ടോൾ നിരക്ക് വെട്ടിപ്പ് ചോദ്യം ചെയ്ത വിദ്യാർത്ഥിനിയെ ആക്രമിച്ച മലയാളി ക്യാബ് ഡ്രൈവർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടോൾ വെട്ടിപ്പ് ചോദ്യം ചെയ്‌തെന്ന് ആരോപിച്ച് ക്യാബ് ഡ്രൈവർ ഒരു വിദ്യാർത്ഥിയെ ആക്രമിച്ചു. 19 വയസ്സുള്ള കോളേജ് വിദ്യാർത്ഥിയെ ആക്രമിച്ച കേസിൽ ക്യാബ് ഡ്രൈവറെ ഇന്ന് അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. ഒക്ടോബർ 20 നാണ് സംഭവം നടന്നത്. കേരളത്തിലെ തൃശൂർ സ്വദേശിയായ അജാസ് പി.എസ് (31) ആണ് പ്രതിയെന്ന് തിരിച്ചറിഞ്ഞതായും പോലീസ് പറഞ്ഞു. ആക്രമണത്തിനിരയായ വിദ്യാർത്ഥിയുടെ അമ്മാവൻ ഇതുസംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പരാതിയിൽ, പെൺകുട്ടി പശ്ചിമ ബംഗാൾ സ്വദേശിനിയും ബെംഗളൂരുവിലെ ഒരു സ്വകാര്യ സർവകലാശാലയിൽ ബിരുദ…

Read More

ടിപ്പു സുൽത്താന്റെ കൊട്ടാരത്തിന്റെ മുൻഭാഗത്ത് ‘കുപ്രസിദ്ധ ഗുണ്ടാനേതാവ് ലോറൻസ് ബിഷ്‌ണോയി എന്ന് പേരെഴുതി വൃത്തികേടാക്കി

ബെംഗളൂരു : ടിപ്പു സുൽത്താന്റെ വേനൽക്കാല വസതിയായിരുന്ന നന്ദിഹിൽസിലെ കൊട്ടാരത്തിന്റെ മുൻഭാഗത്ത് ഗുണ്ടാനേതാവിന്റെ പേരെഴുതി വൃത്തികേടാക്കി. ‘കുപ്രസിദ്ധ ഗുണ്ടാനേതാവ് ലോറൻസ് ബിഷ്‌ണോയുടെ’ എന്ന് എഴുതുകയായിരുന്നു. ബെംഗളൂരുവിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ നന്ദിഹിൽസിൽ പ്രവേശനഭാഗത്താണ് രണ്ട് നിലകളുള്ള കൊട്ടാരം സ്ഥിതിചെയ്യുന്നത്. പൈതൃകസ്മാരകമായി സംരക്ഷിക്കുന്ന കൊട്ടരത്തിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമില്ല. 24 മണിക്കൂറും സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവ പ്രവർത്തനക്ഷമമായിരുന്നില്ലെന്നാണ് വിവരം. പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

മലയാളികൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് രണ്ട് പേർ മരിച്ചു

ബെംഗളൂരു: മൈസൂരു ഗുണ്ടല്‍പേട്ടിന് സമീപം ബേഗൂരിൽ മലയാളികൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് രണ്ട് പേർ മരിച്ചു. വയനാട് കല്‍പ്പറ്റ മടക്കിമല സ്വദേശി കരിഞ്ചേരി ബഷീർ (52), ജസീറ (24) എന്നിവരാണ് മരിച്ചത്. കാറും ലോറിയും കൂടിയിടിച്ചാണ് അപകടം ഉണ്ടായത്. മലേഷ്യന്‍ യാത്ര കഴിഞ്ഞു ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് മടങ്ങവേ ആണ് അപകടം. ഇരുവരുടെയും മൃതദേഹം ഗുണ്ടൽപേട്ട് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ പരുക്കേറ്റ കാറിലുണ്ടായിരുന്ന മുഹമ്മദ്‌ ഷാഫി (32), നസീമ (42), മൂന്ന് വയസുകാരനായ ഐസം ഹനാന്‍ എന്നിവരെ മൈസൂരു മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഞ്ചൻഗോഡ്…

Read More

ആറ് വയസുകാരിയായ മകളെ ബലാത്സംഗം ചെയ്തു; സ്വവർഗ പങ്കാളിയുടെ ജനനേന്ദ്രിയം അറുത്ത് പിതാവ്; പിന്നാലെ ജീവനൊടുക്കി

ലഖ്‌നൗ: ആറ് വയസുകാരിയായ മകളെ ബലാത്സംഗം ചെയ്ത സ്വവര്‍ഗ പങ്കാളിയുടെ ജനനേന്ദ്രിയം അറുത്ത് പിതവ്. ഉത്തര്‍പ്രദേശിലെ ഡേയോറിയ ജില്ലയിലാണ് സംഭവം നടന്നത്. ഇതിന് പിന്നാലെ പിതാവ് ജീവനൊടുക്കുകയും ചെയ്തു. പ്രദേശത്തെ ഓര്‍ക്കസ്ട്ര ഗ്രൂപ്പില്‍ ജോലി ചെയ്തുവരികയായിരുന്നു ആറ് വയസുകാരിയുടെ 32കാരനായ പിതാവ്. ഭാര്യയുമായി വേര്‍പിരിഞ്ഞ ശേഷം ഡേയോറിയയില്‍ ഒരു ചെറിയ മുറിയെടുത്ത് രാംബാബു യാദവ് (35) എന്ന സുഹൃത്തിനൊപ്പം താമസിച്ചുവരികയായിരുന്നു.ഇതിനിടയില്‍ ഇരുവര്‍ക്കുമിടയില്‍ ബന്ധം വളരുകയും ഇരുവരും പ്രണയത്തിലാകുകയും ചെയ്തു. പിതാവിനെ സന്ദര്‍ശിക്കാന്‍ മുറിയില്‍ എത്തിയ ആറ് വയസുകാരിയെ രാംബാബു യാദവ് ബലാത്സംഗം ചെയ്തതായാണ് ആരോപണം.…

Read More

ദിലീപിന്റെ വീട്ടിൽ അതിക്രമിച്ച് കടക്കാൻ ശ്രമം; മലപ്പുറം സ്വദേശി പിടിയിൽ

നടൻ ദിലീപിന്റെ ആലുവയിലെ വസതിയിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ചയാൾ പിടിയിൽ. മലപ്പുറം സ്വദേശി ബാബുരാജിനെയാണ് പൊലീസ് പിടികൂടിയത്. ഇന്നലെ രാത്രി 12 മണിയോടെയാണ് ആലുവ കൊട്ടാരക്കടവിലുള്ള വീട്ടിലേക്ക് അതിച്ചു കടക്കാൻ ശ്രമിച്ചത്. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രാത്രി വീടിന്റെ പ്രധാന ഗേറ്റ് തള്ളി തുറന്ന് അകത്തേക്ക് കയറാൻ ശ്രമിച്ച ഇയാളെ സെക്യൂരിറ്റി ജീവനക്കാർ തടഞ്ഞു നിർത്തുകയും ആലുവ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. വീട്ടിൽ അതിക്രമിച്ച് കയറിയതിന് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിടുമെന്നാണ് വിവരം.

Read More

ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹത്തിൽ നിന്ന് സ്വർണം മോഷ്ടിച്ചു, അന്വേഷണം

കൊല്ലം: മൃതദേഹത്തിൽ നിന്നും സ്വർണം മോഷ്ടിച്ചു. മോഷ്ടിച്ചു. പുനലൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹത്തിൽ നിന്നാണ് സ്വർണം മോഷ്ടിച്ചത്. ഭർത്താവ് കൊലപ്പെടുത്തിയ കലയനാട് സ്വദേശി ശാലിനിയുടെ സ്വർണമാണ് മോഷ്ടിച്ചത്. സംഭവത്തിൽ താലൂക്ക് ആശുപത്രി ജീവനക്കാരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. രണ്ടര ലക്ഷത്തോളം വിലവരുന്ന ആഭരണമാണ് മോഷണം പോയത്. പാദസരം, കമ്മൽ, രണ്ട് വള എന്നിവയടക്കം രണ്ടര പവനോളം സ്വർണമാണ് നഷ്ടപ്പെട്ടത്. ബന്ധുക്കൾ ശാലിനിയുടെ സ്വർണാഭരണം തിരികെ ചോദിച്ചപ്പോൾ മോഷണവിവരം പുറത്തറിയുകയായിരുന്നു. താലൂക്ക് ആശുപത്രി ജീവനക്കാരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

ബൈക്ക് യാത്രികരെ ഇടിച്ച് തെറിപ്പിച്ചു; നടി ദിവ്യ സുരേഷിനെതിരെ കേസ്

ബെംഗളൂരു: ബൈക്ക് യാത്രക്കാരായ മൂന്ന് പേരെ ഇടിച്ചു തെറിപ്പിച്ച് നിര്‍ത്താതെ പോയ കാര്‍ കന്നഡ നടി ദിവ്യ സുരേഷിൻ്റേതാണെന്നു സ്ഥിരീകരിച്ച് പൊലീസ്. ബൈതാരയണപുരയിലെ നിത്യ ഹോട്ടലിനു സമീപത്തായിരുന്നു അപകടം. അമിത വേഗത്തിലെത്തിയ കാര്‍ ബൈക്ക് യാത്രക്കാരായ കിരണ്‍, അനുഷ, അനിത എന്നിവരെ ഇടിച്ചു തെറിപ്പിച്ച് പാഞ്ഞുപോവുകയായിരുന്നു. ഈ മാസം 4ന് പുലര്‍ച്ചെയായിരുന്നു സംഭവം. അപകടത്തില്‍ മൂന്ന് പേര്‍ക്കും പരിക്കേറ്റു. ഇവരുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് വാഹനം നടി ദിവ്യയുടേതാണെന്നു തിരിച്ചറിഞ്ഞു. അപകടസമയത്ത് വാഹനം ഓടിച്ചത്…

Read More

ഉണ്ണികൃഷ്ണന്‍ പോറ്റി വിറ്റ ശബരിമലയിലെ സ്വര്‍ണം കണ്ടെത്തി

ബെംഗളൂരു: ശബരിമലയില്‍ നിന്നും ഉണ്ണികൃഷ്ണന്‍ പോറ്റി കടത്തി ബെല്ലാരിയിലെ വ്യാപാരിക്ക് വിറ്റ സ്വര്‍ണം കണ്ടെത്തി. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള തെളിവെടുപ്പിനിടെ ബെല്ലാരിയിലെ ജ്വല്ലറിയില്‍ നിന്നാണ് കട്ടികളുടെ രൂപത്തില്‍ പ്രത്യേക അന്വേഷണസംഘം സ്വര്‍ണം കണ്ടെത്തിയത്. ഇന്നലെ വൈകിട്ടാണ് എസ്‌ഐടി സംഘം ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവര്‍ധനന്റെയും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെയും സാന്നിധ്യത്തില്‍ സ്വര്‍ണം വീണ്ടെടുത്തത്. 476 ഗ്രാം സ്വര്‍ണമാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ഗോവര്‍ധന് വിറ്റിരുന്നത്. ഇത് മുഴുവന്‍ വീണ്ടെടുക്കാനായോ എന്നതില്‍ വ്യക്തതയില്ലെങ്കിലും ഭൂരിഭാഗം പങ്കും കണ്ടെത്തിയെന്നാണ് വിവരം.

Read More

മെസിയുടെ കേരള സന്ദർശനത്തിൽ വീണ്ടും അനിശ്ചിതത്വം

ലിയോണൽ മെസിയുടെയും അർജന്റീന ടീമിന്റെയും കേരള സന്ദർശനത്തിൽ വീണ്ടും അനിശ്ചിതത്വം. നവംബറിൽ അങ്കോളയിൽ മാത്രമാണ് മത്സരം നടക്കുമെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ വ്യക്തമാക്കി. കേരളത്തെക്കുറിച്ച് യാതൊരു പരാമർശവും രേഖപ്പെടുത്തിയിട്ടില്ല. നവംബർ വിൻഡോയിൽ അർജന്റീന ഒരേയൊരു മത്സരം മാത്രമേ കളിക്കൂ എന്നും അങ്കോളയിലെ മത്സരത്തിനുശേഷം ടീം അർജന്റീനയിൽ തിരിച്ചെത്തുമെന്നും അസോസിയേഷൻ അറിയിച്ചു. നവംബർ 17ന് കേരളത്തിൽ മത്സരം നടക്കുമെന്ന് സ്പോൺസർമാരും സംസ്ഥാന സർക്കാരും മുമ്പ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇപ്പോഴത്തെ പ്രഖ്യാപനം ആ സാധ്യതയെ അനിശ്ചിതത്വത്തിലാക്കുന്നു. അർജന്‍റീന കൊച്ചിയിൽ വന്ന് ഓസ്ട്രേലിയയുമായി സൗഹൃദ മത്സരം കളിക്കുമെന്നാണ് സംഘാടകർ പറയുന്നത്.…

Read More

ബോധവത്കരിക്കരണം ഇനി ജയിലിൽ നിന്ന്; തടവുകാരെ ബോധവത്കരിക്കാൻ നിർദേശിച്ച് ഹൈക്കോടതി

ബെംഗളൂരു : പരോൾ വ്യവസ്ഥകൾ ലംഘിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് തടവുകാരെ ബോധവത്കരിക്കാൻ ജയിൽ അധികൃതർക്ക് നിർദേശം നൽകി കർണാടക ഹൈക്കോടതി. പരോളിലിറങ്ങുന്ന തടവുകാർ നിയമവ്യവസ്ഥകൾ ലംഘിച്ച്‌ ജയിലിൽ തിരിച്ചെത്താതെ കറങ്ങിനടക്കുന്നത് ഒഴിവാക്കാൻവേണ്ടിയാണിത്. പോക്സോ നിയമപ്രകാരം ശിക്ഷിക്കപ്പെട്ട ഒരു സ്ത്രീ സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് സച്ചിൻ ശങ്കർ മാഗഡം ഈ നിർദേശംനൽകിയത്. ബാഗൽകോട്ട് സ്വദേശിയായ സ്ത്രീയ്ക്ക് പരോൾ ലഭിച്ചപ്പോൾ നിശ്ചിത കാലാവധിക്കുശേഷം തിരികെ ജയിലിലെത്തിയില്ല. ഇതിന് അവർക്ക് വിചാരണക്കോടതി ഒരു വർഷംകൂടി തടവും ആയിരംരൂപ പിഴയും വിധിച്ചു. ഇതിനെ ചോദ്യംചെയ്താണ് ഹൈക്കോടതിയെ സമീപിച്ചത്. യഥാർഥ തടവ്…

Read More
Click Here to Follow Us