കർണാടക ഹൈക്കോടതിയെ സമീപിച്ച് ഗായകൻ സോനു നിഗം

ബെംഗളൂരു : സംഗീതപരിപാടിക്കിടെ നടത്തിയ പരാമർശത്തിൽ കന്നഡവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബെംഗളൂരു പോലീസ് രജിസ്റ്റർചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗായകൻ സോനു നിഗം കർണാടക ഹൈക്കോടതിയിൽ ഹർജിനൽകി.

ഹർജി പരിഗണിച്ച ജസ്റ്റിസ് ശിവശങ്കർ അമരണ്ണനവരുടെ സിംഗിൾ ബെഞ്ച് വാദത്തിനായി മേയ് 15-ലേക്ക് മാറ്റി. കർണാടക രക്ഷണ വേദികെ ബെംഗളൂരു സിറ്റി ജില്ലാ പ്രസിഡന്റ് എ. ധർമരാജ് നൽകിയ പരാതിയിൽ ബെംഗളൂരു ആവലഹള്ളി പോലീസാണ് സോനു നിഗമിന്റെ പേരിൽ കേസെടുത്തത്.

  കർണാടക സർക്കാർ തന്നെ ബലിയാടാക്കി; പരാതിയുമായി മുൻ ബെംഗളൂരു എസിപി

സോനുവിന്റെ പരാമർശം കന്നഡിഗരുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നാരോപിച്ചായിരുന്നു പരാതി. ആവലഹള്ളിയിലെ വിർഗൊണഹള്ളിയിലുള്ള സ്വകാര്യ കോളേജിൽ ഏപ്രിൽ 25-ന് നടത്തിയ സംഗീതപരിപാടിക്കിടെയാണ് സോനു വിവാദ പ്രസ്താവന നടത്തിയത്.

സോനുവിനോട് ഏതാനും വിദ്യാർഥികൾ കന്നഡ ഗാനം പാടാൻ ആവശ്യപ്പെട്ടപ്പോഴായിരുന്നു ഇത്. ‘കന്നഡ, കന്നഡ, ഇതാണ് പഹൽഗാം സംഭവിക്കുന്നതിന്റെ കാരണം’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചു. കന്നഡ വികാരത്തെ സോനു പഹൽഗാമുമായി താരതമ്യപ്പെടുത്തിയെന്നായിരുന്നു ആരോപണം.

  കന്നഡ വിവാദം; തെറ്റ് ചെയ്തവർ തിരുത്തിയാൽ മതി, മാപ്പ് പറയില്ലെന്ന് നിലപാട് വ്യക്തമാക്കി കമൽഹാസൻ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us