കാപ്പി കൃഷിക്ക് വൈദ്യുതി സബ്‌സിഡി പ്രഖ്യാപിച്ച് കർണാടക മുഖ്യമന്ത്രി

ബെംഗളൂരു: കുടകിലെ കാപ്പിത്തോട്ടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള 10 എച്ച്‌പി പമ്പ് സെറ്റുകൾക്ക് സബ്‌സിഡി നിരക്കിൽ വൈദ്യുതി വിതരണം ചെയ്യുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. സംസ്ഥാന നിയമസഭയുടെ സീറോ അവറിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയാണ് തീരുമാനം പ്രഖ്യാപിച്ചത്. കുടക് എംഎൽഎ അപ്പച്ചു രഞ്ജനാണ് നിയമസഭാ സമ്മേളനത്തിന്റെ സീറോ അവറിൽ ഈ ആവശ്യം ഉന്നയിച്ചിരുന്നത്. അദ്ദേഹത്തെ എം.എൽ.എ കെ.ജി ബൊപ്പയ്യ, എം.എൽ.എ സി.ടി രവി, എം.എൽ.എ കുമാരസ്വാമി എന്നിവർ പിന്തുണചയ്ക്കുകയും ചെയ്തിരുന്നു. സംസ്ഥാനം നൽകുന്ന വൈദ്യുതി സബ്‌സിഡികൾ ഓരോ വർഷവും വർധിച്ചുവരികയും, അത് 12,000 മുതൽ 14,000 കോടി…

Read More

വെള്ളം, വൈദ്യുതി നിരക്ക്, പാൽ വില പരിഷ്കരണം ഉടനില്ല; മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ.

ബെംഗളൂരു: പകർച്ചവ്യാധിയുടെ മൂന്നാം തരംഗത്തിനിടയിൽ സർക്കാർ യൂട്ടിലിറ്റി ഏജൻസികൾ വെള്ളം, വൈദ്യുതി നിരക്ക്, പാൽ വില എന്നിവ പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ, സർക്കാർ തിടുക്കത്തിൽ തീരുമാനമെടുക്കില്ലെന്നും സാധാരണക്കാരെ ഭാരപ്പെടുത്തില്ലെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. നിരക്കുവർധനയ്ക്കുള്ള നിർദേശങ്ങൾ എല്ലാ വശങ്ങളിലും പരിശോധിക്കുമെന്നും പാലിന്റെ വില വർധിപ്പിക്കുന്നതിനും വൈദ്യുതിയുടെയും വെള്ളത്തിന്റെയും നിരക്ക് വർധിപ്പിക്കുന്നതിനുമുള്ള നിർദ്ദേശത്തിൽ ഞങ്ങൾ തിടുക്കത്തിൽ ഒരു തീരുമാനവും എടുക്കില്ലന്നും ബൊമ്മൈ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബെംഗളൂരു ഇലക്‌ട്രിസിറ്റി സപ്ലൈ കമ്പനി (ബെസ്‌കോം), ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി), കർണാടക മിൽക്ക് ഫെഡറേഷൻ…

Read More

കൽക്കരി ക്ഷാമം; ന​ഗരത്തിലും പവർ കട്ട്

ബെം​ഗളുരു; ബെം​​ഗളുരുവിലെ വൈ​ദ്യുതി വിതരണത്തെയും ഇപ്പോഴത്തെ കൽക്കരി ക്ഷാമം ബാധിക്കുമെന്ന് ന​ഗരത്തിന്റെ വൈദ്യുതി വിതരണ ചുമതലയുള്ള ബെസ്കോം വ്യക്തമാക്കി . ഇതിന്റെ ആദ്യ പടിയായി ഏതാനും ഇടങ്ങളിൽ കഴിഞ്ഞ ദിവസം പവർകട്ട് ഏർപ്പെടുത്തുകയും ചെയ്തു. കൽക്കരി ക്ഷാമവും വൈദ്യുതി വിതരണവും ന​ഗരത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ. കോറമം​ഗല, എച്ച്എസ്ആർ, ജയന​ഗർ എന്നിവിടങ്ങൾ ഉൾപ്പെടെ ഇരുന്നൂറിലേറെ സ്ഥലങ്ങളിലാണ് പകൽ വൈദ്യുതി വിതരണം തടസപ്പെട്ടത്. ന​ഗരത്തിലെ 4 സോണുകളിലായാണ് വൈദ്യുതി തടസ്സപ്പെട്ടത്. വൈദ്യുതി ഉത്പാദനത്തിനായി കൂടുതൽ കൽക്കരി എത്തിക്കണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ആവശ്യപ്പെട്ടതിന് പിന്നാലെയാണ്…

Read More

അറ്റകുറ്റപ്പണി ഇന്ന് മുതൽ, വൈദ്യുതി വരും ദിവസങ്ങളിൽ 7 മണിക്കൂർ വരെ മുടങ്ങും

power cut

ബെം​ഗളുരു: അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ബെം​ഗളുരുവിൽ പലയിടങ്ങളിലും 7 മണിക്കൂർ വരെ വൈദ്യുതി മുടങ്ങും. ഇന്ന് മുതൽ ഡിസംബർ 3 വരെ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ കോറമം​ഗല- ചല്ലഘട്ട വാലി , ഒാസ്റ്റിൻ ടൗൺ ഭാ​ഗങ്ങളിലാണ് അറ്റകുറ്റപ്പണി. എല്ലായിടത്തും ഒരു സമയം വൈദ്യുതി മുടങ്ങില്ലെന്ന് ബെസ്കോം അറിയിച്ചു.

Read More

താപവൈദ്യുത നിലയത്തിലെ ചാരത്തിന് ആവശ്യക്കാരേറെ

റായ്ച്ചൂർ: താപ വൈദ്യുതി നിലയത്തിൽ നിന്നുള്ള ചാരത്തിന് ഫ്ലൈ ആഷ് ആവശ്യക്കാരേറുന്നു. സിമന്റ് , ടൈൽ ഫാക്ടറിയിലെ ആവശ്യങ്ങൾക്കാണ് ഇവ വാങ്ങുന്നത്. റായ്ച്ചൂർ താപവൈദ്യുതി നിലയത്തിൽ നിന്ന് 90 കമ്പനികളാണ് ചാരം വാങ്ങുന്നത്. 3 വർഷത്തിലൊരിക്കലാണ് ചാരം വാങ്ങുന്നതിനുള്ള ലേലം. നടത്തുക. 100 ടൺ കൽക്കരി കത്തിക്കുമ്പോൾ 35 ടൺ വരെയാണ് ചാരം ലഭ്യമാകുക. ചാരം സംസ്കരിക്കാൻ സ്ഥലം കണ്ടെത്തുക ബുദ്ധിമുട്ടിലായതോടെ ലേലം ചെയ്യാനുള്ള നടപടികളിലേക്ക് നീങ്ങുകയായിരുന്നു കർണ്ണാടക പവർ കോർപ്പറേഷൻ ലിമിറ്റഡ്.

Read More
Click Here to Follow Us