കൽക്കരി ക്ഷാമം; ന​ഗരത്തിലും പവർ കട്ട്

ബെം​ഗളുരു; ബെം​​ഗളുരുവിലെ വൈ​ദ്യുതി വിതരണത്തെയും ഇപ്പോഴത്തെ കൽക്കരി ക്ഷാമം ബാധിക്കുമെന്ന് ന​ഗരത്തിന്റെ വൈദ്യുതി വിതരണ ചുമതലയുള്ള ബെസ്കോം വ്യക്തമാക്കി .

ഇതിന്റെ ആദ്യ പടിയായി ഏതാനും ഇടങ്ങളിൽ കഴിഞ്ഞ ദിവസം പവർകട്ട് ഏർപ്പെടുത്തുകയും ചെയ്തു. കൽക്കരി ക്ഷാമവും വൈദ്യുതി വിതരണവും ന​ഗരത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ.

  ശവസംസ്കാര ബുക്കിംഗിന്റെ പേരിൽ വൻ തട്ടിപ്പ്; ബെംഗളൂരുവിനെ നടുക്കിയ പുതിയ കുരുക്ക് ഇങ്ങനെ; ജാഗ്രതാ നിർദ്ദേശവുമായി കോർപ്പറേഷൻ

കോറമം​ഗല, എച്ച്എസ്ആർ, ജയന​ഗർ എന്നിവിടങ്ങൾ ഉൾപ്പെടെ ഇരുന്നൂറിലേറെ സ്ഥലങ്ങളിലാണ് പകൽ വൈദ്യുതി വിതരണം തടസപ്പെട്ടത്.

ന​ഗരത്തിലെ 4 സോണുകളിലായാണ് വൈദ്യുതി തടസ്സപ്പെട്ടത്. വൈദ്യുതി ഉത്പാദനത്തിനായി കൂടുതൽ കൽക്കരി എത്തിക്കണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വൈദ്യുതി തടസ്സപ്പെട്ടത്. .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാലവർഷം ശക്തി പ്രാപിക്കുന്നു: സംസ്ഥാനത്തുടനീളം വ്യാപക മഴ, ബെം​ഗളൂരുവിനും അതീവ ജാഗ്രതാ നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts