ടിപ്പു സുൽത്താന്റെ കൊട്ടാരത്തിന്റെ മുൻഭാഗത്ത് ‘കുപ്രസിദ്ധ ഗുണ്ടാനേതാവ് ലോറൻസ് ബിഷ്‌ണോയി എന്ന് പേരെഴുതി വൃത്തികേടാക്കി

ബെംഗളൂരു : ടിപ്പു സുൽത്താന്റെ വേനൽക്കാല വസതിയായിരുന്ന നന്ദിഹിൽസിലെ കൊട്ടാരത്തിന്റെ മുൻഭാഗത്ത് ഗുണ്ടാനേതാവിന്റെ പേരെഴുതി വൃത്തികേടാക്കി. ‘കുപ്രസിദ്ധ ഗുണ്ടാനേതാവ് ലോറൻസ് ബിഷ്‌ണോയുടെ’ എന്ന് എഴുതുകയായിരുന്നു.

ബെംഗളൂരുവിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ നന്ദിഹിൽസിൽ പ്രവേശനഭാഗത്താണ് രണ്ട് നിലകളുള്ള കൊട്ടാരം സ്ഥിതിചെയ്യുന്നത്. പൈതൃകസ്മാരകമായി സംരക്ഷിക്കുന്ന കൊട്ടരത്തിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമില്ല.

  കോൺക്രീറ്റ് റോഡുകൾ ഇനി മിനിറ്റുകൾക്കുള്ളിൽ ഉണങ്ങും! ജിബിഎയുടെ പുതിയ 'മാജിക്' വിദ്യ

24 മണിക്കൂറും സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവ പ്രവർത്തനക്ഷമമായിരുന്നില്ലെന്നാണ് വിവരം. പോലീസ് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മന്ത്രിയെ ഇറക്കിവിട്ട സംഭവം; കെടുകാര്യസ്ഥത കണ്ടെത്തിയതിന് പിന്നാലെ ജീവനക്കാർക്ക് പണികൂട്ടി ബി.എം.ടി.സി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts