കാപ്പി കൃഷിക്ക് വൈദ്യുതി സബ്‌സിഡി പ്രഖ്യാപിച്ച് കർണാടക മുഖ്യമന്ത്രി

ബെംഗളൂരു: കുടകിലെ കാപ്പിത്തോട്ടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള 10 എച്ച്‌പി പമ്പ് സെറ്റുകൾക്ക് സബ്‌സിഡി നിരക്കിൽ വൈദ്യുതി വിതരണം ചെയ്യുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.

സംസ്ഥാന നിയമസഭയുടെ സീറോ അവറിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയാണ് തീരുമാനം പ്രഖ്യാപിച്ചത്. കുടക് എംഎൽഎ അപ്പച്ചു രഞ്ജനാണ് നിയമസഭാ സമ്മേളനത്തിന്റെ സീറോ അവറിൽ ഈ ആവശ്യം ഉന്നയിച്ചിരുന്നത്.

അദ്ദേഹത്തെ എം.എൽ.എ കെ.ജി ബൊപ്പയ്യ, എം.എൽ.എ സി.ടി രവി, എം.എൽ.എ കുമാരസ്വാമി എന്നിവർ പിന്തുണചയ്ക്കുകയും ചെയ്തിരുന്നു.

  വഴി ചോദിച്ചതിന് മർദ്ദനം; ബെംഗളൂരുവിൽ ബൈക്ക് യാത്രക്കാരനെ മർദ്ദിച്ച് വീഴ്ത്തി ബെൻസ് ഡ്രൈവർ

സംസ്ഥാനം നൽകുന്ന വൈദ്യുതി സബ്‌സിഡികൾ ഓരോ വർഷവും വർധിച്ചുവരികയും, അത് 12,000 മുതൽ 14,000 കോടി രൂപ വരെ ആവുകയും ചെയ്തെങ്കിലും. കാപ്പി കർഷകരുടെ പ്രശ്നങ്ങൾ ഞങ്ങൾ മനസ്സിലാക്കുന്നുവെന്നും വൈദ്യുതി മന്ത്രിയുമായും മറ്റ് മന്ത്രിമാരുമായും നടത്തിയ ചർച്ചയെത്തുടർന്ന് കാപ്പിത്തോട്ടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള 10 എച്ച്പി പമ്പ് സെറ്റുകൾക്ക് സംസ്ഥാനം വൈദ്യുതി വിതരണത്തിന് സബ്‌സിഡി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  ബെംഗളൂരു സ്ഫോടനക്കേസ്: മലപ്പുറം സ്വദേശിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

എന്നിരുന്നാലും, അതിന്റെ ദുരുപയോഗം നിയന്ത്രിക്കുന്നതിന് വേണ്ട നിബന്ധനകളും വ്യവസ്ഥകളും പുറത്തിറക്കുമെന്നും അദ്ദേഹം വൃക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ നടൻ ദർശന്റെ മകൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് വിജയലക്ഷ്മി
[masterslider id="10"]

Related posts