ഇടുക്കിയിൽ നാലംഗ കുടുംബത്തെ തീവച്ച് കൊന്നു.

ഇടുക്കി: തൊടുപുഴയില്‍ ഗൃഹനാഥൻ വീടിന് തീയിട്ട് നാല് പേരെ കൊലപ്പെടുത്തി. കുടുംബവഴക്കിനെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം.

തൊടുപുഴ ചീനിക്കുഴി ആലിയക്കുന്നേല്‍ ഹമീദിന്റെ മകന്‍ മുഹമ്മദ് ഫൈസല്‍, മരുമകള്‍ ഷീബ, പേരക്കുട്ടികളായ മെഹ്‌റു, അസ്‌ന എന്നിവരാണ് മരിച്ചത്. ഗൃഹനാഥനായ ഹമീദിനെ (70) പൊലീസ് കസ്റ്റഡിയിലെടുത്തു.

  എന്നെ ഒറ്റപ്പെടുത്താൻ അവർ ചെയ്തത് വലിയ ചതി'; ഡോക്ടറെയും ബലിയാടാക്കി; എട്ടുവർഷത്തെ 'അഗ്നിപരീക്ഷ'യെക്കുറിച്ച് ദിലീപ്

ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്. . ഫൈസലും കുടുംബവും ഉറങ്ങിക്കിടക്കുമ്പോള്‍ ഹമീദ് പെട്രോള്‍ ഒഴിച്ച് വീടിന് തീയിടുകയായിരുന്നു.

നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ തീ അണയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും നാല് പേരും മരിച്ചു. ഹമീദും മകന്‍ ഫൈസലും തമ്മില്‍ നേരത്തെയും വഴക്കുകളുണ്ടായിരുന്നതായി അയൽവാസികൾ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വോട്ടർ പട്ടിക പുതുക്കലിനിടെ ഉദ്യോഗസ്ഥന് മർദ്ദനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts