ബെംഗളൂരു: ഹുബ്ബള്ളിയിൽ കനത്ത മഴ സാധാരണ ജീവിതത്തെ തടസ്സപ്പെടുത്തി. ഗണേഷ് നഗറിലെയും ആനന്ദ് നഗറിലെയും വീടുകളിൽ വെള്ളം കയറി താമസക്കാർക്ക് ബുദ്ധിമുട്ട് നേരിട്ടു. വെള്ളം വീട്ടിലേക്ക് കയറിയതിനാൽ സാധനങ്ങളെല്ലാം നശിച്ചു. ടിവി, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ എന്നിവയെല്ലാം വെള്ളത്തിലായി.
ചൊവ്വാഴ്ച കർണാടകയിലുടനീളം മഴയുമായി ബന്ധപ്പെട്ട അപകടങ്ങളിൽ ആകെ 8 പേർ മരിച്ചു. കൊപ്പലിൽ രണ്ടുപേരും ബെല്ലാരിയിൽ രണ്ടുപേരും ഇടിമിന്നലേറ്റ് മരിച്ചു. ഇടിമിന്നലേറ്റ് ചിക്കമഗളൂരുവിൽ ഒരാളും വിജയപുരയിൽ മറ്റൊരാളും മരിച്ചു. ഗഡാഗിൽ ഒരു ബൈക്ക് യാത്രികൻ മഴവെള്ളത്തിൽ ഒലിച്ചുപോയി.
ബെൽഗാമിലെ ഗോകക്കിൽ നിറഞ്ഞൊഴുകുന്ന അഴുക്കുചാലിൽ ഒരാൾ ഒഴുക്കിൽപ്പെട്ടു. മദ്യപിച്ചുകൊണ്ടിരിക്കുകയായിരുന്ന 52 വയസ്സുള്ള കശപ്പ ഷിരാട്ടി കാൽ വഴുതി അഴുക്കുചാലിൽ ഒഴുകിപ്പോയി. കനത്ത മഴയെത്തുടർന്ന് ഗോകക് മട്ടൺ മാർക്കറ്റിൽ വെള്ളം കയറി. നിരവധി വീടുകളിലും കടകളിലും വെള്ളം കയറിയത് ആളുകളെ ദുരിതത്തിലാക്കി.
ഗഡാഗിലെ ബെനകൊപ്പ ഗ്രാമത്തിൽ കരകവിഞ്ഞൊഴുകുന്ന അരുവിയിൽ ഒരു ബൈക്ക് യാത്രികൻ ഒഴുക്കിൽപ്പെട്ടു. പോലീസും ഫയർഫോഴ്‌സും ഇയാൾക്കായി തിരച്ചിൽ നടത്തുകയാണ്.
ബെംഗളൂരുവിൽ കാര്യമായ മഴയില്ലെങ്കിലും, ചെറിയ മഴ പോലും വലിയ തടസ്സങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ചൊവ്വാഴ്ച വൈകുന്നേരം ഒരു മണിക്കൂറിലധികം നീണ്ടുനിന്ന കനത്ത മഴയിൽ 36-ലധികം വലിയ മരങ്ങൾ കടപുഴകി വീണു.
ബിബിഎംപി സോൺ 8 ൽ 36 ലധികം മരങ്ങളും 121 ശാഖകളും കടപുഴകി വീണതായി വിവരം ലഭിച്ചു. ബെംഗളൂരു സൗത്തിലെ ബൊമ്മനഹള്ളി പ്രദേശത്താണ് ഏറ്റവും കൂടുതൽ മരങ്ങൾ കടപുഴകി വീണത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.