മുസ്ലിം വിശുദ്ധഗ്രന്ഥങ്ങൾ മോഷ്ടിച്ച്‌ കത്തിച്ചു; ബെളഗാവിയിൽ പ്രതിഷേധം; അന്വേഷണത്തിന് അഞ്ച് പോലീസ് സംഘങ്ങൾ

ബെലഗാവി താലൂക്കിലെ ശാന്തിബസ്ത്വാഡ ഗ്രാമത്തിലെ പള്ളിയിൽ നിന്ന് മുസ്ലിം വിശുദ്ധഗ്രന്ഥങ്ങൾ മോഷ്ടിച്ച്‌ കത്തിച്ചനിലയിൽ കണ്ടെത്തി. ആരാധനാലയത്തിനടുത്തുള്ള നിർമാണത്തിലുള്ള കെട്ടിടത്തിലാണ് പുസ്തകങ്ങൾ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ എത്തിയവരാണ് അകത്ത് ഷെൽഫിൽ സൂക്ഷിച്ചിരുന്ന വിശുദ്ധഗ്രന്ഥമുൾപ്പെടെ കാണാതായകാര്യം ശ്രദ്ധിച്ചത്. തുടർന്നുനടത്തിയ അന്വേഷണത്തിലാണ് കത്തിയനിലയിൽ കണ്ടെത്തിയത്. കുറ്റവാളികളെ ഉടൻ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് ബെളഗാവിയിൽ തിങ്കളാഴ്ച രാത്രി പ്രതിഷേധപ്രകടനമുണ്ടായി. ഒട്ടേറെപ്പേർ പങ്കെടുത്തു. സ്ഥലത്ത് പോലീസ് സുരക്ഷ ഏർപ്പെടുത്തി. സംഭവത്തെപ്പറ്റി അന്വേഷണം നടത്താൻ മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അഞ്ചുസംഘത്തെ നിയോഗിച്ചതായി ബെളഗാവി പോലീസ് കമ്മിഷണർ പറഞ്ഞു.

Read More

ആൾട്ട് ന്യൂസിന്റെ സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് ഭീഷണിസന്ദേശം.

ബെംഗളൂരു : ഫാക്ട് ചെക്കിങ് വെബ്‌സൈറ്റായ ആൾട്ട് ന്യൂസിന്റെ സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് ഭീഷണിസന്ദേശം. അദ്ദേഹം ബെംഗളൂരു പോലീസിൽ പരാതിനൽകി. ബെംഗളൂരുവിലെ തന്റെ വീടിന്റെ വിലാസവും മൊബൈൽനമ്പറും സാമൂഹികമാധ്യമങ്ങളിലൂടെ ചോർന്നതോടെയാണ് ഭീഷണിസന്ദേശമെത്തിയതെന്ന് അദ്ദേഹം എക്സിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിൽ പറഞ്ഞു. തന്റെ വിലാസത്തിലേക്ക് പന്നിയിറച്ചി അയച്ചുതരുമെന്നായിരുന്നു ഭീഷണിയെന്നും പറഞ്ഞു. ഭീഷണിപ്പെടുത്തിയയാളെ തനിക്കറിയാമെന്നും ഇയാൾ 2013-ലും സമാനഭീഷണിമുഴക്കിയതായും പന്നിയിറച്ചി തന്റെ വിലാസത്തിലേക്ക് അയച്ചതായും പറഞ്ഞു. ഈ വിലാസം ഇയാൾ സാമൂഹികമാധ്യമത്തിൽ പങ്കുവെക്കുകയും ചെയ്തു. കേസുകൊടുത്തിട്ട് ഫലുമുണ്ടായില്ല. ഏതാനും മാസത്തിനുശേഷം പോലീസ് കേസ് അവസാനിപ്പിച്ചു. ഇത്തവണ പോലീസ്…

Read More

കേണൽ സോഫിയ ഖുറേഷിയുടെ വീടിന് സുരക്ഷ ഒരുക്കി കർണാടക പോലീസ് 

ന്യൂഡൽഹി: പാകിസ്താനെതിരായ യുദ്ധത്തിന് നേതൃത്വം നല്‍കിയ കേണല്‍ സോഫിയാ ഖുറേഷിയുടെ വീടിന് കര്‍ണ്ണാടകാ പോലിസ് സുരക്ഷ ഒരുക്കി. കേണല്‍ സോഫിയാ ഖുറേഷിയുടെ വീട് തകര്‍ത്തെന്ന വ്യാജ വാര്‍ത്തയെ തുടര്‍ന്നാണ് സുരക്ഷ ഒരുക്കിയത്. കര്‍ണാടകയിലെ ബേലാഗവിയിലെ സോഫിയാ ഖുറേഷിയുടെ കുടുംബ വീട് ആര്‍ എസ് എസ് തകര്‍ത്തെന്ന തരത്തിലാണ് എക്‌സില്‍ പോസ്റ്റ് വന്നത്. തുടര്‍ന്നാണ് ഈ വീടിന് സുരക്ഷ ഒരുക്കിയതെന്ന് ബേലാഗവി അഡീഷണല്‍ പോലിസ് സൂപ്രണ്ട് എസ് എന്‍ ശ്രുതി വ്യക്തമാക്കി. ആര്‍എസ്‌എസ് വീട് തകര്‍ത്തെന്ന ആരോപണം തെറ്റാണെന്നും വ്യാജവാര്‍ത്താ പ്രചാരണത്തിന്റെ ഭാഗമായാണ് ഇതെന്നും ബേലാഗവി…

Read More

നിസ്സാരതർക്കം ഉണ്ടായ തർക്കത്തിൽ ആറാംക്ലാസുകാരന്റെ കുത്തേറ്റ് ഒൻപതാംക്ലാസുകാരൻ മരിച്ചു

ബെംഗളൂരു : നിസ്സാരതർക്കത്തിനൊടുവിൽ ആറാംക്ലാസ് വിദ്യാർഥിയുടെ കുത്തേറ്റ് ഒൻപതാംക്ലാസ് വിദ്യാർഥി മരിച്ചു. ഹുബ്ബള്ളി ഗുരുസിദ്ദേശ്വര നഗറിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഒരു പരിപാടിക്ക് ഡിജെ പാർട്ടി നടത്തുന്നതും വൈദ്യുതാലങ്കാരം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. തർക്കത്തിനിടെ ആറാംക്ലാസുകാരൻ വീട്ടിൽനിന്ന് കത്തിയെടുത്ത് കുത്തുകയായിരുന്നെന്നും പോലീസ് അറിയിച്ചു. പരിക്കേറ്റ കുട്ടിയെ കിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. എട്ടിൽനിന്ന് അടുത്തിടെ ഒൻപതിലേക്ക് ജയിച്ചതായിരുന്നു ഈ കുട്ടി.

Read More

കർണാടക ഹൈക്കോടതിയെ സമീപിച്ച് ഗായകൻ സോനു നിഗം

ബെംഗളൂരു : സംഗീതപരിപാടിക്കിടെ നടത്തിയ പരാമർശത്തിൽ കന്നഡവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബെംഗളൂരു പോലീസ് രജിസ്റ്റർചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗായകൻ സോനു നിഗം കർണാടക ഹൈക്കോടതിയിൽ ഹർജിനൽകി. ഹർജി പരിഗണിച്ച ജസ്റ്റിസ് ശിവശങ്കർ അമരണ്ണനവരുടെ സിംഗിൾ ബെഞ്ച് വാദത്തിനായി മേയ് 15-ലേക്ക് മാറ്റി. കർണാടക രക്ഷണ വേദികെ ബെംഗളൂരു സിറ്റി ജില്ലാ പ്രസിഡന്റ് എ. ധർമരാജ് നൽകിയ പരാതിയിൽ ബെംഗളൂരു ആവലഹള്ളി പോലീസാണ് സോനു നിഗമിന്റെ പേരിൽ കേസെടുത്തത്. സോനുവിന്റെ പരാമർശം കന്നഡിഗരുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നാരോപിച്ചായിരുന്നു പരാതി. ആവലഹള്ളിയിലെ വിർഗൊണഹള്ളിയിലുള്ള സ്വകാര്യ കോളേജിൽ ഏപ്രിൽ 25-ന് നടത്തിയ…

Read More

വിമാനത്താവള റോഡിൽ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ എട്ട് പേർക്ക് പരിക്ക്

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ വിമാനത്താവള റോഡിൽ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ എട്ട് പേർക്ക് പരുക്കേറ്റു. ചൊവ്വാഴ്ച‌ ഉച്ചകഴിഞ്ഞാണ് സംഭവം. ഹൈവേ ഡെവലപ്പർ, കൺസ്ട്രക്ഷൻ എഞ്ചിനീയറിംഗ് സ്ഥാപനമായ അശോക ബിൽഡ്കോൺ ലിമിറ്റഡിലെ 35 ജീവനക്കാരുമായി നഗരത്തിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. വിമാനത്താവളത്തിലെ റൺവേകളെ ബന്ധിപ്പിക്കുന്ന വെസ്റ്റേൺ ക്രോസ്ഫീൽഡ് ടാക്‌സിവേയിൽ ജോലി ചെയ്യുന്നവരായിരുന്നു ബസിലുള്ളവർ. ഹുനച്ചൂരിനടുത്തുള്ള കടയരപ്പനഹള്ളിയിലെ പിജിയിലേക്ക് ഉച്ചഭക്ഷണത്തിനായി ഇവർ പോകുന്നതിനിടെ ബസ് ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്‌ടപ്പെടുകയായിരുന്നു. തുടർന്ന് ബസ് റോഡിൽ തലകീഴായി മറിഞ്ഞു. നാട്ടുകാരും ട്രാഫിക് പോലീസും ചേർന്നാണ് യാത്രക്കാരെ…

Read More

കേരളത്തിൽ ഹയര്‍ സെക്കന്‍ഡറി ഒന്നാംവര്‍ഷ പ്രവേശനത്തിനായി ഇന്നുമുതല്‍ അപേക്ഷിക്കാം; ജൂണ്‍ 18ന് ക്ലാസുകള്‍ ആരംഭിക്കും

തിരുവനന്തപുരം: കേരളത്തിൽ ഹയര്‍ സെക്കന്‍ഡറി ഒന്നാംവര്‍ഷ പ്രവേശനത്തിനുള്ള അപേക്ഷകള്‍ ബുധനാഴ്ച വൈകീട്ട് നാലു മുതല്‍ സമര്‍പ്പിക്കാം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയര്‍സെക്കന്‍ഡറി പ്രവേശന വെബ്സൈറ്റായ https;//hscap.kerala.gov.in വഴിയാണ് അപേക്ഷിക്കേണ്ടത്. സംസ്ഥാനത്തെ എല്ലാ ഹൈസ്‌കൂളിലും ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കും. 20 വരെ അപേക്ഷിക്കാം. 24ന് ട്രയല്‍ അലോട്ട്മെന്റ് നടക്കും. ജൂണ്‍ രണ്ടിനാണ് ആദ്യ അലോട്ട്മെന്റ്. 10ന് രണ്ടാം അലോട്ട്മെന്റും 16ന് മൂന്നാം അലോട്ട്മെന്റും നടക്കും. ജൂണ്‍ 18ന് ക്ലാസുകള്‍ ആരംഭിക്കും. ശേഷം പുതിയ അപേക്ഷകള്‍ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്മെന്റിലൂടെ ഒഴിവുകള്‍ നികത്തും. ജൂലൈ…

Read More

മഴ കാരണം ബെംഗളൂരുവിന്റെ പല ഭാഗങ്ങളിലും അതിരാവിലെ തന്നെ ഗതാഗതക്കുരുക്ക്: ബ്ലോക്കുകൾ എവിടെയെല്ലാം എന്നറിയാൻ വായിക്കാം

ബെംഗളൂരു: മജസ്റ്റിക്, കല്യാൺനഗർ, വിൽസൺ ഗാർഡൻ, ഗിരിനഗർ, ബനസ്വാഡി എന്നിവയുൾപ്പെടെ ചൊവ്വാഴ്ച വൈകുന്നേരവും രാത്രിയും ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ പെയ്തു . ഇതിന്റെ ഫലമായി 36-ലധികം വലിയ മരങ്ങൾ കടപുഴകി വീണു. ബിബിഎംപി സോൺ 8 ൽ 36 ലധികം മരങ്ങളും 121 ശാഖകളും കടപുഴകി വീണു. ബെംഗളൂരു സൗത്തിലെ ബൊമ്മനഹള്ളി പ്രദേശത്താണ് മിക്ക മരങ്ങളും കടപുഴകി വീണത്, ഗതാഗതക്കുരുക്കിന് കാരണമായി . ചൊവ്വാഴ്ച രാത്രിയിലെ കനത്ത മഴയെത്തുടർന്നുണ്ടായ ഗതാഗത പ്രശ്നങ്ങൾ ബുധനാഴ്ച രാവിലെയും പലയിടങ്ങളിലും പ്രശ്നങ്ങൾ സൃഷ്ടിച്ചു. ബെംഗളൂരുവിന്റെ വിവിധ…

Read More

ബെംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും കാറ്റും; പലയിടങ്ങളിലും വെള്ളം കയറി

ബെംഗളൂരു: ഹുബ്ബള്ളിയിൽ കനത്ത മഴ സാധാരണ ജീവിതത്തെ തടസ്സപ്പെടുത്തി. ഗണേഷ് നഗറിലെയും ആനന്ദ് നഗറിലെയും വീടുകളിൽ വെള്ളം കയറി താമസക്കാർക്ക് ബുദ്ധിമുട്ട് നേരിട്ടു. വെള്ളം വീട്ടിലേക്ക് കയറിയതിനാൽ സാധനങ്ങളെല്ലാം നശിച്ചു. ടിവി, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ എന്നിവയെല്ലാം വെള്ളത്തിലായി. ചൊവ്വാഴ്ച കർണാടകയിലുടനീളം മഴയുമായി ബന്ധപ്പെട്ട അപകടങ്ങളിൽ ആകെ 8 പേർ മരിച്ചു. കൊപ്പലിൽ രണ്ടുപേരും ബെല്ലാരിയിൽ രണ്ടുപേരും ഇടിമിന്നലേറ്റ് മരിച്ചു. ഇടിമിന്നലേറ്റ് ചിക്കമഗളൂരുവിൽ ഒരാളും വിജയപുരയിൽ മറ്റൊരാളും മരിച്ചു. ഗഡാഗിൽ ഒരു ബൈക്ക് യാത്രികൻ മഴവെള്ളത്തിൽ ഒലിച്ചുപോയി. ബെൽഗാമിലെ ഗോകക്കിൽ നിറഞ്ഞൊഴുകുന്ന അഴുക്കുചാലിൽ ഒരാൾ…

Read More

രക്തദാനം ചെയ്യുന്നതായി അഭിനയിച്ച വനിതാ നേതാവിന്റെ വീഡിയോ പുറത്ത്

ചെന്നൈ : ഫോട്ടോയ്ക്കുവേണ്ടി രക്തദാനം നടത്തുന്നതായി അഭിനയിക്കുന്ന അണ്ണാ ഡിഎംകെ വനിതാ നേതാവിന്റെ വീഡിയോക്ക്‌ സാമൂഹിക മാധ്യമങ്ങളിൽ വൻപ്രചാരം. അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി തിരുവണ്ണാമലയിൽ നടത്തിയ രക്തദാനക്യാമ്പിലെ വീഡിയോയാണ് പ്രചരിക്കുന്നത്. തിരുവണ്ണാമല സെൻട്രൽ ജില്ലാ സെക്രട്ടറി എൽ. ജയസുധ രക്തദാനം നടത്തുന്നതായി ചിത്രങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ, രക്തം നൽകുന്നതായി നടിക്കുകയും രക്തം നൽകാതെ പോകുകയും ചെയ്യുന്ന വീഡിയോ പിന്നീട് പുറത്തുവരുകയായിരുന്നു. രക്തം നൽകിയെന്ന് താൻ ഒരിടത്തും അവകാശപ്പെട്ടിട്ടില്ലെന്ന് ഇതുസംബന്ധിച്ച് പ്രതികരിച്ച ജയസുധ പറഞ്ഞു. രക്തം നൽകാൻ തന്നെയാണ്…

Read More
Click Here to Follow Us