കസ്തൂരി നഗറിലെ ഔട്ടർ റിങ് റോഡിൽ 50 വയസുകാരൻ വാഹനമിടിച്ചു മരിച്ചു

ബെംഗളൂരു: ബുധനാഴ്ച രാത്രി കസ്തൂരി നഗറിലെ ഔട്ടർ റിങ് റോഡിലുണ്ടായ അപകടത്തിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന 50കാരൻ മരിച്ചു.

ഇലക്‌ട്രോണിക്‌സ് സിറ്റി സ്വദേശിയായ സൂര്യനാരായണ റെഡ്ഡി ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ അമിതവേഗതയിലെത്തിയ വാഹനം ഇടിച്ച്‌ ബാലൻസ് തെറ്റി താഴെ വീഴുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഹൊസൂർ റോഡിലെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്ന റെഡ്ഡി ചിക്കബെല്ലാപൂരിൽ നിന്ന് ഇലക്‌ട്രോണിക്‌സ് സിറ്റിയിലേക്ക് റോയൽ എൻഫീൽഡ് ബൈക്കിൽ പോവുകയായിരുന്നു.

  ബെംഗളൂരുവിൽ ടോവിങ് നിരക്ക് കുത്തനെ കൂട്ടി; ഉടമകളെ പിഴിയുന്ന പുതിയ നിരക്ക് അറിയാൻ വായിക്കാം

അപകടവിവരമറിഞ്ഞ് കെആർ പുരം ട്രാഫിക് പോലീസ് സ്ഥലത്തെത്തി റെഡ്ഡിയുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

മരണത്തിനിടയാക്കിയ വാഹനത്തെക്കുറിച്ച് ഒരു സൂചനയും ലഭിച്ചിട്ടില്ല വാഹനത്തെക്കുറിച്ചുള്ള സൂചനകൾ ശേഖരിക്കാൻ പോലീസ് ചുറ്റുമുള്ള ക്യാമറകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.

വ്യാഴാഴ്ച ഉച്ചയോടെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തതായി പോലീസ് അറിയിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെ.എസ്.ആർ. ബെംഗളൂരു യാർഡ് നവീകരണം: ട്രെയിനുകൾ വഴിതിരിച്ചുവിടും; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ബെംഗളൂരു: സിൽക്ക് ബോർഡ്-ഹെബ്ബാൾ റൂട്ടിൽ യാത്ര ദുസ്സഹം, ഏറ്റവും മോശം 10 കേന്ദ്രങ്ങൾ കണ്ടെത്തി
[masterslider id="10"]

Related posts