സ്ഥലത്തേക്കു ചെന്ന് ധനേശ്വരി വിവാഹത്തിന് സമ്മർദം ചെലുത്തിയപ്പോഴാണ് ആളൊഴിഞ്ഞ സ്ഥലത്തേക്കു കൂട്ടിക്കൊണ്ടു പോയി പെട്രോൾ ഒഴിച്ചു തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പരാതി പറയൽ നിർത്തി, പുലർച്ചെ 5.30-ന് അവർ തെരുവിലിറങ്ങി"; ബെംഗളൂരുവിലെ 'നാശം പിടിച്ച' 15 ഇടങ്ങൾ വൃത്തിയാക്കി പ്രദേശവാസികൾ
  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു
[masterslider id="10"]

Related posts