രക്തദാനം ചെയ്യുന്നതായി അഭിനയിച്ച വനിതാ നേതാവിന്റെ വീഡിയോ പുറത്ത്

ചെന്നൈ : ഫോട്ടോയ്ക്കുവേണ്ടി രക്തദാനം നടത്തുന്നതായി അഭിനയിക്കുന്ന അണ്ണാ ഡിഎംകെ വനിതാ നേതാവിന്റെ വീഡിയോക്ക്‌ സാമൂഹിക മാധ്യമങ്ങളിൽ വൻപ്രചാരം.

അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി തിരുവണ്ണാമലയിൽ നടത്തിയ രക്തദാനക്യാമ്പിലെ വീഡിയോയാണ് പ്രചരിക്കുന്നത്.

തിരുവണ്ണാമല സെൻട്രൽ ജില്ലാ സെക്രട്ടറി എൽ. ജയസുധ രക്തദാനം നടത്തുന്നതായി ചിത്രങ്ങൾ പുറത്തുവന്നിരുന്നു.

  ബെംഗളൂരു വിമാനത്താവള പാതയിലെ ഫ്ലൈഓവറിൽ താൽക്കാലിക ഗതാഗത നിയന്ത്രണം; യാത്രാ നിർദ്ദേശവുമായി അധികൃതർ

എന്നാൽ, രക്തം നൽകുന്നതായി നടിക്കുകയും രക്തം നൽകാതെ പോകുകയും ചെയ്യുന്ന വീഡിയോ പിന്നീട് പുറത്തുവരുകയായിരുന്നു.

രക്തം നൽകിയെന്ന് താൻ ഒരിടത്തും അവകാശപ്പെട്ടിട്ടില്ലെന്ന് ഇതുസംബന്ധിച്ച് പ്രതികരിച്ച ജയസുധ പറഞ്ഞു. രക്തം നൽകാൻ തന്നെയാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, അതിനായി തയ്യാറെടുക്കുമ്പോൾ പ്രമേഹം ഉയർന്നനിലയിലാണെന്ന് ചൂണ്ടിക്കാട്ടി ക്യാമ്പിന് നേതൃത്വം നൽകിയ മെഡിക്കൽ സംഘം ആവശ്യപ്പെട്ടതനുസരിച്ചാണ് പിന്മാറിയതെന്നും വിശദീകരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോർപ്പറേറ്റ് ആഡംബരങ്ങളോട് വിട; അമേരിക്കയിലെ കോടികളുടെ ജോലി ഉപേക്ഷിച്ച് ബെംഗളൂരുവിൽ കഫേതുടങ്ങി ഐഐടി-ഐഐഎം സുഹൃത്തുക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  90 ശതമാനം റോഡുകളിലും തെരുവ് കച്ചവടം നടത്താം, പക്ഷേ നിബന്ധനകളോടെ; ഗ്രേറ്റർ ബംഗളൂരു അതോറിറ്റി; അറിയാൻ വായിക്കാം
[masterslider id="10"]

Related posts