ഭക്ഷണങ്ങൾക്ക് വില കൂട്ടി ഹോട്ടൽ ഉടമകൾ

ബെംഗളൂരു: സൺഫ്ലവർ ഓയിലിന്റെ വില കൂടിയതോടെ ഭക്ഷണ സാധങ്ങൾക്ക് 5 രൂപ വരെ വില ഉയർത്തി ഹോട്ടൽ ഉടമകൾ. ദോശ, പൂരി, വട തുടങ്ങിയവയ്ക്കാണ് ആദ്യഘട്ടത്തിൽ അഞ്ച് രൂപ വർധിപ്പിച്ചത്. നേരത്തെ ഏപ്രിൽ ഒന്നു മുതൽ വില കൂട്ടാനായിരുന്നു ബൃഹത് ബെംഗളൂരു ഹോട്ടൽസ് അസോസിയേഷൻ നിശ്ചയിച്ചിരുന്നത്. എന്നാൽ ഇതിന് മുൻപേ തന്നെ ചെറുകിട ഹോട്ടലുകൾ വില ഉയർത്തിയിരിക്കുകയാണ് . വില കൂട്ടാതെ പിടിച്ചുനിൽക്കാൻ ആവില്ലെന്നാണ് ഹോട്ടൽ ഉടമകളുടെ വാദം. സൺഫ്ലവർ, പാമോയിൽ വില വർധനവിന് ഒപ്പം ഗോതമ്പ്, ആട്ട, മൈദ എന്നിവയുടെ വിലയും ഉയരുകയാണ്.…

Read More

പുതുവർഷ രാവിലെ റിസർവേഷനുകൾ റദ്ദാക്കാൻ ഒരുങ്ങി റെസ്റ്റോറന്റുകൾ

HOTEL

ബെംഗളൂരു : ഞായറാഴ്ച സംസ്ഥാന സർക്കാർ 10 ദിവസത്തേക്ക് രാത്രി കർഫ്യൂ പ്രഖ്യാപിച്ചതോടെ പബ്, റസ്റ്റോറന്റ് ഉടമകൾ ആശങ്കയിലാണ്. അവർ ഇപ്പോൾ പുതുവത്സര രാവിൽ നടത്തിയ റിസർവേഷനുകൾ റദ്ദാക്കുകയും ഇതിനകം നടത്തിയ ബുക്കിംഗുകൾക്ക് ഉപഭോക്താക്കൾക്ക് റീഫണ്ട് നൽകുകയും ചെയ്തു. ഹോസ്പിറ്റാലിറ്റി വ്യവസായത്തെ സംബന്ധിച്ചിടത്തോളം ഈ നീക്കം വിനാശകരമാണെന്ന് ടോട്ടൽ എൻവയോൺമെന്റ് ഹോസ്പിറ്റാലിറ്റിയിലെ അജയ് നാഗരാജ് പറഞ്ഞു. “ഞങ്ങൾ ഒരു ലൈവ് ബാൻഡ് നടത്താൻ പദ്ധതിയിട്ടിരുന്നു, അത് റദ്ദാക്കേണ്ടിവരും.”അദ്ദേഹം പറഞ്ഞു.  

Read More

ഭക്ഷണ കൊതിയന്മാരെ ഇത് നിങ്ങൾക്കുള്ള വാർത്ത; നിങ്ങളെ കാത്തിരിക്കുന്നത് തനി നാടൻ രുചികളുടെ”ഒരു വടക്കൻ കഫേ”

Oru Vadakkan Cafe

ബെംഗളൂരു: കേരള നാടിന്റെ തനതായ രുചി വൈവിധ്യം ഇപ്പോൾ കോറമംഗലയിലും. ലോകത്ത് എവിടെ ചെന്നാലും തനതായ നാടൻ രുചികൾക്ക് തന്നെയായിരിക്കും നമ്മൾ മലയാളികൾ മുൻഗണന കൊടുക്കുന്നത്. നമ്മുടെ നാടൻ വിഭവങ്ങൾ മറ്റേതു ഭക്ഷണങ്ങളെക്കാളും ഏറെ പ്രിയപ്പെട്ടവയുമാണ്. അതേ രുചികൾ ഇപ്പോൾ നമ്മുടെ ഉദ്യാന നഗരയിലും ലഭ്യമാണ്. കോറമംഗലയിൽ ബന്ധുക്കളായ സുധീഷും ബാബുവും ചേർന്നു തുടക്കമിട്ട “ഒരു വടക്കൻ കഫേ” എന്ന റെസ്റ്ററെന്റ് ഇന്ന് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു ഭക്ഷണശാലയായി മാറിക്കഴിഞ്ഞു. നാവിൽ വെള്ളമൂറുന്ന മീൻകറി മുതൽ മലബാറിന്റെ വിശിഷ്ടമായ ബിരിയാണിവരെ. ഒരിക്കലെങ്കിലും ഇവിടുന്നുള്ള…

Read More
Click Here to Follow Us