അജുവിനേയും നിവിനേയും പോസ് ചെയ്യാന്‍ പഠിപ്പിക്കുന്ന നയന്‍സ്!

നിവിന്‍ പോളിയുടേയും നയന്‍‌താരയുടേയും പുതിയ ചിത്രമാണ്‌ ലവ് ആക്ഷന്‍ ഡ്രാമ. ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ശ്രീനിവാസന്‍റെ മകനായ ധ്യാന്‍ ശ്രീനിവാസനാണ്.

അജുവര്‍ഗീസാണ് നിര്‍മ്മാണം. ഫണ്‍ടാസ്ക് ഫിലിംസിന്‍റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ വിശാഖ് സുബ്രഹ്മണ്യ൦ നിര്‍മ്മാണ പങ്കാളിയാണ്. ഈ സിനിമയുടെ ചിത്രീകരണ സമയത്ത് തന്‍റെ സഹതാരങ്ങളേയും സംവിധായകനേയും ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ പഠിപ്പിക്കുന്ന നയന്‍താരയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

നയന്‍സ്, നിവിന്‍, ധ്യാന്‍, അജു, വിശാഖ് എന്നിവര്‍ ചേര്‍ന്ന്‍ ഗ്രൂപ്പ്‌ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെയിലെ രസകരമായ നിമിഷങ്ങളാണ് വീഡിയോയിലുള്ളത്.

ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത് അജു വര്‍ഗീസാണ്. ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തില്‍ നിവിന്‍, നയന്‍‌താര, അജു വര്‍ഗീസ്, രഞ്ജി പണിക്കര്‍, ഗൗരി കൃഷ്ണ, മല്ലികാ സുകുമാരന്‍, ബിജു സോപാനം, തമിഴ് താരങ്ങളായ സുന്ദര്‍ രാമു, പ്രജിന്‍, ധന്യ ബാലകൃഷ്ണന്‍ എന്നിവരും പ്രമുഖ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

  രൺവീർ സിങ്ങിന് സിനിമാ സംഘടനകളുടെ വിലക്ക്; 45 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫർഹാൻ അക്തർ

മമ്മൂട്ടി ചിത്രം പുതിയ നിയമത്തിന് ശേഷം നയന്‍താര മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രമാണ് ‘ലവ് ആക്ഷന്‍ ഡ്രാമ’.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രണ്ടാം ദിനവും ആഗോള ബോക്സ് ഓഫീസിനെ ഞെട്ടിച്ച് 'ജോര്‍ജുകുട്ടി'; 100 കോടി നാഴികക്കല്ല് പിന്നിടാന്‍ വെറും 3 ദിവസം!
[masterslider id="10"]

Related posts