മുസ്ലിം വിശുദ്ധഗ്രന്ഥങ്ങൾ മോഷ്ടിച്ച്‌ കത്തിച്ചു; ബെളഗാവിയിൽ പ്രതിഷേധം; അന്വേഷണത്തിന് അഞ്ച് പോലീസ് സംഘങ്ങൾ

ബെലഗാവി താലൂക്കിലെ ശാന്തിബസ്ത്വാഡ ഗ്രാമത്തിലെ പള്ളിയിൽ നിന്ന് മുസ്ലിം വിശുദ്ധഗ്രന്ഥങ്ങൾ മോഷ്ടിച്ച്‌ കത്തിച്ചനിലയിൽ കണ്ടെത്തി.

ആരാധനാലയത്തിനടുത്തുള്ള നിർമാണത്തിലുള്ള കെട്ടിടത്തിലാണ് പുസ്തകങ്ങൾ കണ്ടെത്തിയത്.

തിങ്കളാഴ്ച രാവിലെ എത്തിയവരാണ് അകത്ത് ഷെൽഫിൽ സൂക്ഷിച്ചിരുന്ന വിശുദ്ധഗ്രന്ഥമുൾപ്പെടെ കാണാതായകാര്യം ശ്രദ്ധിച്ചത്. തുടർന്നുനടത്തിയ അന്വേഷണത്തിലാണ് കത്തിയനിലയിൽ കണ്ടെത്തിയത്.

  വോട്ടർ പട്ടിക പുതുക്കലിനിടെ ഉദ്യോഗസ്ഥന് മർദ്ദനം

കുറ്റവാളികളെ ഉടൻ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് ബെളഗാവിയിൽ തിങ്കളാഴ്ച രാത്രി പ്രതിഷേധപ്രകടനമുണ്ടായി.

ഒട്ടേറെപ്പേർ പങ്കെടുത്തു. സ്ഥലത്ത് പോലീസ് സുരക്ഷ ഏർപ്പെടുത്തി. സംഭവത്തെപ്പറ്റി അന്വേഷണം നടത്താൻ മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അഞ്ചുസംഘത്തെ നിയോഗിച്ചതായി ബെളഗാവി പോലീസ് കമ്മിഷണർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പറമ്പിൽ മാലിന്യമുണ്ടോ? ലക്ഷങ്ങളുടെ 'പണി' വഴിയിൽ! ബെംഗളൂരു മലയാളികൾ അറിയാൻ...
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts