നിസ്സാരതർക്കം ഉണ്ടായ തർക്കത്തിൽ ആറാംക്ലാസുകാരന്റെ കുത്തേറ്റ് ഒൻപതാംക്ലാസുകാരൻ മരിച്ചു

ബെംഗളൂരു : നിസ്സാരതർക്കത്തിനൊടുവിൽ ആറാംക്ലാസ് വിദ്യാർഥിയുടെ കുത്തേറ്റ് ഒൻപതാംക്ലാസ് വിദ്യാർഥി മരിച്ചു. ഹുബ്ബള്ളി ഗുരുസിദ്ദേശ്വര നഗറിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം.

ഒരു പരിപാടിക്ക് ഡിജെ പാർട്ടി നടത്തുന്നതും വൈദ്യുതാലങ്കാരം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു

തർക്കത്തിനിടെ ആറാംക്ലാസുകാരൻ വീട്ടിൽനിന്ന് കത്തിയെടുത്ത് കുത്തുകയായിരുന്നെന്നും പോലീസ് അറിയിച്ചു. പരിക്കേറ്റ കുട്ടിയെ കിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

എട്ടിൽനിന്ന് അടുത്തിടെ ഒൻപതിലേക്ക് ജയിച്ചതായിരുന്നു ഈ കുട്ടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ 15 മണിക്കൂർ കാവേരി കുടിവെള്ള വിതരണം തടസ്സപ്പെടും; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജലബോർഡ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts