ബോധവത്കരിക്കരണം ഇനി ജയിലിൽ നിന്ന്; തടവുകാരെ ബോധവത്കരിക്കാൻ നിർദേശിച്ച് ഹൈക്കോടതി

ബെംഗളൂരു : പരോൾ വ്യവസ്ഥകൾ ലംഘിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് തടവുകാരെ ബോധവത്കരിക്കാൻ ജയിൽ അധികൃതർക്ക് നിർദേശം നൽകി കർണാടക ഹൈക്കോടതി.

പരോളിലിറങ്ങുന്ന തടവുകാർ നിയമവ്യവസ്ഥകൾ ലംഘിച്ച്‌ ജയിലിൽ തിരിച്ചെത്താതെ കറങ്ങിനടക്കുന്നത് ഒഴിവാക്കാൻവേണ്ടിയാണിത്. പോക്സോ നിയമപ്രകാരം ശിക്ഷിക്കപ്പെട്ട ഒരു സ്ത്രീ സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് സച്ചിൻ ശങ്കർ മാഗഡം ഈ നിർദേശംനൽകിയത്.

  സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യും: മുഖ്യമന്ത്രി വി ഡി സതീശൻ

ബാഗൽകോട്ട് സ്വദേശിയായ സ്ത്രീയ്ക്ക് പരോൾ ലഭിച്ചപ്പോൾ നിശ്ചിത കാലാവധിക്കുശേഷം തിരികെ ജയിലിലെത്തിയില്ല. ഇതിന് അവർക്ക് വിചാരണക്കോടതി ഒരു വർഷംകൂടി തടവും ആയിരംരൂപ പിഴയും വിധിച്ചു.

ഇതിനെ ചോദ്യംചെയ്താണ് ഹൈക്കോടതിയെ സമീപിച്ചത്. യഥാർഥ തടവ് കാലാവധിപൂർത്തിയായശേഷം പരോൾ ലംഘനത്തിനുള്ള അധികശിക്ഷ അനുഭവിക്കണമെന്ന് കോടതിവിധിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞ: ഇന്ന് വിധാൻ സൗധ ഓഫീസുകൾക്ക് പകുതി ദിവസം അവധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts