ഭക്ഷണങ്ങൾക്ക് വില കൂട്ടി ഹോട്ടൽ ഉടമകൾ

ബെംഗളൂരു: സൺഫ്ലവർ ഓയിലിന്റെ വില കൂടിയതോടെ ഭക്ഷണ സാധങ്ങൾക്ക് 5 രൂപ വരെ വില ഉയർത്തി ഹോട്ടൽ ഉടമകൾ. ദോശ, പൂരി, വട തുടങ്ങിയവയ്ക്കാണ് ആദ്യഘട്ടത്തിൽ അഞ്ച് രൂപ വർധിപ്പിച്ചത്.

നേരത്തെ ഏപ്രിൽ ഒന്നു മുതൽ വില കൂട്ടാനായിരുന്നു ബൃഹത് ബെംഗളൂരു ഹോട്ടൽസ് അസോസിയേഷൻ നിശ്ചയിച്ചിരുന്നത്. എന്നാൽ ഇതിന് മുൻപേ തന്നെ ചെറുകിട ഹോട്ടലുകൾ വില ഉയർത്തിയിരിക്കുകയാണ് . വില കൂട്ടാതെ പിടിച്ചുനിൽക്കാൻ ആവില്ലെന്നാണ് ഹോട്ടൽ ഉടമകളുടെ വാദം. സൺഫ്ലവർ, പാമോയിൽ വില വർധനവിന് ഒപ്പം ഗോതമ്പ്, ആട്ട, മൈദ എന്നിവയുടെ വിലയും ഉയരുകയാണ്. പാചകവാതകത്തിന്റെ വില ഉയർന്നതും തിരിച്ചടിയായെന്ന് ഹോട്ടൽ ഉടമകൾ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം നടത്തും
  നന്ദി ഹിൽസിലും പരിസര പ്രദേശങ്ങളിലും കരടിക്കൂട്ടം; വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും കർശന ജാഗ്രതാ നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts