കേണൽ സോഫിയ ഖുറേഷിയുടെ വീടിന് സുരക്ഷ ഒരുക്കി കർണാടക പോലീസ് 

ന്യൂഡൽഹി: പാകിസ്താനെതിരായ യുദ്ധത്തിന് നേതൃത്വം നല്‍കിയ കേണല്‍ സോഫിയാ ഖുറേഷിയുടെ വീടിന് കര്‍ണ്ണാടകാ പോലിസ് സുരക്ഷ ഒരുക്കി.

കേണല്‍ സോഫിയാ ഖുറേഷിയുടെ വീട് തകര്‍ത്തെന്ന വ്യാജ വാര്‍ത്തയെ തുടര്‍ന്നാണ് സുരക്ഷ ഒരുക്കിയത്.

കര്‍ണാടകയിലെ ബേലാഗവിയിലെ സോഫിയാ ഖുറേഷിയുടെ കുടുംബ വീട് ആര്‍ എസ് എസ് തകര്‍ത്തെന്ന തരത്തിലാണ് എക്‌സില്‍ പോസ്റ്റ് വന്നത്.

  'സ്ത്രീകൾക്ക് എവിടെയാണ് സുരക്ഷിതത്വം?'; മെട്രോയിൽ രഹസ്യമായി ദൃശ്യങ്ങൾ പകർത്തിയ യുവാവിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

തുടര്‍ന്നാണ് ഈ വീടിന് സുരക്ഷ ഒരുക്കിയതെന്ന് ബേലാഗവി അഡീഷണല്‍ പോലിസ് സൂപ്രണ്ട് എസ് എന്‍ ശ്രുതി വ്യക്തമാക്കി.

ആര്‍എസ്‌എസ് വീട് തകര്‍ത്തെന്ന ആരോപണം തെറ്റാണെന്നും വ്യാജവാര്‍ത്താ പ്രചാരണത്തിന്റെ ഭാഗമായാണ് ഇതെന്നും ബേലാഗവി സൂപ്രണ്ട് ഓഫ് പോലിസ് ഡോ. ഭീമാശങ്കര്‍ വ്യക്തമാക്കി.

വീട് തകര്‍ത്തെന്ന പോസ്റ്റ് പോലിസ് മുന്നറിയിപ്പിനെ തുടര്‍ന്ന് ഡിലീറ്റ് ചെയ്തിരുന്നു.

പോസ്റ്റ് പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് പോലിസ് സംഘം സോഫിയാ ഖുറേഷിയുടെ വീട്ടില്‍ എത്തിയിരുന്നു.

  തൃശൂര്‍ പൂരത്തിന് ഇന്ന് കൊടികയറും

തുടര്‍ന്നാണ് വാര്‍ത്ത തെറ്റാണെന്ന് കണ്ടെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തെലുങ്ക് നടനും കണ്ടന്റ് ക്രിയേറ്ററുമായ ഭരത് കാന്ത് കാറപകടത്തിൽ മരിച്ചു
[masterslider id="10"]

Related posts

Click Here to Follow Us